ശ്രീജിത്ത് പണിക്കര്‍ക്കെതിരെ പ്രതിഷേധം; ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് ഡോ. പ്രേംകുമാര്‍
കൊച്ചി: കൊവിഡ് രോഗിയെ ജീവന്‍ രക്ഷിക്കാന്‍ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച സംഭവം കഴിഞ്ഞ ദിവസമാണ് ആലപ്പുഴയിലെ പുന്നപ്രയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തത്. രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ ഈ പ്രവൃത്തി ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ ഇതിനെ രൂക്ഷമായി പരിഹസിക്കുകയായിരുന്നു ശ്രീജിത്ത് പണിക്കര്‍. ആംബുലന്‍സ് കൃത്യസമയത്ത് കിട്ടാതെ വന്നതോടെയാണ് ബൈക്കില്‍ ആശുപത്രിയിലെത്തിച്ചത്. ശ്രീജിത്ത് പണിക്കര്‍ പങ്കെടുക്കുന്ന ഒരു പാനലിലും ഞാനിനി ചര്‍ച്ചകള്‍കള്‍ക്കുണ്ടാകില്ലെന്നു ഇടതുപക്ഷ നിരീക്ഷകന്‍ പ്രേം കുമാര്‍ പ്രതികരിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ...

പിടഞ്ഞുമരിക്കാന്‍ പോവുന്നൊരു സഹജീവിയെ മരണത്തില്‍ നിന്നെടുത്തുകുതിക്കുന്ന മനുഷ്യരെ കാണ്‍കെ റേപ്പിന്റെ സാധ്യതകള്‍ നിരീക്ഷിച്ചു ചിരിക്കുന്നൊരാളിനോട് ഒരു തരത്തിലും സംവദിക്കാന്‍ എന്നെക്കൊണ്ടാവില്ല.
ശ്രീജിത്ത് പണിക്കര്‍ ഉള്ളൊരു പാനലിലും ഇനി ഞാനുണ്ടാവില്ല.
ഇതില്‍ക്കൂടുതലൊന്നുമില്ല; ഇതില്‍ക്കുറവുമില്ല.
ആലപ്പുഴയിലെ സംഭവത്തില്‍ ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയായിരുന്നു...
ആംബുലൻസ് ഇല്ലാത്തതിനാൽ സർക്കാർ ചുമതലയിലുള്ള ട്രീറ്റ്മെന്റ് സെന്ററിൽ നിന്നും ബൈക്കിൽ കോവിഡ് രോഗിയെ ആശുപത്രിയിൽ എത്തിച്ചെന്ന വാർത്ത കണ്ടു.
സർക്കാരിനെ അപമാനിക്കാനുള്ള ഇത്തരം കുത്സിത റിപ്പോർട്ടിങ് അവസാനിപ്പിക്കണം. ശരിയായ ഉദ്ദേശമാണ് ബൈക്ക് ആംബുലൻസിനു പിന്നിൽ ഉള്ളത്.
[1] ആംബുലൻസ് അടച്ചിട്ട വാഹനമാണ്. അതിൽ രോഗിക്ക് ശ്വാസംമുട്ട് അനുഭവപ്പെട്ടാൽ ആര് സമാധാനം പറയും, പ്രത്യേകിച്ച് ഓക്സിജൻ സിലിണ്ടർ ക്ഷാമം ഉള്ളപ്പോൾ. ബൈക്ക് തുറസ്സായ വാഹനമാണ്. യഥേഷ്ടം ഓക്സിജൻ വലിച്ചു കയറ്റാം.
[2] നിലവിളിശബ്ദം ഇട്ടാലും ആംബുലൻസ് ആയാൽ മാർഗ്ഗമധ്യേ തടസ്സങ്ങൾ ഉണ്ടായേക്കാം. ബൈക്ക് ഊടുവഴികളിലൂടെ ശടേന്ന് ആശുപത്രിയിൽ എത്തും.
[3] ഓടിക്കുന്ന ആളിനും പിന്നിൽ ഇരിക്കുന്ന ആളിനും മദ്ധ്യേ രോഗിയെ വെച്ചിരിക്കുന്നതിനാൽ ആവശ്യമായ പരിചരണവും കരുതലും ഒപ്പമുണ്ട്. രണ്ടു പീസ് ബ്രഡിന്റെ ഇടയിൽ ജാം തേച്ചത് സങ്കല്പിക്കുക.
കേരളം ലോക്ക് ഡൗണിൽ, ചിത്രങ്ങൾ കാണാം
[4] വർധിച്ചുവരുന്ന ഇന്ധനവില കാരണം ബൈക്കാണ് കൂടുതൽ ലാഭകരം. മെയിന്റനൻസ് കുറവ്. പ്രകൃതി സംരക്ഷണം. കൂടുതൽ വാഹന ലഭ്യത. പാർക്കിങ് സൗകര്യം. എമർജൻസി റൂമിനുള്ളിലേക്ക് ഓടിച്ചുകയറ്റാമെന്ന സൗകര്യം. തന്നെയുമല്ല, ആലപ്പുഴയ്ക്ക് മുകളിലെ ഓസോൺ പാളിയിലെ വിള്ളൽ വരെ ഈ ഒറ്റ സംഭവം കൊണ്ട് അടഞ്ഞത്രേ.
[5] ഏറ്റവും പ്രധാനം. ആംബുലൻസിൽ രോഗി മാനഭംഗപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാൽ ബൈക്കിൽ അതിനുള്ള അവസരമില്ല. ആളിന്റെ ജീവനും മാനവും സംരക്ഷിക്കപ്പെടും.
ബഹുമാനിക്കാൻ പഠിക്കെടോ.
(മൂന്നു നേരം ഓരോന്ന് വീതം വിഴുങ്ങാനുള്ള ക്യാപ്സൂൾ 💊
കൂൾ ലുക്കിൽ നന്ദിത ശ്വേത, ചിത്രങ്ങൾ












Click it and Unblock the Notifications