• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗോമാതാവിന്റെ പാലില്‍ സ്വര്‍ണം, ജേഴ്‌സിയുടെ പാലില്‍ ഇല്ല; പശുശാസ്ത്ര പരീക്ഷയെ പരിഹസിച്ച് നെല്‍സണ്‍ ജോസഫ്

തിരുവനന്തപുരം: പശുശാസ്ത്രത്തില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്താനൊരുങ്ങുന്ന കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി പരിഹസിച്ച് ഡോ. നെല്‍സണ്‍ ജോസഫ് രംഗത്ത്. കേന്ദ്രത്തിന്റെ പശുശാസ്ത്ര സിലബസിനെ അക്കമിട്ട് പരിഹസിച്ച് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നെല്‍സണ്‍ ജോസഫ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ...

പഠിക്കുമ്പൊ ഉപകാരപ്പെടുമല്ലോ

പഠിക്കുമ്പൊ ഉപകാരപ്പെടുമല്ലോ

രാഷ്ട്രീയ കാമധേനു ആയോഗിന്റെ പശു എക്‌സാമിന് രജിസ്റ്റര്‍ ചെയ്ത വിവരം സന്തോഷപൂര്‍വം ഏവരെയും അറിയിക്കുന്നു കേട്ടോ. രജിസ്റ്റര്‍ ചെയ്ത് സിലബസ് ഡൗണ്‍ലോഡ് ചെയ്ത് പഠിക്കാന്‍ തുടങ്ങിയപ്പൊ സിലബസില്‍ കണ്ട ഏതാനും വസ്തുതകള്‍ എഴുതുന്നെന്നേയുള്ളു. ആവശ്യമുള്ളവര്‍ക്ക് പഠിക്കുമ്പൊ ഉപകാരപ്പെടുമല്ലോ.

 ജയ് ഗോമാതാ

ജയ് ഗോമാതാ

രണ്ടാമത്തെ പേജില്‍ ' ജയ് ഗോമാതാ ' എന്ന വാചകം പന്ത്രണ്ട് ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിലേത് ' സ്തുതി അമ്മ പശുവിനെ ' എന്നാണ്. എന്തോ വശപ്പിശകുണ്ടല്ലോ എന്ന് തോന്നി. തൊട്ട് താഴെ ഡിസ്‌ക്ലെയ്മറുണ്ട്. ഴീീഴഹല ൃേമിഹെമീേൃ വച്ച് പരിഭാഷപ്പെടുത്തിയതാണ് എന്ന്.. ആശ്വാസമായി.

 ജേഴ്‌സിയുടേത് പറ്റില്ല

ജേഴ്‌സിയുടേത് പറ്റില്ല

ഇനി വസ്തുതകളിലേക്ക്. പശുവിന്റെ മുതുകിലെ മുഴ സൂര്യപ്രകാശത്തിലെ ഊര്‍ജത്തെ വലിച്ചെടുക്കുന്നു. ഗോമാതാവിന്റെയും ജേഴ്‌സിപ്പശുവിന്റെയും വ്യത്യാസങ്ങള്‍ പത്തുമുപ്പതെണ്ണം കൊടുത്തിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടത് മാത്രമേ എഴുതുന്നുള്ളൂ. ഗോമാതാവിന്റെ ചാണകവും മൂത്രവും പഞ്ചഗവ്യമായി കഴിക്കാം, ജേഴ്‌സിയുടേത് പറ്റില്ല.

ജേഴ്‌സിയുടെ പാലില്‍ ഇല്ല

ജേഴ്‌സിയുടെ പാലില്‍ ഇല്ല

ഗോമാതാവിന്റെ പാലില്‍ സ്വര്‍ണം അടങ്ങിയിട്ടുണ്ട്. ജേഴ്‌സിയുടെ പാലില്‍ ഇല്ല. ഇന്ത്യന്‍ പശുക്കള്‍ വൃത്തിയുള്ളവയാണ്. അഴുക്കുള്ള ഇടത്ത് കിടക്കാതിരിക്കാന്‍ മാത്രം ബുദ്ധിയുള്ളവയാണ്. ജേഴ്‌സികള്‍ അലസരാണ്. പരിചയമില്ലാത്ത ആരെങ്കിലും അടുത്ത് വന്നാല്‍ ഉടന്‍ ഇന്ത്യന്‍ പശു എഴുന്നേറ്റ് നില്‍ക്കും. ജേഴ്‌സിപ്പശുവിന് അങ്ങനെയുള്ള വികാരങ്ങള്‍ ഒന്നുമില്ല.

ലളിതമായ പരിഹാരമാണ്

ലളിതമായ പരിഹാരമാണ്

പശു മൂത്രം 100 കണക്കിന് രോഗങ്ങള്‍ക്കുള്ള ലളിതമായ പരിഹാരമാണ് 25-30 മില്ലി ലിറ്റര്‍ ദിവസവും കുടിക്കുക. 7. ഭോപ്പാലില്‍ 1984 ല്‍ ഉണ്ടായ വിഷവാതക ദുരന്തത്തില്‍ 20,000 ല്‍ കൂടുതല്‍ ആള്‍ക്കാര്‍ മരണപ്പെട്ടു. പക്ഷേ ചാണകം മെഴുകിയ വീടുകളില്‍ താമസിച്ചിരുന്നവരെ അത് ബാധിച്ചില്ല. ഇന്നും റഷ്യയിലെയും ഇന്ത്യയിലെയും ന്യൂക്ലിയാര്‍ പവര്‍ പ്ലാന്റുകളില്‍ റേഡിയേഷനില്‍ നിന്ന് രക്ഷ നേടാന്‍ ചാണകം ഉപയോഗിക്കാറുണ്ട്. 8. വലിയ ഭൂകമ്പങ്ങളുടെ കാരണം മൃഗങ്ങളെ കൊല്ലുന്നതാണ്.

cmsvideo
  പേർളിയുടെ മൂക്കുചീറ്റലിനെ പൊളിച്ചടുക്കി ഈ ഡോക്ടർ | Oneindia Malayalam
  ട്രോളോ തമാശയോ അല്ല

  ട്രോളോ തമാശയോ അല്ല

  ആഫ്രിക്കയിലെ ജനങ്ങള്‍ കത്തിക്കാന്‍ ചാണകം ഉപയോഗിച്ചിരുന്നു എന്നും അവിടം സന്ദര്‍ശിച്ച മിഷനറിമാര്‍ അവരെ അതില്‍ നിന്ന് വിലക്കിയെന്നും അപ്പോള്‍ ജനങ്ങള്‍ വിറക് ഉപയോഗിച്ചുതുടങ്ങിയെന്നും അങ്ങനെയാണ് ആഫ്രിക്ക വരണ്ട ഭൂഖണ്ഡമായി മാറിയതെന്നുമുള്ള വിലപ്പെട്ട കണ്ടെത്തലും അന്‍പത്തിനാല് പേജ് വലിപ്പമുള്ള സിലബസിലുണ്ട്. ട്രോളോ തമാശയോ അല്ല. രാഷ്ട്രീയ കാമധേനു ആയോഗിന്റെ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത സിലബസിലെ വാചകങ്ങളുടെ ഏകദേശ പരിഭാഷ മാത്രമാണ്. പഠിച്ചോളൂ... മുന്നോട്ടുള്ള ഇന്ത്യയില്‍ ആവശ്യമായി വരും...

  നേമത്ത് കുമ്മനത്തിനൊപ്പം സുരേഷ് ഗോപി? 40 സീറ്റിൽ ബിജെപിയുടെ സാധ്യതാപട്ടിക; സുരേന്ദ്രന്റെ കാര്യം കേന്ദ്രം പറയും

  ഇത്തവണ കളി മാറ്റാൻ ഒരുങ്ങി സിപിഐ; മന്ത്രിമാർക്ക് മത്സരിക്കാൻ സീറ്റില്ല, വമ്പൻ പദ്ധതിയുമായി നേതൃത്വം

  കെ മുരളീധരന്‍ 'കലിപ്പില്‍'; പ്രചാരണം വടകരയില്‍ മാത്രം... നേതൃയോഗത്തിലും പങ്കെടുത്തില്ല

  പിണറായി സര്‍ക്കാരിന്റെ നയപ്രഖ്യാപനം പ്രഹസനമെന്ന്‌ കെ സുരേന്ദ്രന്‍

  English summary
  Dr. Nelson Joseph mocks the Online Exam On Cow Science
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X