'കണ്ണ് അടച്ച് പിടിച്ചിട്ട് ഇനിയും ഉറക്കെച്ചോദിക്കണം" രാഹുൽ ഗാന്ധി എവിടെയാണ്?: ഡോ നെൽസൺ
ലഖ്നൗ; ഹത്രാസില്‍ ക്രൂരബലാത്സംഗത്തിനിരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം രൂക്ഷമാകുന്നതിനിടെയാണ് ഇന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രിയങ്കയും പെൺകുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ടത്. എന്നാൽ പ്രദേശത്ത് നിരോധനാജ്ഞ ചൂണ്ടിക്കാട്ടി പോലീസ് ഇരുവരേയും തടഞ്ഞു. എന്നാൽ ഈ വിലക്കുകളെല്ലാം ലംഘിച്ച് കൊണ്ട് കാൽനടയായി ഇരവരും ഹത്രാസിലേക്ക് നടന്ന് നീങ്ങി.
ഇതിനിടെ രാഹുല്‍ ഗാന്ധിയെ ഉത്തര്‍പ്രദേശ് പോലീസ് കായികമായി നേരിടുകയായിരുന്നു. പോലീസ് ലാത്തി ചാർജ്ജിനിടെ രാഹുൽ നിലത്ത് വീഴുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തന്നെ പോലീസ് ലാത്തി കൊണ്ട് മർദ്ദിച്ചുവെന്നും രാഹുൽ ആരോപിച്ചിരുന്നു. അതേസമയം പോലീസ് നടപടിയിൽ പ്രതിഷേധം തുടരുന്നതിനിടെ രാഹുൽ എവിടെയെന്ന് ചോദിക്കുന്നവർക്ക് മറുപടി നൽകുകയാണ് ഡോ നെൽസൺ ജോസഫ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

ഇടയിലേക്ക് ഇറങ്ങിചെന്നു
രാഹുൽ ഗാന്ധി എവിടെയാണ്? "
അമേത്തിയിൽ നിന്ന് പേടിച്ചോടിയ പപ്പുമോൻ എവിടെയാണ്? വയനാട്ടിലെ പ്രധാനമന്ത്രി എവിടെയാണ്? ജനാധിപത്യത്തിൻ്റെ ലാസ്റ്റ് ബസ് എവിടെയാണ്?അതെ, രാഹുൽ ഗാന്ധി എവിടെയാണ്?

ചൂണ്ടുവിരൽ ഉയർത്തിക്കൊണ്ട്
രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പൊ ഒരു വലിയ കൂട്ടം ആളുകൾ രാജ്യത്തിൻ്റെ വിരിമാറിലൂടെ കാൽനടയായി നീങ്ങിയപ്പൊ രാഹുൽ ഗാന്ധി അവരുടെ ഇടയിലേക്കിറങ്ങിച്ചെന്നിരുന്നു..രാഹുൽ ഗാന്ധി എവിടെയാണ്?
സമ്പദ് വ്യവസ്ഥ., എക്കോണമി, കൊവിഡ് കേസുകൾ, ചൈന എല്ലാറ്റിലും ചോദ്യങ്ങളുടെ ചൂണ്ടുവിരലുയർത്തിക്കൊണ്ട് അയാൾ ഇവിടെയുണ്ടായിരുന്നു.

കാൽനടയായി നടന്ന് നീങ്ങുന്നു
രാഹുൽ ഗാന്ധി എവിടെയാണ്?
കയ്യടികളെക്കുറിച്ചും പൂ വിതറലുകളെക്കുറിച്ചും സംസാരിക്കുന്നതിലുമധികം ടെസ്റ്റുകളെക്കുറിച്ചും ടെസ്റ്റിങ്ങ് കിറ്റുകളെക്കുറിച്ചും സംസാരിച്ചുകൊണ്ട് അയാൾ ഇവിടെയുണ്ടായിരുന്നു.രാഹുൽ ഗാന്ധി എവിടെയാണ്?
ഒരു സാധാരണക്കാരി പെൺകുട്ടിക്ക് വേണ്ടി ചോദ്യങ്ങളുയർത്തിക്കൊണ്ട് യമുന എക്സ്പ്രസ് ഹൈവേയിലൂടി കാൽനടയായി അയാൾ നടന്നുനീങ്ങിയിരുന്നു...

പാവപ്പെട്ടവർക്ക് വേണ്ടി
അയാൾ അയാൾക്കറിയാവുന്ന ജോലി കൃത്യമായി ചെയ്തുകൊണ്ടേയിരുന്നു.
രാഹുൽ ഗാന്ധി മുൻപും വന്നിരുന്നു...ചോദ്യങ്ങൾക്ക് മുന്നിൽ നിന്നുകൊണ്ട്, സംവാദങ്ങളുയർത്തിക്കൊണ്ട്, പാവപ്പെട്ടവരെക്കുറിച്ച് പറഞ്ഞുകൊണ്ട്..

ഉറക്കെ ചോദിക്കണം
അന്ന് പലരുമിങ്ങനെ രാഹുൽ ഗാന്ധിയെ വിളിച്ചിരുന്നു." പപ്പു " " വയനാടിൻ്റെ പ്രധാനമന്ത്രി " ഇന്നും വിളി തുടരുന്നു..
കണ്ണ് അടച്ച് പിടിച്ചിട്ട് ഇനിയും ഉറക്കെച്ചോദിക്കണം " രാഹുൽ ഗാന്ധി എവിടെയാണ്?
"കേരള എംപി,പക്ഷേപിണറായിക്കെതിരെ പ്രതിഷേധിക്കില്ല,ഒക്കച്ചങ്ങായിമാരാണല്ലോ;സന്ദീപ് വാര്യർ
രാഹുലും പ്രിയങ്കയും ഹത്രാസിലേക്കില്ല, പാതിവഴിയിൽ യാത്ര അവസാനിപ്പിച്ചു, ദില്ലിയിലേക്ക് മടങ്ങുന്നു!
'പ്രിയപ്പെട്ട കൂട്ടുകാരൻ ട്രംപിന് വേണ്ടി ഒരു 'നമസ്തേ ട്രംപ്' കൂടി നടത്തുമോ?'; മോദിയെ ട്രോളി ചിദംബരം
എനിക്കും 18 വയസായ മകളുണ്ട്; സര്‍ക്കാര്‍ ഹാത്രാസ് പെണ്‍കുട്ടിയോട് ചെയ്തത് അംഗീകരിക്കാനാവില്ല:പ്രിയങ്ക