കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്രപ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിച്ച നവമാധ്യമ ശിൽപശാല ഡോ പി വിനോദ് ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്തു

Google Oneindia Malayalam News

കോഴിക്കോട്: സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മാധ്യമങ്ങള്‍ സൈബര്‍ തെളിവുകളുടെ വിശദാംശങ്ങളും റിപ്പോര്‍ട്ടില്‍ ചേര്‍ക്കണം. ഇത് വലിയൊരു ബോധവത്കരണമാകുമെന്ന് സൈബര്‍ ഫോറന്‍സിക് വിദഗ്ധന്‍ ഡോ പി വിനോദ് ഭട്ടതിരിപ്പാട് പറഞ്ഞു.

Murali Krishna Maloth

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അമ്പത്തഞ്ചാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി കാലിക്കറ്റ് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച നവമാധ്യമശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസ് ക്ലബ്ബ് ജില്ലാ പ്രസിഡന്റ് കെ പ്രേമനാഥ് അധ്യക്ഷനായിരുന്നു.

Seminar

ഡൂള്‍ ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ശ്രീജിത്ത് ദിവാകരന്‍, വണ്‍ ഇന്ത്യ ന്യൂസ് എഡിറ്റര്‍ മുരളീകൃഷ്ണ മാലോത്ത് എന്നിവര്‍ ക്ലാസ് നയിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി പി വിപുല്‍നാഥ് സ്വാഗതവും ജോ.സെക്രട്ടറി സി പി എം സഈദ് അഹമ്മദ് നന്ദിയും പറഞ്ഞു. ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം ഡയറക്ടര്‍ വി ഇ ബാലകൃഷ്ണന്‍ ശില്പശാലയില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

Seminar

English summary
Dr. P Vinoth Battathiripad inagurated new media seminar conducted by KUWJ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X