കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയാൾ നയിക്കുന്നത് നിശബ്ദവിപ്ലവമാണ്;എല്ലാം അറിയാമെന്ന ലേബലില്ല,തെറ്റുവരുത്തുകയില്ലാത്ത പ്രജാപതിയല്ല'

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പരാജയത്തിന് പിന്നാലെ അധ്യക്ഷ പദവി ഒഴിഞ്ഞ രാഹുൽ ഗാന്ധി പിന്നീട് സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാരിന് നിർദ്ദേശങ്ങൾ നൽകിയും പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ചകളെ വിമർശിച്ചും സജീവമായി ഇടപെടുകയാണ് രാഹുൽ. അധ്യക്ഷ സ്ഥാനത്തേക്കുള്ള രാഹുലിന്റെ തിരിച്ചുവരവിന്റെ സൂചനയായിട്ടാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

രാഹുലിൻറെ ഇടപെടലുകളെ കുറിച്ച് സംസാരിക്കുകയാണ് ഡോക്ടർ നെൽസൺ ജോസഫ്. ഫേസ്ബുക്കിലൂടെയാണ് രാഹുൽ ഗാന്ധിയായിരിക്കുന്നതിന്റെ ഗുണത്തെ പറ്റി നെൽസണ് കുറിച്ചത്. പോസ്റ്റ് വായിക്കാം

നിശബ്ദ വിപ്ലവം

നിശബ്ദ വിപ്ലവം

അയാൾ നയിക്കുന്നത് ഒരു നിശബ്ദവിപ്ലവമാണ്.രാജ്യം ലോക്ക് ഡൗണെന്നൊക്കെ ആലോചിക്കുന്നതിനും വളരെ വളരെ മുൻപേ കൊവിഡിനെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ ശ്രമിച്ചുകൊണ്ട്. അതുണ്ടാക്കാൻ പോവുന്ന സാമ്പത്തിക തിരിച്ചടികളെക്കുറിച്ച് സംസാരിച്ചുകൊണ്ട്..

വിരൽ ഉയർത്തി

വിരൽ ഉയർത്തി

ചോദ്യം ചോദിക്കേണ്ടിടത്ത് ചോദ്യം ചോദിച്ചുകൊണ്ട്, വിരൽ ചൂണ്ടേണ്ടതിനു നേർക്ക് വിരലുയർത്തിക്കൊണ്ട്, മറ്റാരും സംസാരിക്കുന്നതിനെക്കാൾ കൂടുതൽ ചെറുകിട വ്യാപാരികളെക്കുറിച്ചും സാധാരണക്കാരെക്കുറിച്ചുമെല്ലാം സംസാരിച്ചുകൊണ്ട്.

പൂവിതറലിനെ കുറിച്ചല്ല

പൂവിതറലിനെ കുറിച്ചല്ല

കയ്യടികളെക്കുറിച്ചും പൂ വിതറലുകളെക്കുറിച്ചും സംസാരിക്കുന്നതിലുമധികം ടെസ്റ്റുകളെക്കുറിച്ചും ടെസ്റ്റിങ്ങ് കിറ്റുകളെക്കുറിച്ചും അയാൾ സംസാരിച്ചു.
അത് മാത്രമല്ല, കേൾക്കേണ്ടവരുടെ വാക്കുകൾ കേട്ടു..അവർക്ക് പറയാൻ അവസരം നൽകി.

പറയാൻ അവസരം നൽകി

പറയാൻ അവസരം നൽകി

രഘുറാം രാജൻ്റെയും രാഹുൽ ഗാന്ധിയുടെയും സംഭാഷണവും അതിനു ശേഷം നൊബേൽ സമ്മാന ജേതാവായ അഭിജിത് ബാനർജിയുമായുള്ള സംഭാഷണവുമെല്ലാം ഈ കൊവിഡിൻ്റെ സമയത്ത് പൊതു ഇടത്തിൽ പ്രതിനിധാനം ചെയ്യപ്പെടുന്നത് കുറഞ്ഞുപോയ സാധാരണക്കാരെയും മൈഗ്രൻ്റ് തൊഴിലാളികളെയും കൂടി ഓർമിക്കുന്നതായി.

ദുരന്ത വാർത്ത കേട്ടല്ലോ

ദുരന്ത വാർത്ത കേട്ടല്ലോ

താഴേക്കിടയിലെ അറുപത് ശതമാനത്തിൻ്റെ കയ്യിൽ പണമെത്തിക്കുന്നതിനെക്കുറിച്ചും താൽക്കാലിക റേഷൻ കാർഡ് നൽകുന്നതിനെക്കുറിച്ചും നൊബേൽ ജേതാവ് അഭിജിത് ബാനർജി പറഞ്ഞ് ഒരാഴ്ചപോലും തികയുന്നതിനു മുൻപും ദുരന്തവാർത്തകൾ കേട്ടുവല്ലോ....

അയാൾ മടി കാണിച്ചില്ല

അയാൾ മടി കാണിച്ചില്ല

പറയുകയും കേൾക്കുകയും മാത്രമല്ല, ചോദ്യങ്ങളെ നേരിടാനും ഉത്തരം പറയാനും അയാൾ മടികാണിച്ചില്ല. പണ്ടുതൊട്ട് മടികാണിച്ചിട്ടുമില്ല. കോൺഗ്രസ് അതിൻ്റെ ഏറ്റവും മോശം അവസ്ഥയിലായിരുന്ന സമയത്ത് പോലും...സംസ്ഥാനങ്ങളെക്കുറിച്ച് ചിന്തിക്കണമെന്നും അവരെ വിശ്വാസത്തിലെടുക്കണമെന്നും അയാൾ പറയുന്നുണ്ട്.

പത്രപ്രവർത്തകരുമായി സംവാദം

പത്രപ്രവർത്തകരുമായി സംവാദം

ഏറ്റവും പ്രധാനം അയാൾ ആശയങ്ങൾ തുറന്ന് പറയുന്നതിനെയും സംഭാഷണങ്ങളുണ്ടാവുന്നതിനെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നതാണ്.പത്രപ്രവർത്തകരുമായി ഈ കൊവിഡ് കാലത്തും അയാൾ സംവാദം തുടരുന്നുണ്ട്.

നെഞ്ചളവിന്റെ ബാധ്യത ഇല്ല

നെഞ്ചളവിന്റെ ബാധ്യത ഇല്ല

പണ്ട് പലതും പറഞ്ഞതിൽ ചിലരൊക്കെ അയാളെക്കുറിച്ചുള്ള അഭിപ്രായം തിരുത്തുന്നുമുണ്ട്..അതിമാനുഷമായ നെഞ്ചളവിൻ്റെ ബാദ്ധ്യത അയാൾക്കില്ല. എല്ലാം അറിയാവുന്നയാളെന്ന ലേബലില്ല.
ഒരിക്കലും തെറ്റുവരുത്തുകയില്ലാത്തൊരു പ്രജാപതിയല്ല അയാൾ..അറിയില്ലാത്തത് അറിയില്ലെന്ന് അയാൾ പറയുന്നുണ്ട്.

രാഹുൽ ഗാന്ധി ആയിരിക്കുന്നതിന്റെ ഗുണം

രാഹുൽ ഗാന്ധി ആയിരിക്കുന്നതിന്റെ ഗുണം

അതുകൊണ്ടയാൾ അറിവുള്ളവരോട് ചോദ്യങ്ങൾ ചോദിക്കും. ഉപദേശം ചോദിക്കും.. ചോദ്യം ചോദിക്കുന്നത് പ്രോത്സാഹിപ്പിക്കും.. കേൾക്കുകയും ചെയ്യും.രാഹുൽ ഗാന്ധിയായിരിക്കുന്നതിൻ്റെ ഗുണമതാണ്.

English summary
Dr nelson joseph about Rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X