കുടുംബത്തെ ചേർത്തുപിടിച്ച് ജീവിതത്തിലേക്ക് ഓടിയ ഡോ.റാഷിദ്, തലനാരിഴയ്ക്ക് ജീവൻ തിരിച്ചുകിട്ടിയ സുധാസ്...
പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടലിൽ നിന്ന് ആരും മുക്തരായിട്ടില്ല. പലരും ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. ജീവൻ തിരിച്ച് കിട്ടയ ആശ്വാസം എല്ലാവരുടെയും വാക്കുകളിൽ കാണാം. പഹൽഗാമിൽ യാത്ര പോയി തലനാരിഴയ്ക്ക ജീവൻ തിരിച്ചുകിട്ടിയ രണ്ട് മലയാളികൾ തങ്ങൾ അവിടെ നേരിട്ട അനുഭവം പങ്കുവെയ്ക്കുകയാണ്. വൺഇന്ത്യ മലയാളത്തോടാണ് ഡോ. റാഷിദും സുധാസും തങ്ങൾ കടന്നുപോയ ഭയാനക നിമിഷങ്ങൾ പങ്കുവെച്ചത്.
രണ്ട് മക്കളെയും ഭാര്യയേയും ചേർത്ത് പിടിച്ച് ജീവനുമായി ഓടിയ ആ സംഭവത്തെക്കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ വലിയൊരു ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട ആശ്വാസം കാണാം. ജീവനോട് തിരിച്ചെത്താൻ കാരണം മകനാണെന്ന് 11 വയസ്സുകാരനായ തന്റെ മകനെ ചേർത്തുപിടിച്ച് റാഷിദ് പറയുന്നു. നൂറ് ശതമാനവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് സുധാസും പറയുന്നു.

ഡോ. റാഷിദിന്റെ വാക്കുകൾ....
ഞങ്ങൾ രണ്ട് വർഷമായിട്ട് പ്ലാൻ ചെയ്തിട്ടാണ് കാശ്മീരിൽ പോകുന്നത്. എന്റെ അഞ്ച് വയസ്സുള്ള മകനും 11 വയസ്സുള്ള മകനും എന്റെ ഭാര്യയും. ഞങ്ങൾ അവിടെ 19 ാം തീയതി എത്തി. മൂന്നാമത്തെ ദിവസമാണ് പഹൽഗാമിൽ പോയത്. ഏകദേശം രാവിലെ എട്ട് മണിക്കാണ് തുടങ്ങിയത്. ഞങ്ങളുടെ കൂടെ ഞങ്ങൾ നാല് പേരുമല്ലാതെ വടകരയിൽ ഉള്ള ഒരു കുടുംബവും ഉണ്ടായിരുന്നു. അവർ വേറെ കാറിലായിരുന്നു. ഏകദേശം 12. 30 ആകുമ്പോഴേക്കും പഹൽഗാമിൽ എത്തി. അവര് നാല് കുതിരകളിലായിട്ടും ഞങ്ങൾ രണ്ട് കുതിരകളിലും ആയിട്ടാണ് എത്തിയത്.
കുതരിക്ക് സഞ്ചരിക്കാൻ ബുദ്ധിമുട്ടള്ള പാതയിലൂടെയാണ് ഞങ്ങൾ യാത്ര ചെയ്തത്. ഞങ്ങൾ അവിടെ കുറച്ച് സമയം ചെലവഴിച്ചു. ഫോട്ടോസും വീഡിയോസും എടുത്തു. രണ്ട് മണിക്കാണ് കുതിരക്കാരൻ ഞങ്ങളെയും വടകരയിൽ നിന്നുള്ള ഫാമിലിയെയും വിളിക്കുന്നത്. ഞങ്ങൾ കുറച്ച് കഴിഞ്ഞ് പോകാമെന്ന് തീരുമാനിച്ചു. ചുറ്റുപാടും പൈൻ ഫോറസ്റ്റ് ആയിരുന്നു. ഞാനും ഭാര്യും ഫോട്ടോ എടുക്കാൻ അങ്ങോട്ട് കയറിയിരുന്നു. ആ ഒരു സംഭവം കഴിഞ്ഞ ശേഷമാണ് ഞങ്ങൾ അറിഞ്ഞത് ആ ഒരു ഏരിയയിലാണ് മിലിട്ടറി വേഷത്തിൽ തീവ്രവാദികൾ ഇറങ്ങിയത് എന്നത്.
ആ ഒരു ഏരിയയിൽ നിന്നാണ് ഫോട്ടോ എടുക്കാൻ കയറാൻ നോക്കിയത്. പക്ഷേ ഭാര്യ പറഞ്ഞു, പല ഏരിയയിൽ നിന്ന് പൈൻ ഫോറസ്റ്റിന്റെ ഫോട്ടോ എടുത്തിട്ടുണ്ട്, പിന്നെ ഇവിടെ നിന്നും എടുക്കണ്ടല്ലോ. അത് കൊണ്ട് അത് ഒഴിവാക്കി. ഗേയ്റ്റ് അടുത്ത് വന്ന് ഞാനും മകനും കുതിരപ്പുറത്ത് കയറി. ഭാര്യയും കയറാൻ നിൽക്കുമ്പോഴാണ് ഈ വെടിയൊച്ച കേട്ടത്. ആദ്യത്തെ വെടിയൊച്ച കേട്ട സമയത്ത് കരുതിയത് പടക്കം പൊട്ടുന്നത് ആയിരിക്കുമെന്നാണ്.
പത്ത് വെടിയൊച്ച ഒക്കെ കേൾക്കുന്ന സമയത്ത് ഞാൻ തിരിഞ്ഞുനോക്കി., മകനും എന്താണെന്ന് ചോദിച്ചു. പ്രശ്‌നമില്ല അവിടെ നിൽക്ക് എന്ന് അവനോട് പറഞ്ഞതേ ഓർമ്മയുള്ളൂ. പിന്നെ സൈഡിൽ നിന്ന് വന്നിരക്കുന്ന സവാരിക്ക് പാർക്ക് ചെയ്ത കുതിരകൾ ഒന്നിച്ച് ഓടുകയായിരുന്നു. ഞങ്ങളുടെ കൂടെ സഹായികക്കാൻ ഉണ്ടായിരുന്നു കശ്മീരി പെട്ടെന്ന് ഞങ്ങളോട് കുതിരപ്പുറത്ത് നിന്ന് ഇറങ്ങാൻ പറഞ്ഞു. ഓടിക്കോ എന്ന് പറഞ്ഞു. കുതിര പോകുന്ന വഴിയിലൂടെ അല്ലാതെ ഓടി. വല്ലാത്തൊരു അനുഭവമായിരുന്നു.
ഞങ്ങൾ മുന്നോട്ട് ഓടുകയായിരുന്നു. തീവ്രവാദികൾ ഞങ്ങളുടെ പിന്നിലൂടെ വരുന്നുവെന്ന ധാരണയിലായിരുന്നു. ഒരു കിലോ മീറ്റർ മുകളിൽ ഓടിയപ്പോഴാണ് അപ്പുറത്തെ മലയിൽ കുതിരയുമായി അവർ ഓടുന്നത് കണ്ടത്. ഞങ്ങളോട് അവർ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു. ഞങ്ങൾ ഓടി. ഓടുന്നതിനിടയിൽ ഞാൻ കുറെ തവണ വീണു. അഞ്ച് വയസ്സുള്ള കുട്ടിയെ ഷോൾഡറിൽ വെച്ചാണ് ഓടിയത്.
ഭാര്യ ഒരു സ്ഥലത്ത് എത്തിയപ്പോൾ ചതുപ്പിൽ കാല് താഴുന്നു. മകനോട് പറഞ്ഞു, നീ രക്ഷപ്പെട്ടോ, എന്നെ വിട്ടേക്ക് എന്ന്. ഞാൻ അവിടെ നിന്ന് തിരിച്ച് വരുമ്പോഴേക്കും ഭാഗ്യത്തിന് അവർ എങ്ങനെയോ കാല് എടുത്ത് വീണ്ടും ഓടാൻ തുടങ്ങി, നടുവിൽ ഓടിയത് എന്റെ മകനായിരുന്നു, അവൻ ഞങ്ങളെ രണ്ട് പേരെയും നിരീക്ഷിച്ചിരുന്നു. ഞാൻ വീഴുന്നതു നിരീക്ഷിക്കുന്നുണ്ട്. പുറകിൽ ഉമ്മയേയും നോക്കുന്നുണ്ട്. ഉമ്മ രക്ഷപ്പെടുന്നുണ്ടോ , വരുന്നുണ്ടോ എന്ന്. ഞങ്ങൾ ഓടി കുതിരപ്പുറത്ത് കയറി.
മകനെ കയറ്റി, അഞ്ച് വയസ്സുള്ള മോനെയും കൂട്ടി. കുതിരയിൽ കയറുമ്പോൾ ഞാൻ അവനോട് പറഞ്ഞു, ഒരു കാരണവശാലും നീ അവനെ കൈ വിടരുതെന്ന്, നാല് കിലോ മീറ്ററിന് മേലെ ബാലൻസ് ചെയ്ത് പിടിച്ചു,'' ഡോ. റാഷിദ് പറഞ്ഞു. ഇറങ്ങി വണ്ടിയിൽ കയറുന്നതിന് മുന്നെ ഞങ്ങളുടെ കൂടെയുണ്ടായിരുന്നു വടകര ഫാമിലി വെഡിംഗ് സെന്ററിൽ വർക്ക് ചെയ്യുന്ന രണ്ട് സ്ത്രീകളും അവരുടെ കുട്ടികളുമുണ്ട്. അവരെ വിളിച്ചു. ജീവനും കൊണ്ട് രക്ഷപ്പെടുന്ന സമയത്തായിരിക്കും എന്നുള്ളത് കൊണ്ട് മിസ് കോൾ അടിച്ചുവെച്ച്. അവർ വണ്ടിയിൽ കയറിയ ശേഷം വിളിച്ചു. റൂമിലെത്തിപ്പോഴാണ് ഇതിന്റെ സീരിയസ്‌നസ് മനസ്സിലായത്, അദ്ദേഹം പറഞ്ഞു.
നൂറ് ശതമാനവും തലനാരിഴയ്ക്കാണ് താനും കുടുംബം രക്ഷപ്പെട്ടതെന്ന് സുധാസ് പറയുന്നു. കുതിരപ്പുറത്ത് കയറി ഇറങ്ങേണ്ടിയിരുന്ന സ്ഥലത്ത് കുതിരക്കാരൻ ഇറങ്ങാൻ പറഞ്ഞു. പക്ഷേ അവിടെ കുതിരച്ചാണകം അടങ്ങിയ ചളിയായിരുന്നു. ഇറങ്ങുന്ന സമയത്ത് ചെരിഞ്ഞ് ഞാൻ താഴെ വീണു. ശരീരം മഴുവൻ ചളിയായി ജാക്കറ്റിനും ചെളിയായി. ദേഹത്തും വസ്ത്രത്തിനും ചെളായിയ. ടിക്കറ്റ് കൂടി എടുക്കാതെ അകത്ത് കയറി. പക്ഷേ എവിടെയും കഴുകാൻ വെള്ളമില്ല, കുറച്ച് നടന്നുപോയാൽ വെള്ളമുണ്ടെന്ന് കുതിരക്കാരൻ പറഞ്ഞു.
പറഞ്ഞ സ്ഥലത്ത് വെള്ളം ഉണ്ടായിരുന്നു. കുറച്ച് കൂടി നടന്നപ്പോൾ ചുറ്റും കമ്പിവേലി കെട്ടിയതിന്റെ അപ്പുറത്ത് വെള്ളമുണ്ട്. കമ്പിവേലിയുടെ അടിയിലൂടെ നൂണ് പോയി അരുവിയിലെത്തി ഡ്രസ് അഴിച്ച് വൃത്തിയാക്കി, ജാക്കറ്റും ഷൂവും മാറ്റി, ടീ ഷർട്ടും ഇട്ട് നനഞ്ഞ ഡ്രസ്സോട് കൂടിയാണ് വന്നത്, വന്നാെന്ന് ചായ കുടിച്ചു ഭാര്യ സിപ്പ് ലൈൻ പോകാം, ഫോട്ടോ എടുക്കാമെന്നോക്കെ പറയുന്നുണ്ടെങ്കിലും ആകെ മൂഡ് ഓഫ് ആയിരുന്നു .
രണ്ട് മൂന്ന് മണിക്കൂർ ചെലവഴക്കേണ്ട സ്ഥലത്ത് നിന്ന് ഒന്നും ചെയ്യാതെ താഴെയിറങ്ങി ഹോട്ടലിൽ കയറിയ സമയത്താണ് മിലിറ്ററി വാഹനങ്ങൾ പരക്കം പായുന്നതും ഭീകരാന്തരീക്ഷവും. മുഴുവൻ ഭക്ഷണം കഴിക്കാതെ ഡ്രൈവർ സുബൈർ നമ്മളെയും കൊണ്ട് രക്ഷപ്പെട്ട് ശ്രീനഗറിലെത്തി. അന്ന് രാത്രി ഞങ്ങൾ ഉറങ്ങിയില്ല,. സുധാസ് പറയുന്നു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications