കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"വംശീയത" കണ്ടുപിടിച്ചു വിറളി പൂണ്ടു ക്യാംപെയ്ൻ, പൂന്തുറ പോസ്റ്റിൽ വിശദീകരണവുമായി ഡോ അഷീൽ

Google Oneindia Malayalam News

തിരുവനന്തപുരം: സമൂഹവ്യാപനം ശക്തമാകുന്ന പൂന്തുറയില്‍ കമാന്‍ഡോ സംഘം റൂട്ട് മാര്‍ച്ച് നടത്തുന്നതിനെ കുറിച്ചിട്ട കമന്റിന്റെ പേരില്‍ സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീലിന് എതിരെ വിമര്‍ശനം. പൂന്തുറയിൽ തോക്കുമായി കമാൻഡോ മാർച്ച് ആവശ്യമുണ്ടോ എന്നുളള ചോദ്യത്തിന് ''തോക്കുമായി നടത്തുന്ന റൂട്ട് മാർച്ച് ഒരു സന്ദേശം നല്കുന്നു. പൂന്തുറ പ്രദേശം കൈകാര്യം ചെയ്യാൻ ശരിക്കും ബുദ്ധിമുട്ടാണ്. സർക്കാർ നിർദേശങ്ങളുടെ ഒരു പാലനവുമില്ല'' എന്ന് അഷീൽ മറുപടി നൽകിയിരുന്നു. ഇത് മത്സ്യത്തൊഴിലാളി മേഖലയായ പൂന്തുറയോടുളള വംശീയ വിരുദ്ധമായ പ്രതികരണമാണ് എന്നാണ് ആക്ഷേപം. തുടർന്ന് മറുപടിയുമായി ഡോ. മുഹമ്മദ് അഷീൽ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

പൂന്തുറയിൽ കമാൻഡോ റൂട്ട് മാർച്ചിനെ കുറിച്ച് ഞാൻ ഇട്ട പോസ്റ്റിൽ ചിലർ "വംശീയത" കണ്ടുപിടിച്ചു വിറളി പൂണ്ടു ക്യാംപെയ്ൻ നടത്തുന്നത് കണ്ടു. എന്നെ അറിയുന്നവർക്ക് അറിയാം എന്റെ നിലപാടുകളെ... ഞാൻ ഉദ്ദേശിച്ചതും. പൂന്തുറയിൽ (അതു പോലെ സംസ്ഥാനത്തെ പല മേഖലകളിലും) തുടക്കം മുതലേ ആരോഗ്യ പ്രവർത്തകർക്ക് പ്രവർത്തിക്കാൻ വളരെ അധികം ബുദ്ധിമുട്ട് നേരിടേണ്ടി വന്നു... രോഗം കത്തിപ്പടരുന്ന ആദ്യ ദിവസങ്ങളിലും വല്ല്യ ബുദ്ധിമുട്ട് ആരോഗ്യപ്രവർത്തകർ നേരിട്ടു... സ്വന്തം റിസ്ക് എടുത്തു ജോലി ചെയ്യുന്ന അവരും മനുഷ്യരാണ് എന്നോർക്കണം.

covid

പൂന്തുറ അങ്ങനെ കേരളത്തിലെ ആദ്യ ക്രിട്ടിക്കൽ ക്ലസ്റ്റർ ആയി മാറി. (അതുകൊണ്ട് മാത്രമാണ് പൂന്തുറ എന്ന സ്ഥലത്തെ മെൻഷൻ ചെയ്തത്.. അത് എവിടെ ആയിരുന്നെങ്കിലും ഇതുപോലെ തന്നെ പറയും ) എന്നാൽ പോലീസ് ശക്തമായി ഇടപെട്ടു തുടങ്ങിയതോടെ വലിയ മാറ്റം ഉണ്ടാവുന്നുണ്ട്... ആരോഗ്യ പ്രവർത്തകർക്ക് വലിയ സഹായവും... ഇന്നലെ പോലീസ് കമാൻഡോസ് നടത്തിയ റൂട്ട് മാർച്ചും നാട്ടിലെ ഗുരുതരമായ അവസ്ഥ ആളുകളെ ബോധ്യപ്പെടുത്താൻ നന്നായി സഹായിച്ചു. (പിന്നെ കമാൻഡോ ഫോഴ്‌സിന്റെ കയ്യിൽ എന്തിനാണ് തോക്ക് എന്നൊക്കെ ചോദിക്കുന്നവരോട് എന്ത് പറയാൻ? Thats why they are Commandos.. എന്നെ പറയാനുള്ളൂ)

ഫീൽഡിൽ ജോലി ചെയുന്ന ആരോഗ്യ പ്രവർത്തകരിൽ നിന്നുള്ള കൃത്യമായ ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തിൽ ഞാൻ പറഞ്ഞ കാര്യത്തിൽ "വംശീയത" ആരോപിച്ചു മാർക്കിടുന്നവർക്ക് ആർക്കും എന്നെ ദൂരത്തു നിന്നുപോലും അറിയില്ല..
എല്ലാവരുടെയും ജീവൻ ഒരു പോലെ വിലപ്പെട്ടതാണ് എന്നും അത് സംരക്ഷിക്കാനാണ് നമ്മൾ ശ്രമിക്കുന്നതെന്നും മനസിലാക്കിയാൽ തീരുന്നതേ ഉള്ളൂ... അവർ അത് ആഗ്രഹിക്കുന്നു എങ്കിൽ.

NB : പ്രസ്തുത പോസ്റ്റിന്റെ കീഴിൽ വന്ന ഓരോ കമെന്റിനും മറുപടി നൽകാൻ സമയമില്ലാത്തത് കൊണ്ടു മൊത്തത്തിൽ ഇവിടെ കുറിച്ചു. ആ പോസ്റ്റ് അതിനാൽ തന്നെ ഡിലീറ്റ് ചെയ്തു. Btw ഈ പോസ്റ്റിൽ ഒരു ഡിസ്കഷൻ ആഗ്രഹിക്കാനിട്ടല്ല... സമയമില്ല.. hv more productive things to do... ഒന്ന് കൊവിഡ് അടങ്ങട്ടെ... Until then..Please continue to..#Break_the_chain

English summary
Dr. Mohammed Asheel explains about post on Poonthura
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X