ചികിത്സയില്ല എന്ന് പറയുന്നത് തെറ്റാണ്: രാജവെമ്പാലയുടെ കടിയേറ്റാൽ പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കണം, കുറിപ്പ്
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം മൃഗശാലയിൽ വെച്ച് ജീവനക്കാരൻ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചത്. ഇതോടെയാണ് പാമ്പുകടിയേറ്റവർക്കുള്ള ചികിത്സയെക്കുറിച്ച് വീണ്ടും ചർച്ചയാവുന്നത്. ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ പല തരത്തിലുള്ള മെസേജുകളാണ് ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ചുവരുന്നത്. ഈ സാഹചര്യത്തിലാണ് ഡോ. പിഎസ് ജിനേഷ് പിഎസ് ഇതിന്റെ വസ്തുതകൾ തുറന്നുപറഞ്ഞ് രംഗത്തെത്തുവന്നത്. ഡോ. പിഎസ് ജിനേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം: ചൈനീസ് എംബസ്സിക്ക് മുന്നിൽ പ്രതിഷേധം

"രാജവെമ്പാലയുടെ കടിയേറ്റാൽ ആശുപത്രിയിൽ കൊണ്ടു പോയിട്ട് കാര്യമില്ല, കാരണം ASV ആശുപത്രികളിൽ ഇല്ല" എന്നൊരു സ്ക്രീൻഷോട്ട് വളരെയധികം പ്രചരിക്കുന്നുണ്ട്. ആശുപത്രിയിൽ കൊണ്ടു പോയിട്ട് കാര്യമില്ല എന്ന് പറയുന്നത് ശരിയല്ല. രാജവെമ്പാലയുടെ വിഷം നാഡിവ്യവസ്ഥയെ ആണ് പ്രധാനമായും ബാധിക്കുന്നത്. മസ്തിഷ്കത്തിലെ റെസ്പിറേറ്ററി സെന്ററിന്റെ പ്രവർത്തനത്തെ ബാധിക്കുന്നതിലൂടെ ശ്വസനപ്രക്രിയ തടസ്സപ്പെടാനും അങ്ങനെ മരണം സംഭവിക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് വെന്റിലേറ്ററി സപ്പോർട്ട് അടക്കം ആവശ്യമായി വരാം. രാജവെമ്പാലയുടെ കടിയേറ്റാൽ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുകയാണ് വേണ്ടത്. ചികിത്സയില്ല എന്നൊക്കെ പറയുന്നത് തെറ്റാണ്.

ഇന്ത്യയിൽ കാണുന്ന പാമ്പുകളിൽ ഏറ്റവും കൂടുതൽ വീര്യമുള്ള വിഷം രാജവെമ്പാലയുടേത് അല്ല. അത് വെള്ളിക്കെട്ടൻ ആണ്. അതായത് ഏറ്റവും കുറഞ്ഞ അളവ് വിഷം കൊണ്ട് മനുഷ്യ മരണം സംഭവിക്കാൻ സാധ്യതയുള്ള കരയിൽ കാണുന്ന പാമ്പ് വെള്ളിക്കെട്ടൻ ആണ്. എന്നാൽ ഒരു കടിയിൽ ഏറ്റവും കൂടുതൽ വിഷം കുത്തിവെക്കാൻ കഴിവുള്ള പാമ്പുകളിൽ ഒന്നാണ് രാജവെമ്പാല. അതുകൊണ്ടുതന്നെ വളരെയധികം അപകടകരവുമാണ്. എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ച് ചികിത്സ തേടുകയാണ് വേണ്ടത്.

രാജവെമ്പാലയുടെ വിഷത്തിന് എതിരായ ASV ഇന്ത്യയിൽ നിർമ്മിക്കുന്നില്ല. സാധാരണ ആശുപത്രികളിൽ അത് ലഭ്യവുമല്ല. ഇതാദ്യമായാണ് കേരളത്തിൽ രാജവമ്പാല കടിച്ച് ഒരു മരണം മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതിനു മുമ്പ് ഇന്ത്യയിൽ തന്നെ വിരലിലെണ്ണാവുന്ന റിപ്പോർട്ടുകൾ മാത്രമേയുള്ളൂ എന്നാണ് ഡോക്ടർ സാക്ഷ്യപ്പെടുത്തുന്നത്.

ഹ്യൂമൻ ആനിമൽ കോൺഫ്ലിക്റ്റ് കുറവുള്ള പാമ്പുകളിൽ ഒന്നാണ് രാജവെമ്പാല. കാരണം വനങ്ങളിലാണ് ഇവരുടെ ആവാസവ്യവസ്ഥ. അശാസ്ത്രീയമായ രീതിയിൽ പാമ്പുകളെ പിടിച്ച് ഷോ കാണിക്കുന്നവരെ രാജവെമ്പാല കടിച്ചതായി വാർത്തകൾ വന്നിട്ടില്ല. മറ്റു പല പാമ്പുകളുടെ കടികൾ ഏറ്റിട്ടുള്ള ഇത്തരം ആൾക്കാർക്ക് പോലും രാജവെമ്പാലയുടെ കടിയേറ്റതായി കേരളത്തിൽ നിന്നും വാർത്ത വന്നിട്ടില്ലെന്നും പിഎസ് ജിനേഷ് അടിവരയിട്ട് പറയുന്നു.

ബഹുഭൂരിപക്ഷം അവസരങ്ങളിലും ശാസ്ത്രീയമായ ചികിത്സ കൊണ്ട് ആൾക്കാർ രക്ഷപ്പെടുകയാണ് പതിവ്. പിന്നെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് കടൽ പാമ്പുകളുടെ കടിയേറ്റ് ആണ്. ഇവയ്ക്കെതിരെയും ASV നമ്മുടെ ആശുപത്രികളിൽ ലഭ്യമല്ല. എന്നാൽ ശാസ്ത്രീയമായ ചികിത്സയിലൂടെ, വെന്റിലേറ്ററി സപ്പോർട്ട് അടക്കം ലഭിച്ച് ജീവൻ രക്ഷപ്പെട്ടവർ ഉണ്ടെന്നും ഡോ. ജിനേഷ് പിഎസ് ചൂണ്ടിക്കാണിക്കുന്നു.
Recommended Video

തിരുവനന്തപുരം മൃഗശാലയിൽ നടന്ന വിഷയത്തിലെ മരണ കാരണത്തെക്കുറിച്ച് പോസ്റ്റ്മോർട്ടം പരിശോധനയുടെ ഫലം വന്ന ശേഷം ചർച്ച ചെയ്യുകയാവും നല്ലത് എന്ന് ഒരു അഭിപ്രായം ഉണ്ട്. കാരണം അപ്പോൾ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ. മറ്റ് അസുഖങ്ങളോ മറ്റുകാരണങ്ങളോ എന്തെങ്കിലും ഉണ്ടോ ഇല്ലയോ എന്നൊക്കെ അറിയണമെങ്കിൽ പോസ്റ്റ്മോർട്ടം പരിശോധന നടത്തേണ്ടതുണ്ട്. അതല്ലാതെ ഉള്ള ചർച്ചകൾ ഫലപ്രദമല്ല എന്നാണ് തന്റെ അഭിപ്രായമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
വ്യത്യസ്ത ലുക്കില്‍ തിളങ്ങി ശുഭ്ര അയ്യപ്പ; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications