• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പൃഥ്വിരാജിൻ്റെ കാല് നോക്കാൻ തോന്നുന്നില്ലേ, ഡോണ്ട് യൂ ലൈക്ക്?, സൈബർ ബുള്ളീസിനെ ഓടിച്ച് നെൽസൺ ജോസഫ്

കൊച്ചി: അയ്യപ്പനും കോശിയും ടീമിനെ അഭിമുഖം ചെയ്യുന്ന അവതാരക 'കാലിന്മേൽ കാൽ കയറ്റി വെച്ചിരിക്കുന്നു' എന്നതാണ് കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. നടന്മാരായ പൃഥ്വിരാജ്, ബിജു മേനോൻ, നടനും സംവിധായകനുമായ രഞ്ജിത്ത് എന്നിവരുമായുളള അഭിമുഖം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന് താഴെയാണ് നിരവധി പേരുടെ സൈബർ ആക്രമണം.

'പുരുഷന്മാർക്ക് മുന്നിൽ സ്ത്രീയായ അവതാരക കാൽ കയറ്റി വെച്ചിരിക്കുന്നു' എന്നതാണ് ചില സൈബർ സദാചാരക്കാരുടെ പ്രശ്നം. അതിഥികളെ ബഹുമാനിക്കുന്നില്ലെന്നാണ് ചില കമന്റുകൾ. ഇത്തരക്കാർക്ക് ഡോ. നെൽസൺ ജോസഫ് നൽകിയ മറുപടി വൈറലാവുകയാണ്.

പൃഥ്വിരാജിൻ്റെ കാല് നോക്കാൻ തോന്നുന്നില്ലേ?

പൃഥ്വിരാജിൻ്റെ കാല് നോക്കാൻ തോന്നുന്നില്ലേ?

ഡോ. നെൽസൺ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' അട മ്വോനെ, കേരള സംസ്കാരം: കുറച്ച് നാൾ മുൻപ് നടന്നതാണെങ്കിലും ആ മനസ്ഥിതിക്ക് വലിയ വ്യത്യാസമൊന്നും ഇപ്പൊഴും വരാനിടയില്ലാത്തതുകൊണ്ട് എഴുതുന്നു. " അവളുടെ കാല് നോക്കൂ, അതിഥികളുടെ നെഞ്ചിൽ മുട്ടുമല്ലോ", അപ്രത്തിരിക്കുന്ന പൃഥ്വിരാജിൻ്റെ കാല് നോക്കാൻ തോന്നുന്നില്ലേ? ഡോണ്ട് യൂ ലൈക്ക്?

അതാവണം നമ്മൾ സ്വപ്നം കാണേണ്ട കിനാശേരി

അതാവണം നമ്മൾ സ്വപ്നം കാണേണ്ട കിനാശേരി

" ഇവൾക്കൊന്നും കേരള, ഭാരത ജനത സംസ്കാരം അറിയില്ലേ? ", അട മോനെ...കേരള സംസ്കാരം Gone, " She is not respect to other, really shame ", കില്ലിങ്ങ് ഇംഗ്ലീഷ്. റെസ്പെക്റ്റ് ഇരിക്കുന്നത് കാലിൻ്റെ ആംഗിൾ നോക്കിയാണല്ല്. " ആങ്കർ കാലിമ്മെ കാലും കേറ്റിയിരുന്ന് സംസാരിക്കുന്നതാണോ കേരള സംസ്കാരം? " - യേയ്....ഉമ്മറത്ത് പോലും വരാമ്പാടില്ല. അതാവണം നമ്മൾ സ്വപ്നം കാണേണ്ട കിനാശേരി. കമൻ്റുകൾ വായിച്ചു പോയാൽ തോന്നുന്നത് ആ കാലിരിക്കുന്നത് അവരുടെയൊക്കെ നെഞ്ചത്താണ് എന്നാവും.

സൗകര്യപ്പെടില്ല എന്നാണ് മറുപടി

സൗകര്യപ്പെടില്ല എന്നാണ് മറുപടി

ഏറ്റവും സാധാരണമായി കേട്ട വാദം പ്രായത്തെയെങ്കിലും ഹുമാനിക്കണമെന്നാണ്. വ്യക്തിപരമായിപ്പറഞ്ഞാൽ പ്രായമല്ല ഒരാളെ ബഹുമാനത്തിന് അർഹമാക്കുന്നത് എന്നാണ് അഭിപ്രായം. എത്ര വർഷം ഭൂമിയിൽ ജീവിച്ചെന്നതല്ല ബഹുമാനിക്കാനുള്ള കാരണം. അത് എങ്ങനെ ജീവിക്കുന്നുവെന്നതാവണം. ചെറുപ്പത്തിലുണ്ടായ സെക്ഷ്വൽ അബ്യൂസിനെക്കുറിച്ച് പറഞ്ഞ വാർത്തയ്ക്കടിയിൽ ചെന്ന് ചെറുപ്പത്തിലേ തൊഴിൽ പഠിച്ചു എന്ന് കമൻ്റിടുന്നയാളെയൊക്കെ തല നരച്ചു എന്ന ഒരൊറ്റക്കാരണം കൊണ്ട് ബഹുമാനിക്കണം എന്ന് പറഞ്ഞാൽ സൗകര്യപ്പെടില്ല എന്നാണ് മറുപടി.

അവതാരകയുടെ കാൽ മാത്രം പ്രശ്നം

അവതാരകയുടെ കാൽ മാത്രം പ്രശ്നം

രണ്ട് കാലുകൾ തമ്മിൽ ചേർന്നിരിക്കുമ്പൊഴുണ്ടാവുന്ന ആങ്കിൾ എത്രയാണെന്ന് നോക്കിയാണല്ലോ ഇപ്പൊ ബഹുമാനം ഉണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കാൻ പോവുന്നത്. അതും എത്ര കൃത്യമായാണ് അവതാരകയുടെ കാൽ മാത്രം അവിടെ പ്രശ്നമാവുന്നതെന്ന് നോക്കണം. പ്രായത്തിൽ അവിടെ ഏറ്റവും മുതിർന്നയാൾ സംവിധായകൻ രഞ്ജിത് ആവും. പൃഥ്വിരാജും അവതാരകയും ഇരിക്കുന്നത് അവർക്ക് കംഫർട്ടബിളായ പൊസിഷനിലാണ്.

cmsvideo
  Hatred comment on meenakshi's birthday wishing post for prithviraj
  പൃഥ്വിരാജ് ബഹുമാനം കാണിക്കേണ്ടേ?

  പൃഥ്വിരാജ് ബഹുമാനം കാണിക്കേണ്ടേ?

  അതിൽ കൃത്യമായി അവതാരകയെത്തന്നെ തിരഞ്ഞിട്ട് ആക്രമിക്കുന്നത് നോക്ക്യേ. അതെന്ത്... പൃഥ്വിരാജ് ബഹുമാനം കാണിക്കേണ്ടേ? കുറച്ച് മനുഷ്യർ അവർക്ക് കംഫർട്ടബിളായ പൊസിഷനിൽ ഇരുന്ന് വർത്തമാനം പറയുന്നു. ആ ഇരിക്കുന്നത് നിങ്ങടെ വീടിനകത്ത് നിങ്ങടെ പ്രൈവസിക്ക് വിഘാതമായിരിക്കുമ്പൊഴോ അല്ലെങ്കിൽ ആ കാലിരിക്കുന്നത് നിങ്ങടെ നെഞ്ചത്തോ ആവാത്തിടത്തോളം നിങ്ങക്കെന്ത് തേങ്ങയാണ് ഇത്ര കുരു പൊട്ടാൻ ഹേ?''

  English summary
  Dr. Nelson Joseph gives befitting reply to comments against anchor who interviewed Prithviraj
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X