കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നിപ്പാ രാജകുമാരി, കൊവിഡ് റാണി'; 'മുല്ലപ്പള്ളി മാപ്പ് പറയണം, ആരോഗ്യമന്ത്രിയോടും കേരളത്തോടും'

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; ആരോഗ്യ മന്ത്രി കെകെ ശൈലയ്ജയ്ക്കെതിരെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തിയത് വിവാദമായിരിക്കുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ ഇടപെടൽ നടത്തുന്നതിന് പകരം പേരെടുക്കാൻ വേണ്ടിയുള്ള പരിശ്രമം മാത്രമാണ് ആരോഗ്യമന്ത്രി നടത്തുന്നതെന്നായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്. നിപ്പാ രാജകുമാരി എന്ന പേരിന് ശേഷം കൊവിഡ് റാണി എന്ന പദവിക്ക് വേണ്ടിയുള്ള മത്സരമാണ് ഇപ്പോൾ ആരോഗ്യമന്ത്രി നടത്തുന്നതെന്നും മുല്ലപ്പള്ളി പരിഹസിച്ചിരുന്നു. വിഷയത്തിൽ പ്രതികരിക്കുകയാണ് ഡോ നെൽസൺ ജോസഫ്. ഫേസ്ബുക്കിലൂടെയാണ് നെൽസണിന്റെ പ്രതികരണം. പോസ്റ്റ് വായിക്കാം

Recommended Video

cmsvideo
Mullapally ramachandran tried to insult KK shailaja teacher | Oneindia Malayalam
ഡോക്ടർമ്മാർ

ഡോക്ടർമ്മാർ

കേരളത്തിനു തികച്ചും അപരിചിതമായിരുന്നു നിപ്പ. മരണനിരക്ക്‌ വളരെക്കൂടുതലുള്ള രോഗം.അത്‌ അന്ന് തടഞ്ഞുനിർത്താൻ കഴിഞ്ഞത്‌ എന്റെ കാഴ്ചപ്പാടിൽ മൂന്ന് കൂട്ടരുടെ പ്രവർത്തനഫലമായാണ്.1. തികച്ചും അപരിചിതമായ ഒരു രോഗത്തെ വളരെ നേരത്തെ, പരിമിതികളിൽ നിന്നുകൊണ്ട്‌ കണ്ടെത്തിയ ഡോക്ടർമ്മാർ.

ഉദ്യോഗസ്ഥരും ആരോഗ്യമന്ത്രിയും.

ഉദ്യോഗസ്ഥരും ആരോഗ്യമന്ത്രിയും.

മറ്റ്‌ എല്ലാവരും ഭയന്ന് മാറിനിന്നപ്പൊഴും ധൈര്യപൂർവ്വം രോഗത്തോട്‌ പൊരുതാൻ മുൻ കയ്യെടുത്ത ആരോഗ്യപ്രവർത്തകരും ആശാ വർക്കർമ്മാർ തൊട്ട്‌ ആശുപത്രി ജീവനക്കാർ വരെയുള്ളവർ,3. കൃത്യമായി കോണ്ടാക്റ്റ് ട്രേസിങ്ങ് തൊട്ട് കൃത്യമായ സ്ട്രാറ്റജികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾക്ക് ഏകോപനം നൽകിയ നിപ്പ സെല്ലിലെയും അതിനനുബന്ധമായി പ്രവർത്തിച്ചയിടങ്ങളിലെയും ഉദ്യോഗസ്ഥരും സർക്കാർ സംവിധാനവും അതിനു നേതൃത്വം നൽകിയ ആരോഗ്യമന്ത്രിയും.

മികച്ച പ്രകടനം

മികച്ച പ്രകടനം

അങ്ങനെ അന്ന് ഒരു വൈറൽ രോഗത്തെ തടയാൻ കഴിഞ്ഞതും അത് പിന്നീട് ഒരു വർഷം കഴിഞ്ഞ് ആവർത്തിക്കാൻ കഴിഞ്ഞതും അതിൽ നിന്ന് പഠിച്ച പാഠങ്ങളും പിന്നീട് കൊവിഡ് വന്നപ്പോൾ തുടക്കത്തിൽ തന്നെ കണ്ടെത്താൻ സഹായിച്ചുവെന്നാണ് നിഗമനം.കൃത്യമായി സബ്ജക്റ്റിനെക്കുറിച്ച് വിവരമുള്ള, അറിയാത്ത കാര്യങ്ങൾ അറിയാൻ ശ്രമിക്കുന്ന ആളാണ് ആരോഗ്യമന്ത്രി കെ.കെ.ശൈലജ എന്ന് തോന്നിയിട്ടുള്ളതാണ്. നിപ്പയിലും കൊവിഡിലും അവർ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.

സംഗതി ഒത്തു

സംഗതി ഒത്തു

ആരോഗ്യപ്രവർത്തകർ. ഇവിടെ വളരെ ലിമിറ്റഡ് റിസോഴ്സുകളാണുള്ളത്. ഒന്നേമുക്കാൽ ലക്ഷം പേർ നിരീക്ഷണത്തിലുണ്ടായിരുന്നപ്പൊ മരിച്ച് ജോലി ചെയ്തവരാണ് അവർ. അതുകൊണ്ടുകൂടിയാണ് ആ സ്ട്രെയിൻ നമ്മളറിയാതെ പോയതും.അതിനൊപ്പം ഒരു മികച്ച നേതൃത്വം കൂടിയായപ്പൊ സംഗതി ഒത്തു. പിഴവുകളില്ല എന്നോ എല്ലാം പെർഫക്റ്റാണെന്നോ അല്ല പറഞ്ഞുവരുന്നത്. പിഴവുകളുണ്ടാവും. അത് ചൂണ്ടിക്കാണിക്കണം, തിരുത്തണം.

 ആക്ഷേപിച്ചത് ശരിയായില്ല

ആക്ഷേപിച്ചത് ശരിയായില്ല

തീർച്ചയായും വിയോജിപ്പുകളുണ്ട്. തിരുത്തേണ്ട കാര്യങ്ങളുണ്ടെന്ന് കരുതുന്നുണ്ട്. വിമർശനങ്ങളും വിയോജിപ്പുകളും രാഷ്ട്രീയത്തിൽ വേണ്ടതുമാണ്. ജനാധിപത്യം വിമർശനങ്ങളുടേത് കൂടിയാണ്.പക്ഷേ ആരോഗ്യമന്ത്രിയെ വ്യക്തിപരമായി ആക്ഷേപിച്ചല്ല അത് ചെയ്യേണ്ടത്. പ്രവാസികളുടെ പ്രശ്നത്തിനു പരിഹാരം ഉണ്ടാവാനായി നടത്തിയ പ്രതിഷേധത്തിലായിരുന്നു ആ വാക്കുകളെന്നത് അതിൻ്റെ ഗൗരവം കൂട്ടുന്നതായേ തോന്നിയുള്ളൂ.

 മാപ്പ് പറയണം

മാപ്പ് പറയണം

പ്രവാസികളുടെ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ വഴിതിരിഞ്ഞ് പോവാനേ അത്തരം വ്യക്തിയധിക്ഷേപങ്ങൾ ഉപകരിക്കൂ.
നിപ്പ രാജകുമാരിയെന്നും കൊവിഡ് റാണിയെന്നുമൊക്കെ ആക്ഷേപിച്ച മുല്ലപ്പള്ളി രാമചന്ദ്രൻ്റെ നടപടി വളരെ മോശമാണ്. വഹിക്കുന്ന സ്ഥാനത്തിനോടും പിന്തുടരുന്ന വ്യക്തികളോടും കൂടിയുള്ള നന്ദികേടാണ്. മുല്ലപ്പള്ളി രാമചന്ദ്രൻ മാപ്പ് പറയണം...ആരോഗ്യമന്ത്രിയോടും കേരളത്തിനോടും കോൺഗ്രസിൽ വിശ്വസിക്കുന്നവരോടും

English summary
Dr Nelson joseph supports health Minister KK Shailaja
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X