കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഔഷധക്കൂട്ട് റെഡി; ഇനി വിഷാംശമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: പൊതുജനങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ് പഴങ്ങളിലേയും പച്ചക്കറികളിലെയും ധാന്യങ്ങളിലേയും വിഷാംശം. അന്യ സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന പച്ചക്കറികളില്‍ ഭൂരിഭാഗവും മാരക വിഷാംശം തളിച്ചതാണെന്ന് ഈയിടെ കണ്ടെത്തിയിരുന്നു. പലവിധ രോഗകാരങ്ങളായ ഈ വിഷാംശങ്ങള്‍ ഇല്ലാതാക്കാന്‍ ഔഷധക്കൂട്ടുമായി രംഗത്തെത്തിയിരിക്കുകയാണ് കാസര്‍ഗോഡ് സ്വദേശി ഡോ. മോഹനന്‍.

ലോക പ്രശസ്തങ്ങളായ ലാബുകളിലെ പരീക്ഷണത്തിന ശേഷം പേറ്റന്റ് നേടിയിടുത്ത ഈ ഔഷധക്കൂട്ട് വിപണിയിലെത്തിക്കാന്‍ തയ്യാറെടുക്കുകയാണ് മോഹനന്‍. വിദേശത്ത് ലഭിക്കുന്ന രണ്ട് ജൈവ ചേരുവകള്‍, 26 ഇനം പച്ചമരുന്നുകള്‍ എന്നിവകൊണ്ടാണ് ഔഷധക്കൂട്ട് നിര്‍മ്മിച്ചിരിക്കുന്നത്. മോഹനന്റെ ഔഷധക്കൂട്ടില്‍ 3 മണിക്കൂര്‍ നേരം വിഷവിമുക്തമാക്കേണ്ട പഴവും പച്ചക്കറികളും ധാന്യങ്ങളും മുക്കിവെച്ചാല്‍ വിഷാംശം പൂര്‍ണമായും ഇല്ലാതാകുമെന്ന് മോഹനന്‍ പറയുന്നു.

vegetables

ലോകരാജ്യങ്ങളില്‍ ഔഷധം നിര്‍മ്മിച്ച് വിപണനം ചെയ്യാനുള്ള പിസിടി അംഗീകാരവും ഇന്ത്യന്‍ പ്രൊവിഷണല്‍ പേറ്റന്റും അമേരിക്കന്‍ പേറ്റന്റ് കമ്പനിയായ മാക്‌സ്‌വെല്‍ ഐപിയില്‍ നിന്ന് മോഹനന് ലഭിച്ചിട്ടുണ്ട്. 'ശ്രാമം' എന്ന പേരില്‍ അള്‍ട്ടാസിറ്റ് ഗ്ലോബല്‍ എന്ന ഐ പി കമ്പനിയില്‍ നിന്നും ട്രേഡ്മാര്‍ക്കും ലഭിച്ചിട്ടുണ്ട്.

ഗള്‍ഫിലെ ഫ്രൂട്ട്‌സ് ആന്‍ഡ് വെജിറ്റബിള്‍ കമ്പനിയില്‍് മാനേജരായി 16 വര്‍ഷം ജോലി ചെയ്തതാണ് മോഹനനെ ഇത്തരമൊരു ഔഷധക്കൂട്ടിലേക്ക് നയിച്ചതെന്ന് പറയുന്നു. ഭക്ഷ്യവസ്തുക്കളിലെത്തുന്ന വിഷാംശത്തിന്റെ അളവ് ശരീരത്തില്‍ മാരകമായ അസുഖങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നു മനസിലാക്കിയ മോഹനന്‍ ഗള്‍ഫിലെ ജോലി രാജിവെച്ചശേഷം കേരളത്തിലെത്തി വൈദ്യശാസ്ത്രമേഖലയില്‍ പരീക്ഷണം നടത്തുകയായിരുന്നു. ഇതിന്റെ ഫലമായാണ് പുതിയ ഉത്പന്നത്തിന്റെ പിറവി. ഇത് അടുത്തുതന്നെ വിപണിയിലെത്തുമെന്ന് അദ്ദേഹം അറിയിച്ചു.

English summary
dr. mohanan kasaragod found sramam oushadham fruits and vegetables
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X