• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അമ്പരപ്പിക്കുകയാണ് തരൂർ; തിരഞ്ഞെടുപ്പിൽ ഈ വിശ്വപൗരനെ തോൽപ്പിച്ചിരുന്നെങ്കിലോ? - വൈറല്‍ കുറിപ്പ്

സംസ്ഥാനത്തെ ആദ്യ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പവേർഡ് ഫേസ് ഡിറ്റക്ഷൻ ടെക്നോളജിയോടെയുള്ള തെർമൽ ആൻഡ് ഒപ്റ്റിക്കൽ ഇമേജിങ്ങ് കാമറ എംപി ഫണ്ടുപയോഗിച്ച് സംസ്ഥാനത്ത് എത്തിച്ച തിരുവനന്തപുരം എംപി ശശി തരൂരിനെ അഭിനന്ദിച്ച് ഡോക്ടര്‍ നെല്‍സണ്‍.

റെയിൽവേ സ്റ്റേഷനുകളിലും എയർപോർട്ടുകളിലുമുണ്ടാവാനിടയുള്ള യാത്രക്കാരുടെ തിരക്ക് കാരണം പനി കൂടുതലുള്ളവരെ തിരിച്ചറിയാനും ഐസൊലേറ്റ് ചെയ്യാനും സംവിധാനമുണ്ടായിരുന്നുവെങ്കിൽ നല്ലതായിരുന്നുവെന്ന് കളക്ടർ പറയുന്നതാണ് തുടക്കമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. ഡോ. നെല്‍സണ്‍ന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ...

വീണ്ടും വീണ്ടും

വീണ്ടും വീണ്ടും

അമ്പരപ്പിക്കുകയാണ് തരൂർ..

വീണ്ടും വീണ്ടും..

സംസ്ഥാനത്തെ ആദ്യ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പവേർഡ് ഫേസ് ഡിറ്റക്ഷൻ ടെക്നോളജിയോടെയുള്ള തെർമൽ ആൻഡ് ഒപ്റ്റിക്കൽ ഇമേജിങ്ങ് കാമറ എം.പി ഫണ്ടുപയോഗിച്ച് സംസ്ഥാനത്ത് എത്തിച്ച വിവരം അല്പം മുൻപാണ് തരൂർ അറിയിച്ചത്.

തുടക്കം

തുടക്കം

റെയിൽവേ സ്റ്റേഷനുകളിലും എയർപോർട്ടുകളിലുമുണ്ടാവാനിടയുള്ള യാത്രക്കാരുടെ തിരക്ക് കാരണം പനി കൂടുതലുള്ളവരെ തിരിച്ചറിയാനും ഐസൊലേറ്റ് ചെയ്യാനും സംവിധാനമുണ്ടായിരുന്നുവെങ്കിൽ നല്ലതായിരുന്നുവെന്ന് കളക്ടർ പറയുന്നതാണ് തുടക്കം.

ഏഷ്യയിൽ കിട്ടാനില്ല

ഏഷ്യയിൽ കിട്ടാനില്ല

തെർമൽ കാമറകൾ ഏഷ്യയിൽ കിട്ടാനില്ല . അപ്പോഴെന്തു ചെയ്യും? ആംസ്റ്റർഡാമിൽ നിന്ന് വാങ്ങി ആദ്യം ജർമനിയിലെ ബോണിലെത്തിച്ചു. അവിടെനിന്ന് DHL ൻ്റെ പല ഫ്ലൈറ്റുകളിലൂടെ - പാരിസ്, ലെപ്സിഗ്, ബ്രസൽസ്, ബഹറിൻ, ദുബായ് - ബാംഗലൂരുവിലേക്ക്..അതിനിടയിൽ കോർഡിനേറ്റ് ചെയ്യുന്നത് ഒന്നിലേറെയാളുകളാണ്.

തരൂർ പറയുന്നു

തരൂർ പറയുന്നു

എം.പി ഫണ്ട് തീർന്നതിനാൽ മറ്റ് കോർപ്പറേറ്റ് ഗ്രൂപ്പുകളുമായി കൈ കോർത്ത് കൂടുതൽ കാമറകൾ എത്തിക്കാനും എയർപോർട്ടിലും റെയിൽ വേ സ്റ്റേഷനിലും മെഡിക്കൽ കോളജിലും ഇൻസ്റ്റാൾ ചെയ്യാനും കൂടി പദ്ധതിയുണ്ടെന്ന് തരൂർ പറയുന്നു. ഇതിനു മുൻപ് ഒൻപതിനായിരത്തിൽ ഒൻപതിനായിരം പി.പി.ഇ കിറ്റുകളും എത്തിച്ചിരുന്നു തരൂർ..

ടെസ്റ്റിങ്ങ് കിറ്റുകൾ

ടെസ്റ്റിങ്ങ് കിറ്റുകൾ

അതിനു മുൻപ് മൂവായിരം ടെസ്റ്റിങ്ങ് കിറ്റുകൾ യാത്രാവിമാനമില്ലാത്ത സമയത്ത് ലോക്ക് ഡൗണിനിടയിലൂടി വ്യക്തിബന്ധങ്ങളും സംഘടനാശക്തിയും ഉപയോഗിച്ച് എത്തിച്ചിരുന്നു. ഒരു കോടി രൂപ ശ്രീ ചിത്തിര ഇൻസ്റ്റിറ്റ്യൂട്ടിന് ടെസ്റ്റിങ്ങ് കിറ്റുകൾ വികസിപ്പിക്കാൻ നൽകിയത് ഉപയോഗിച്ച് അവർ നടത്തിയ കണ്ടെത്തലുകൾ ഐ.സി.എം ആർ അംഗീകാരം കാത്തിരിക്കുന്നു.

ഒരേയൊരു പേര്

ഒരേയൊരു പേര്

അതിനു മുൻപ് എത്തിച്ച തെർമൽ സ്കാനറുകളും മറ്റ് ഉപകരണങ്ങളും വേറെ. ഇതിനെല്ലാം പുറമെ അതിഥി തൊഴിലാളികൾക്ക് എത്തിച്ചുകൊടുത്ത സഹായങ്ങൾ വേറെ. അതിനിടയിൽ കേന്ദ്ര സർക്കാരിൻ്റെ കുത്തഴിഞ്ഞ നയങ്ങളെ വിമർശിക്കുന്നത് അടക്കം തിരുത്തലുകളും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഈ വിശ്വപൗരനെ തോൽപ്പിച്ചിരുന്നെങ്കിലോ? ഒന്ന് ആലോചിച്ച് നോക്കിക്കേ?

ഒരേയൊരു പേര്

ഡോ.ശശി തരൂർ. -നെല്‍സണ്‍ കുറിപ്പ് അവസാനിപ്പിക്കുന്നു.

വിമര്‍ശനം

വിമര്‍ശനം

നേരത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത് ഉള്‍പ്പടേയുള്ള കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ തരൂര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. രാജ്യത്തെ കൊറോണ വൈറസിന്‍റെ വ്യാപനം തടയുന്നതിന് ദേശീയ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ മനഃപ്പൂര്‍വ്വം വൈകിപ്പിച്ചെന്നായിരുന്നു അദ്ദേഹം ആരോപിച്ചത്.

രാഷ്ട്രീയം

രാഷ്ട്രീയം

'ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ കേന്ദ്രം രാഷ്ട്രീയം കളിച്ചു. തയ്യാറെടുക്കാന്‍ ജനങ്ങള്‍ക്ക് സമയം നല്‍കിയില്ല'- മാതൃഭൂമി ന്യൂസിന്‍റെ പ്രത്യേക പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ശശി തരൂര്‍ പറഞ്ഞു. എന്നാല്‍ കോവിഡിനെ നേരിടാന്‍ ലോക് ഡൗണ്‍ ചെയ്യണമെന്ന കേന്ദ്രത്തിന്‍റെ തീരുമാനത്തില്‍ തനിക്ക് സംശയമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക് ഡൗണ്‍

ലോക്ക് ഡൗണ്‍

മറ്റ് രാജ്യങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മാര്‍ച്ച് തുടക്കം മുതല്‍ തന്നെ ഇന്ത്യയിലും ലോക്ക് ഡൗണ്‍ നടപ്പാക്കണമെന്ന് ഞാന്‍ സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ രാഷ്ട്രീയം കളിക്കുകയായിരുന്നു. എന്നാല്‍ മധ്യപ്രദേശില്‍ കമല്‍നാഥിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീഴുന്നത് വരെ അവര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചില്ല.

കോണ്‍ഗ്രസ് സര്‍ക്കാര്‍

കോണ്‍ഗ്രസ് സര്‍ക്കാര്‍

കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണതിന്‍റെ അടുത്ത ദിവസമാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന തീരുമാനം വളരെ നേരത്തെ തന്നെ ഉണ്ടായിരുന്നതാണ്. രണ്ട് ദിവസം മുമ്പ് അറിയിപ്പ് തന്നിട്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ജനതാ കര്‍ഫ്യൂ നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

 നാല് മണിക്കൂര്‍

നാല് മണിക്കൂര്‍

എന്നാല്‍ 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് നാല് മണിക്കൂറിന്‍റെ അറിയിപ്പിലാണ്. ജനങ്ങള്‍ക്ക് തയ്യാറെടുപ്പിനുള്ള സമയം അനുവദിച്ചിരുന്നുവെങ്കില്‍ ലോക്ക് ഡൗണിന് ശേഷം രാജ്യം കണ്ട പല ബുദ്ധിമുട്ടുകളും ജനങ്ങള്‍ക്ക് സഹിക്കേണ്ടി വരില്ലായിരുന്നു. വലിയ പാലായത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്.

അറിയിപ്പ് ലഭിച്ചിരുന്നെങ്കില്‍

അറിയിപ്പ് ലഭിച്ചിരുന്നെങ്കില്‍

കുടിയേറ്റ തൊഴിലാളികള്‍ക്ക് ഒരു സംസ്ഥാനത്ത് നിന്ന് അടുത്ത സംസ്ഥാനത്തേക്ക് 800 കിലോമീറ്ററാണ് നടക്കേണ്ടി വന്നത്. അറിയിപ്പ് ലഭിച്ചിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു. രാജ്യത്തെ ഓരോ പൗരനും സഹിച്ച കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ഒഴിവാക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; മഹാ സഖ്യത്തിന് 6 സീറ്റില്‍ വിജയം ഉറപ്പ്, കോണ്‍ഗ്രസിന് 2

English summary
Dr. Nelson congratulates Shashi Tharoor MP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more