നോമ്പായാല്‍ മലപ്പുറത്ത് ഹിന്ദുക്കള്‍ക്ക് പച്ചവെള്ളം കിട്ടില്ല !! വിഷം തുപ്പി വീണ്ടും ഗോപാലകൃഷ്ണന്‍ !

  • By: Anamika
Subscribe to Oneindia Malayalam

കോഴിക്കോട് : ക്രിസ്ത്യാനികളുടെ എണ്ണം വര്‍ധിക്കുന്നുവെന്നും തടയാന്‍ ഹിന്ദുക്കള്‍ ആയുധമെടുക്കണമെന്നും വിഷം വമിക്കുന്ന പ്രസംഗം നടത്തിയ ആര്‍എസ്എസ് പ്രഭാഷകന്‍ ഡോ.എന്‍ ഗോപാലകൃഷ്ണന്‍ വിദ്വേഷ പ്രസംഗം തുടരുന്നു. വര്‍ഗീയത ഉണ്ടാക്കുന്നത് ഹിന്ദുക്കളല്ല മറിച്ച് ക്രിസ്താനികളും മുസ്ലിംങ്ങളുമാണെന്നാണ് ആര്‍എസ്എസ് നേതാവിന്റെ പുതിയ ആരോപണം. റംസാന്‍ നോമ്പ് കാലത്ത് മലപ്പുറത്ത് ഒരു ഹിന്ദുവിനും പച്ചവെള്ളം കുടിക്കാന്‍ പറ്റില്ലെന്നും എല്ലാ ഹോട്ടലുകളും നിര്‍ബന്ധപൂര്‍വ്വം അടപ്പിക്കുകയാണെന്നും ഗോപാലകൃഷ്ണന്‍ പറയുന്നു.

വീട്ടില്‍ കളളനോട്ടടി..പുറത്ത് കള്ളപ്പണത്തിനെതിരെ സമരവും...!! ബിജെപി നേതാവ് ആള് പുപ്പുലിയാ...!!

മുസ്ലിംങ്ങളും ക്രിസ്ത്യാനികളും ചെയ്യുന്നത് ഓരോ ഹിന്ദുക്കളും മറ്റുള്ളവരെ അറിയിക്കണമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഹിന്ദുക്കള്‍ മുസ്ലിംങ്ങള്‍ക്ക് ഇഫ്താര്‍ പാര്‍ട്ടി കൊടുക്കുന്നത് പോലെ വിഷുവിനും ദീപാവലിക്കും ഏതെങ്കിലും മുസ്ലിം ഹിന്ദുവിന് പാര്‍ട്ടി കൊടുക്കാറുണ്ടോ എന്നത് പോലുള്ള ബാലിശമായ ചോദ്യങ്ങളാണ് ഗോപാലകൃഷ്ണന്‍ ഉയര്‍ത്തുന്നത്.

പള്‍സര്‍ സുനി വെളിപ്പെടുത്തിയ പേര് പ്രമുഖ മിമിക്രി താരത്തിന്റേത്..?? സ്‌ഫോടനാത്മകമായ വിവരങ്ങള്‍..!!

rss

ഇന്ത്യയിലെ ഹിന്ദുക്കളെ മതംമാററാന്‍ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ 69,000 കോടി രൂപ ഇന്ത്യയിലേക്ക് ഒഴുക്കിയിട്ടുണ്ടെന്ന് നേരത്തെ ഗോപാലകൃഷ്ണന്‍ ആരോപിച്ചിരുന്നു. രാജ്യത്തെ രണ്ടര ലക്ഷത്തോളം വരുന്ന അച്ചന്‍മാരും കന്യാസ്ത്രീകളും മതംമാറ്റത്തിന് കൂട്ട് നില്‍ക്കുകയാണെന്നും ഗോപാലകൃഷ്ണന്‍ ആരോപണം ഉന്നയിക്കുകയുണ്ടായി. താന്‍ സമാധാനം പുനസ്ഥാപിക്കാനല്ല വന്നതെന്ന് യേശു ക്രിസ്തു പറഞ്ഞതായും ഗോപാലകൃഷ്ണന്‍ പ്രസംഗത്തില്‍ പറയുകയുണ്ടായി.

English summary
RSS leader Dr. R Gopalakrishnan's hate speech against Muslim Community
Please Wait while comments are loading...