• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണയം പറഞ്ഞ നിയാസിനോട് ഷാഹിന ആദ്യം ചോദിച്ചത് ഇക്കാര്യം ആയിരുന്നു; മനസ്സുതുറന്ന് ഡോ. ഷാഹിന

Google Oneindia Malayalam News

ഷാഹിനയെക്കുറിച്ച് കേൾക്കാത്ത മലയാളികൾ കുറവായിരിക്കും കാരണം പലപ്പോഴും ഷാഹിനയെക്കുറിച്ചുള്ള എഴുത്തുകൾ എവിടെയെങ്കിലുമായി നമ്മൾ വായിച്ചുകാണും, അല്ലെങ്കിൽ കേട്ടുകാണും. നാലാം വയസ്സില്‍ ആണ് മണ്ണെണ്ണ വിളക്ക് മറിഞ്ഞ് ഷാഹിനയ്ക്ക് തീ പൊള്ളലേൽക്കുന്നത്. പക്ഷേ ഷാഹിന തളർന്നില്ല...വിധി കൊണ്ട് തോൽപിക്കാൻ ശ്രമിച്ച ജീവിതത്തോട് പൊരുതി തന്നെ ഷാഹിന ജീവിച്ചു.

കഴിഞ്ഞ മാസമായിരുന്നു ഷാഹിനയുടെ വിവാഹം. ഷാഹിനയുടെ വിവാഹ വാർത്ത മലയാളികൾ കേട്ടത് സന്തോഷത്തോടെയായിരുന്നു. നിയാസാണ് ഷാഹിനയുടെ ജീവിത പങ്കാളി. നിയാസിന്റെയും ഷാഹിനയുടെ പ്രണയ കഥ അറിയാനുള്ള ആ​ഗ്രഹത്തിലാണ് ഇവരെ ഇഷ്ടപ്പെടുന്നവർ.

PC: socialmedia

PC: socialmedia


ഇപ്പോൾ ഷാഹിനയുടെ ഒരു വീഡിയോ ആണ് വൈറലായിരിക്കുന്നത്. തന്റെ വിവാഹത്തെ കുറിച്ച് വാപ്പയ്ക്ക് ഉണ്ടായിരുന്ന സങ്കല്‍പങ്ങളെ കുറിച്ച് ബസ്സിംഗ ഫാമിലി ഫെസ്റ്റില്‍ വന്നപ്പോള്‍ ഷാഹിന സംസാരിച്ച വീഡിയോ ആണ് ഇത്....
​വാപ്പയാണ് എന്റെ ധൈര്യം

2

ഒന്നും തിരിച്ചറിയാന്‍ പറ്റാത്ത കാലത്ത് ആണ് എനിക്ക് അപകടം സംഭവിച്ചത്. അവിടെ നിന്ന് ഇവിടെ വരെ എനിക്ക് എല്ലാ ആത്മവിശ്വാസങ്ങളും നല്‍കി എന്നെ പഠിപ്പിച്ച് ഒരു ഡോക്ടര്‍ ആക്കിയത് എന്റെ ഉമ്മയും വാപ്പയും തന്നെയാണ്. എല്ലാവരെയും പോലൊരു സാധാരണ ജീവിതം എനിക്ക് ഉണ്ടാവണം എന്നത് എന്റെ വാപ്പയുടെ നിര്‍ബന്ധമായിരുന്നു.

3

മറ്റ് പെണ്‍കുട്ടികളെ പോലെ എന്റെ വിവാഹവും നടക്കണം എന്നും വാപ്പച്ചി ആഗ്രഹിച്ചിരുന്നു. ദൈവാനുഗ്രഹം എന്നോ വാപ്പച്ചിയുടെ പ്രാര്‍ത്ഥനയുടെ ഫലമെന്നോ അറിയില്ല അങ്ങനെ ഒരാള്‍ വന്നു. എന്റെ കഥകള്‍ എല്ലാം അറിഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ വന്ന് എന്നോട് ഇങ്ങോട്ട് പ്രണായഭ്യര്‍ത്ഥന നടത്തുകയായിരുന്നു.

4

പുറമെ കാണുന്നതല്ല സൗന്ദര്യം, മനസ്സിന്റെ ഭംഗിയാണ് സൗന്ദര്യം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനംകുടുംബത്തിന്റെ പിന്തുണ വേണം എന്നതാണ്. നിങ്ങളുടെ വീട്ടില്‍ സംസാരിച്ച് അവര്‍ക്ക് സമ്മതം ആണെങ്കില്‍ ഞാന്‍ എന്റെ വീട്ടില്‍ പറയാം എന്നാണ് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞതെന്ന് ഷാഹിന പറയുന്നു.

മന്ത്രവാദിയോട് കടുത്ത പ്രണയം; രാജകുമാരി ഒടുവില്‍ ആ തീരുമാനമെടുത്തു; രാജ്യവും കൊട്ടാരവും അമ്പരപ്പില്‍!മന്ത്രവാദിയോട് കടുത്ത പ്രണയം; രാജകുമാരി ഒടുവില്‍ ആ തീരുമാനമെടുത്തു; രാജ്യവും കൊട്ടാരവും അമ്പരപ്പില്‍!

5


നിയാസിന്റെ കുടുംബത്തില്‍ എല്ലാവര്‍ക്കും നല്ല അഭിപ്രായമായിരുന്നു. എന്നെ പോലെ ഒരാളെ നിയാസ് തിരഞ്ഞെടുത്തത് ആയിരുന്നു അവരുടെ അഭിമാനം. അതിന് ഞാന്‍ നിയാസിനോടും കുടുംബത്തിലെ എല്ലാവരോടും ഉള്ള എന്റെ സ്‌നേഹം അറിയിക്കുന്നു എന്ന് ഷാഹിന പറഞ്ഞു..
ശരീരത്തിൽ 75 ശതമാനം പൊള്ളലേറ്റിട്ടും ആത്മവിശ്വാസം മാത്രം കൈമുതലാക്കിയാണ് ഷാഹിന ജീവിതത്തിന്റെ പച്ചപ്പിലേക്ക് എത്തിയത്. ഇപ്പോൾ ഷാഹിനയുടെ ജീവത്തിന്റെ സ്വപ്നത്തിന് നിറമേകാൻ നിയാസ് കൂടി എത്തിയതോടെ ഷാഹിനയുടെ ജീവിതം കൂടുതൽ നിറമുള്ളതായിരിക്കുകയാണ്

English summary
Dr. Shahina open ups about her love story and her marriage with niyas, goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X