കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തരൂരിന്‍റെ ഇത്തവണത്തെ 'ഉപഹാരം' വി മുരളീധരന്; എഴുതേണ്ടാ എന്ന് കരുതുമ്പോള്‍ വീണ്ടും വീണ്ടും എഴുതിക്കും

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരത്തെ ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന് കോവിഡ് പരിശോധനാ കിറ്റ് വികസിപ്പിക്കാന്‍ എംപി ഫണ്ടില്‍ നിന്നും പണം നല്‍കിയെന്ന ശശി തരൂരിന്‍റെ വാദം കളവാണെന്ന ആരോപണവുമായി കേന്ദ്ര മന്ത്രി മുരളീധരന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷണ വിഭാഗത്തിന് താൻ നൽകിയ ഒരു കോടി രൂപ കൊവിഡ് 19 പ്രവർത്തനങ്ങൾക്ക് ഉപകാരപ്പെട്ടതില്‍ അഭിമാനമുണ്ടെന്നായിരുന്നു തരൂരിന്‍റെ ട്വീറ്റ്.

ഇതിനെതിരെയായിരുന്നു വി മുരളീധരന്‍റ ആരോപണം. എന്നാല്‍ ഈ ആരോപണത്തെ പൊളിച്ചുകൊണ്ട് തരൂര്‍ തന്നെ രംഗത്ത് എത്തുകയും ചെയ്തു. ഈ സംഭവത്തെ രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഡോ. നെല്‍സണ്‍. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഇത്തവണ ഉപഹാരം

ഇത്തവണ ഉപഹാരം

ഇനി വേണ്ടാ, എഴുതേണ്ടാ എന്ന് കരുതുമ്പൊഴൊക്കെ എന്തെങ്കിലും സംഗതികളുമായിട്ട് വന്ന് പിന്നെയും എഴുതിക്കും തരൂർ. ഇത്തവണ ഉപഹാരം കൈപ്പറ്റിയിരിക്കുന്നത് വി. മുരളീധരനാണ്. തരൂർ ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് തിരുവനന്തപുരത്തിന് കൊവിഡുമായി ബന്ധപ്പെട്ട റിസർച്ച് ആൻഡ് ഡെവലപ്മെൻ്റിനായി ഒരു കോടി രൂപ എം.പി ഫണ്ടിൽ നിന്ന് അനുവദിച്ചു എന്ന് മുൻപ് എഴുതിയിരുന്നല്ലോ.

അതിൻ്റെ ഹൈലൈറ്റ്സ് മാത്രം

അതിൻ്റെ ഹൈലൈറ്റ്സ് മാത്രം

തരൂർ നുണ പറയുകയാണെന്നും അവർക്ക് ആ തുക കിട്ടിയില്ലെന്നും മുരളീധരൻ ട്വീറ്റ് ചെയ്തിരുന്നു. വിശദമായ മറുപടി തരൂർ തന്നെ നൽകിയിട്ടുണ്ട്..അതിൻ്റെ ഹൈലൈറ്റ്സ് മാത്രമാണ്. ഗ്രാൻ്റ് ഗവണ്മെൻ്റ് ഓഫ് ഇൻഡ്യ MPLADS ഫണ്ട് സസ്പെൻഡ് ചെയ്യുന്നതിന് മുൻപ് മാർച്ച് 30 നാണ് നൽകിയതെന്ന് തരൂർ കുറിക്കുന്നു.

പർച്ചേസിന് മാത്രം

പർച്ചേസിന് മാത്രം

ഒപ്പം അതിൻ്റെ സ്വന്തം ലെറ്റർഹെഡിലെ റിക്വസ്റ്റും. റിസർച്ച് ആൻഡ് ഡെവലപ്മെൻ്റിന് ഫണ്ട് നൽകാൻ ഗൈഡ് ലൈനുകൾ പ്രകാരം അനുവാദമില്ലാത്തതുകൊണ്ടും പർച്ചേസിന് മാത്രമേ അനുമതിയുള്ളൂ എന്നതുകൊണ്ടും ജില്ലാ ഭരണകൂടവും ഇൻസ്റ്റിറ്റ്യൂട്ട് അഡ്മിനിസ്ട്രേഷനും ആ തുക funding against purchase ആയി നൽകാൻ അഭ്യർഥിക്കുന്നു.

തരൂർ സ്പെഷ്യൽ

തരൂർ സ്പെഷ്യൽ

അതനുസരിച്ച് 30/3 ന് ഒരു കോടി രൂപ കിറ്റുകൾ ഡെവലപ് ചെയ്യുമ്പൊ ലഭിക്കുന്ന രീതിയിൽ ഫണ്ടുകൾ നൽകാനായി അലോട്ട് ചെയ്യുന്നു.. ഇനിയാണ് ട്വിസ്റ്റ്. അതായത് തരൂർ സ്പെഷ്യൽ. " ഇത്രയും സംഗതി നേരെയുള്ളതാണ്. പക്ഷേ വി.മുരളീധരൻ നരേന്ദ്രമോദിയെയും അമിത് ഷായെയും ടാഗ് ചെയ്തതുകൊണ്ട് ചിലപ്പൊ അവർക്ക് എൻ്റെ അടുത്ത ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ പറ്റുമായിരിക്കും "

 ഇത്ര നാൾ കാത്തിരുത്തിയത്

ഇത്ര നാൾ കാത്തിരുത്തിയത്

എന്ന് പറഞ്ഞ ശേഷം ആ ചോദ്യങ്ങൾ ഉന്നയിക്കുകയാണ് തരൂർ. " രണ്ട് മാസമായി SCTIMST യും RGCB യും കിറ്റുകൾ വികസിപ്പിച്ചെടുത്തിട്ട് ഗവണ്മെൻ്റ് ഓഫ് ഇൻഡ്യയുടെ അനുമതിക്കായി കാക്കുന്നു. പക്ഷേ പ്രൈവറ്റ് ലാബുകളുടെ കിറ്റുകൾക്ക് ദിവസങ്ങൾക്കുള്ളിൽ അനുമതി ലഭിക്കുകയും ചെയ്തു. എന്തുകൊണ്ടാണ് ഞങ്ങളുടെ ഇൻസ്റ്റിറ്റ്യൂട്ടുകളെ ഇത്ര നാൾ കാത്തിരുത്തിയത്?

വി മുരളീധരനു പോലും

വി മുരളീധരനു പോലും

വി മുരളീധരനു പോലും മനസിലാവും ഫണ്ട് നൽകാൻ പർച്ചേസ് ചെയ്യണമെന്നും, പർച്ചേസ് ചെയ്യാൻ ഉല്പാദനം തുടങ്ങണമെന്നും അതിന് ട്വിറ്ററിൽ ഇരിക്കുന്നതിനു പകരം സർക്കാരിനെ നമ്മുടെ ഇൻസ്റ്റിറ്റ്യൂട്ടുകളെ പിന്തുണയ്ക്കാനും കിറ്റുകൾക്ക് അനുമതി നൽകാനും ബോദ്ധ്യപ്പെടുത്തണമെന്നും..

Recommended Video

cmsvideo
സംഘികളെ കണ്ടം വഴി ഓടിച്ച് ശശി തരൂര്‍ | Oneindia Malayalam
പിന്നെ എന്തിനാണ്

പിന്നെ എന്തിനാണ്

സർക്കാരിൻ്റെ അവകാശവാദം SCTIMSTയുടെ കിറ്റുകൾ ഉല്പാദനം തുടങ്ങാൻ തയ്യാറായവയല്ല എന്നാണെന്നും അതുകൊണ്ട് കളക്ടർക്ക് പണം നൽകാൻ അനുവാദമില്ല എന്നുമാണെങ്കിൽ പിന്നെ എന്തിനാണ് സർക്കാർ വൈകിക്കുന്ന ഒരു കാര്യത്തിൻ്റെ പേരിൽ ഒരു മന്ത്രി എന്നെ ആക്രമിക്കുന്നത്?

നാണംകെട്ട പാറ്റേണുണ്ട്

നാണംകെട്ട പാറ്റേണുണ്ട്

ഈ ബി.ജെ.പി സർക്കാരിന് ഒരു നാണംകെട്ട പാറ്റേണുണ്ട്. അത് പെർഫോം ചെയ്യാൻ പരാജയപ്പെടുകയും പ്രതിപക്ഷത്തെ സർക്കാരിൻ്റെ ജോലി ചെയ്തില്ല എന്ന് പറഞ്ഞ് ആക്രമിക്കുകയും ചെയ്യും. അതിൻ്റെ അവസാനത്തെ ഉദാഹരണമാണ് വി. മുരളീധരൻ്റെ ട്വീറ്റ്. " അത്രയും പറഞ്ഞശേഷം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പോസ്റ്റ് അവസാനിക്കുന്നു...

ഒരൊറ്റ ട്വീറ്റുകൊണ്ട്

ഒരൊറ്റ ട്വീറ്റുകൊണ്ട്

ഹോ..ഒരു മഴ പെയ്ത് തോർന്നപോലെ.. ഒരൊറ്റ ട്വീറ്റുകൊണ്ട് എന്തെല്ലാം പുറത്തെത്തി. തെളിവ് തൊട്ട് അനുമതി വൈകിയതും എം. പി ഫണ്ട് നിർത്തലാക്കിയതും വരെ... ചോദ്യം ചോദിക്കുന്നതിനു മുൻപ് ഇനിയൊരു നിയമപ്രകാരമുള്ള മുന്നറിയിപ്പ് വയ്ക്കണം. ഇത് തരൂരാണെന്ന്

ശബാഷ്..

ശബാഷ്..

എൻഡ് പഞ്ച് അടുത്ത പോസ്റ്റായി വന്നിട്ടുണ്ട് : എം.പി ഫണ്ട് എല്ലാം കൂടി കൊണ്ടുപോയ ആ 7900Cr രൂപ കൊണ്ട് എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്ന് പറയാമോ എന്ന്. ശബാഷ്...അവിടെ കുറയ്ക്കാൻ നോക്കിയതിനൊക്കെ പലിശ ചേർത്ത് ഇവിടെ കൂട്ടുന്നുണ്ട്

 കേന്ദ്ര നടപടി കോണ്‍ഗ്രസിന് ലക്കി!! പ്രിയങ്കാ ഗാന്ധി ലഖ്‌നൗവിലെ മാമിയുടെ വീട്ടിലേക്ക് മാറും കേന്ദ്ര നടപടി കോണ്‍ഗ്രസിന് ലക്കി!! പ്രിയങ്കാ ഗാന്ധി ലഖ്‌നൗവിലെ മാമിയുടെ വീട്ടിലേക്ക് മാറും

English summary
dr nelson joseph praises sasi tharoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X