• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നന്മമരം എന്ന മറയിലൂടെ വെട്ടിക്കുന്നത് കോടികള്‍; ഫിറോസ് കുന്നുംപറമ്പിലിനെതിരെ ഡോ. അഷീല്‍

പാലക്കാട്: സ്ത്രീയെ അപമാനിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ എടുത്ത കേസില്‍ നിയമനടപടി നേരിട്ടുകൊണ്ടിരിക്കുകയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന ഫിറോസ് കുന്നുംപറമ്പില്‍. പരമാര്‍ശത്തില്‍ തനിക്ക് തെറ്റ് പറ്റിയെന്നും സംഭവത്തില്‍ മാപ്പ് പറയുന്നുവെന്നും വ്യക്തമാക്കി ഫിറോസ് ഇന്ന് രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്.

ഇതിനിടയിലാണ് ഫിറോസ് കുന്നുംപറമ്പിലിന്‍റെ പ്രവര്‍ത്തന രീതിക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് സാമൂഹ്യ സുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ രംഗത്ത് എത്തിയിരിക്കുന്നത്. നന്മമരത്തിന്റേത് ആളെ പറ്റിക്കുന്ന പരിപാടിയാണെന്നാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അഷീല്‍ ആരോപിക്കുന്നത്. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ..

നന്മമരം ചെയ്യുന്ന പ്രവര്‍ത്തിയിലൂടെ

നന്മമരം ചെയ്യുന്ന പ്രവര്‍ത്തിയിലൂടെ

നന്മമരം ചെയ്യുന്ന പ്രവര്‍ത്തിയിലൂടെ കുറേ ആളുകള്‍ക്ക് സഹായം ലഭിക്കുന്നുണ്ടെന്ന കാര്യം അംഗീകരിച്ചു കൊണ്ട് തന്നെ പറയട്ടെ. എന്താണ് ഇവിടെ നടക്കുന്നതെന്ന് മനസ്സിലാക്കണം. മിലാപ്, കീറ്റോ എന്നിങ്ങനെ ആളുകളില്‍ നിന്ന് പണം സമാഹരിച്ച് സഹായം ആവശ്യമുള്ളവര്‍ എത്തിച്ചുകൊടുക്കുന്ന സ്വകാര്യ സംവിധാനങ്ങള്‍ നിരവധിയുണ്ട്.

സഹിക്കാന്‍ വയ്യാഞ്ഞിട്ട്

സഹിക്കാന്‍ വയ്യാഞ്ഞിട്ട്

സമാഹരിക്കുന്ന പണത്തിന്‍റെ 20 ശതമാനം തങ്ങള്‍ എടുക്കുന്നുവെന്ന് അവര്‍ കൃത്യമായി പറയുന്നുണ്ട്. ബാക്കിയാണ് ആളുകള്‍ക്ക് നല്‍കുന്നത്. ഇത്തരത്തില്‍ ഓണ്‍ലൈനായി പണം പിരിക്കുന്ന പല ബിസിനസും ഉണ്ട്. പക്ഷെ നന്മമര കണ്‍സെപ്റ്റ് വല്ലാത്തൊരു കണ്‍സെപ്റ്റ് ആണ്. അതിനെകുറിച്ച് പ്രത്യേകം പറയേണ്ടതായിട്ടുണ്ട്. കണ്ട് സഹിക്കാന്‍ വയ്യാഞ്ഞിട്ടാണ് ഇക്കാര്യം പറയുന്നത്.

ആരോഗ്യ മന്ത്രി

ആരോഗ്യ മന്ത്രി

ഒരു ദിവസം ഒരു കുട്ടിയുടെ ദൈന്യതയുടെ വാര്‍ത്ത ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറുടെ ശ്രദ്ധയില്‍പ്പെട്ടു. വകുപ്പ് തലത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം മന്ത്രി തന്നെ കുട്ടിയുടെ ബന്ധുക്കളെ വിളിച്ചു. മന്ത്രിയുടെ ഫോണ്‍ അവിടെയുണ്ടായിരുന്നു മറ്റൊരാള്‍ക്ക് കൈമാറുകയാണ് ബന്ധുക്കള്‍ ചെയ്തത്. നന്മമരത്തിന്‍റെ ആ ആശുപത്രിയിലെ കോ-ഓര്‍ഡിനേറ്ററായിരുന്നു അത്.

സര്‍ക്കാര്‍ നല്‍കും

സര്‍ക്കാര്‍ നല്‍കും

കുട്ടിയുടെ ചികിത്സക്ക് 30 ലക്ഷം രൂപവേണമൊന്നൊക്കെ നിങ്ങള്‍ പറഞ്ഞതായി വാര്‍ത്തയില്‍ കണ്ടല്ലോ. നിലവില്‍ എന്താണ് കുട്ടിയുടെ അവസ്ഥയെന്നും മന്ത്രി അയാളോട് ചോദിച്ചു. കുട്ടിയുടെ ചിക്തസക്കായി 30 ലക്ഷം രൂപ ആശുപത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ നിങ്ങല്‍ എത്ര സമാഹരിച്ചിട്ടുണ്ടെന്ന് മന്ത്രി തന്നെ ചോദിച്ചു. 25 ലക്ഷമെന്ന് അയാള്‍ പറഞ്ഞപ്പോള്‍ ആ തുക ആശുപത്രിയില്‍ അടക്കാനും ബാക്കി വരുന്ന തുക സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.

ആരാണ് തീരുമാനിക്കുന്നത്

ആരാണ് തീരുമാനിക്കുന്നത്

അപ്പോള്‍ അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയായിരുന്നു' മാഡം ഞങ്ങളുടെ രീതി ഇങ്ങനെയല്ല, സമഹാരിച്ചതില്‍ നിന്ന് കുറച്ച് തുക ഇവര്‍ക്ക് (10 ലക്ഷം) നല്‍കുകയും ബാക്കിയുള്ള തുക ഇതുപോലെ ദുരിതമനുഭവിക്കുന്ന മറ്റുള്ളവര്‍ത്ത് വിതരണം ചെയ്യുകയും ചെയ്യും'. ആരാണ് തീരുമാനിക്കുന്നത് ഇവര്‍ ആര്‍ക്കാണ് പണം വിതരണം ചെയ്യുന്നതെന്ന്.

ഇത് എന്ത് രീതിയാണ്

ഇത് എന്ത് രീതിയാണ്

ഒരു കുട്ടിയുടെ ദയനീയാവസ്ഥ കാണിച്ച് പിരിച്ചെടുത്ത പണത്തില്‍ ഇത്രമാത്രമേ അവര്‍ക്ക് നല്‍കുവെന്നും ബാക്കി മറ്റുള്ളവര്‍ക്ക് നല്‍കുമെന്ന് പറയുന്നത് തോന്നിവാസമല്ലാതെ മറ്റെന്താണ്. ഇത് എന്ത് രീതിയാണെന്ന് അപ്പോള്‍ തന്നെ മന്ത്രി അവരോട് ചോദിക്കുകയും ചെയ്തു

ആശുപത്രി ലോബി

ആശുപത്രി ലോബി

ആശുപത്രി ലോബികള്‍ക്കെതിരേയുള്ള പ്രവര്‍ത്തനമാണെന്നാണ് നന്മരത്തെ ന്യായീകരിക്കുന്നവര്‍ പറയുന്നത്. എന്താണ് ശരിക്ക് സംഭവിക്കുന്നത്. ഇവര്‍ പറയും ചികിത്സത്ത് 30 ലക്ഷം രൂപയാണ് 50 ലക്ഷം രൂപയാണ് എന്നൊക്കെ. നന്മമരത്തിന് എല്ലായിടത്തും എത്താന്‍ പറ്റാത്തത് കൊണ്ട് വളരെ ചൂസിയാണ്. ഏറ്റവും കൂടുതല്‍ കാശ് കിട്ടാന്‍ സാധ്യതയുള്ളിടത്താണ് നന്മ മരം പോവുന്നത്.

ആശുപത്രിയിലെ ബില്‍

ആശുപത്രിയിലെ ബില്‍

ബാക്കിയുള്ള കേസുകള്‍ സര്‍ക്കാറിന് എടുക്കേണ്ടി വരും. സര്‍ക്കാറിന് ഇന്നയാളെ മാത്രമേ എടുക്കാന്‍ പറ്റു എന്ന ചോയിസ് ഇല്ല. നന്മമരത്തിലൂടെ ചെയ്യുകയാണെങ്കില്‍ ആശുപത്രിയിലെ ബില്‍ 30 ലക്ഷമാണ്. സര്‍ക്കാര്‍ സംവിധാനത്തിലൂടെ ചെയ്യുകയാണെങ്കില്‍ ബില്‍ 18 ലക്ഷമാണ്. ശരിക്കും ആളെ പറ്റിക്കുന്ന പരിപാടിയാണ് ഇത്.

നടപടി എടുക്കാത്തത്

നടപടി എടുക്കാത്തത്

അപ്പോള്‍, എന്തുകൊണ്ടാണ് സര്‍ക്കാര്‍ നടപടി എടുക്കാത്തത് എന്ന ചോദ്യം ഉയരും. സമാനാമായ രീതിയില്‍ പ്രവര്‍ത്തിച്ച മറ്റൊരു നന്മമരത്തില്‍ ഓണ്‍ലൈന്‍ ഫണ്ട് സമാഹരണത്തിന്റെ കാര്യം വാര്‍ത്തയാക്കിയ വനിതാ മാധ്യമപ്രവര്‍ക ജസ്റ്റീനയ്ക്ക് ഈ നന്മമരത്തിന്റെ വെട്ടുകിളി സംഘത്തിന്റെ ആക്രമണം നേരിടേണ്ടിവന്നു. കൃത്യമായ തെളിവുകളോടെയായിരുന്നു വാര്‍ത്ത പുറത്തുവിട്ടത്.

വെട്ടുകിളിക്കൂട്ടം

വെട്ടുകിളിക്കൂട്ടം

എന്തെങ്കിലുമൊക്കെ പറയുമ്പോള്‍ ആക്രമണവുമായി വെട്ടുകിളിക്കൂട്ടം വരും. നന്മമരങ്ങള്‍ ചെയ്തതിന്റെ എത്രയോ ഇരട്ടി സഹായം സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി ചെയ്തു. എന്നാല്‍ നമ്മുടെ പൊതുബോധം സര്‍ക്കാര്‍ സംവിധാനങ്ങളെ അവഗണിക്കുക എന്നതാണ് . കൃത്യമായ സംവിധാനത്തിലൂടെ ചെയ്യുകയാണെങ്കില്‍ കിഡ്നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് പോലും മൂന്ന് ലക്ഷം രൂപയാണ് ചിലവ്.

ആരാണ് അത് ഓഡിറ്റ് ചെയ്യുന്നത്

ആരാണ് അത് ഓഡിറ്റ് ചെയ്യുന്നത്

പക്ഷെ കിഡ്നി മാറ്റിവെക്കലിന് നന്മമരം 30 മുതല്‍ 50 ലക്ഷം രൂപവരെ എന്നാണ് പറയുന്നത്. ഇത് പറ്റിപ്പല്ലേ, എന്ത് നന്മയാണ് അതിനകത്തുള്ളത്. 10 ലക്ഷത്തിന് പറ്റിച്ചാലും 20 ലക്ഷത്തിന് പറ്റിച്ചാലും കുറേ പേര്‍ക്ക് ഗുണം ലഭിക്കുന്നില്ലേ എന്നാണ് ചിലര്‍ ചോദിക്കുന്നത്. 200 കോടിയില്‍ പരം സഹായിച്ചുവെന്നാണ് ഒരു ചാനല്‍ ചര്‍ച്ചയില്‍ നന്മമരം പറഞ്ഞത്. എവിടെയാണ് അതിന്റെ കണക്ക്. ആരാണ് അത് ഓഡിറ്റ് ചെയ്യുന്നത്

വല്ലവന്‍റെയും കാശ്

വല്ലവന്‍റെയും കാശ്

വല്ലവന്‍റെയും കാശ് വെച്ച് കളിക്കുമ്പോള്‍ അത് ഓഡിറ്റ് ചെയ്യണം. അത് ചോദ്യം ചെയ്യപ്പെടണം. ആ സമയത്ത് വെട്ടുകിളികളെ പോലെ ആക്രമിക്കുകയല്ല വേണ്ടത്. ഒരു സ്ത്രീയെ അപമാനിച്ചതു മാത്രമല്ല വിഷയം. വലിയൊരു മാഫിയ ഇതിനകത്തുണ്ട്. വെറുതെ പറയുകയല്ല. കോടികളുടെ വരവാണുള്ളത്. ഇതൊരു നന്മ മാത്രമല്ല, ബിസിനസ് ഇതാണ് ട്രസ്റ്റ് ഇത്രയാണ് ടാക്‌സ് ഇതാണ് അക്കൗണ്ടുകള്‍ ഇതൊക്കെ പറയണ്ടേ..

അസഹിഷ്ണുത പ്രകടിപ്പിച്ചിട്ട് കാര്യമില്ല

അസഹിഷ്ണുത പ്രകടിപ്പിച്ചിട്ട് കാര്യമില്ല

ചോദ്യം ചെയ്യപ്പെടുമ്പോള്‍ അസഹിഷ്ണുത പ്രകടിപ്പിച്ചിട്ട് കാര്യമില്ല. ആളുകളുടെ ദയനീയത ചൂഷണം ചെയ്ത് കാശുണ്ടാക്കുന്നുണ്ടെങ്കില്‍, ജീവിക്കുന്നുണ്ടെങ്കില്‍ അത് തെറ്റ തന്നെയാണ്. ഇത് ബിസിനസ് ആണെന്ന് പറഞ്ഞ് ചെയ്യൂ. അതില്‍ എന്താണ് തെറ്റ് അതിന് നന്മമരം എന്ന മറ വെക്കുന്നുണ്ടെങ്കില്‍ അത് ഫ്രോഡാണ് കള്ളത്തരമാണെന്നും വീഡിയോയില്‍ അഷീല്‍ പറയുന്നു.

വീഡിയോ

മുഹമ്മദ് അഷീല്‍

എന്തുകൊണ്ട് രാമജന്മഭൂമി ഭൂപടം കീറി; വിശദീകരണവുമായി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാന്‍

അപകടത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ വന്നത് സിപിഎം ബ്രാഞ്ച് സെക്രട്ടറി; കോണ്‍ഗ്രസ് നേതാവിന്‍റെ കുറിപ്പ്

English summary
dr muhammed asheel against firos kunnamparambil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X