കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരുമാറ്റദൂഷ്യം:ഷാജി ജേക്കബ്ബിന് സസ്‌പെന്‍ഷന്‍

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: അധ്യാപകനും കോളമിസ്റ്റുമായ ഡോ. ഷാജി ജേക്കബ്ബിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പെരുമാറ്റ ദൂഷ്യത്തെ തുടര്‍ന്നാണ് നടപടി.

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ മലയാളം വിഭാഗത്തിലെ അധ്യാപകനാണ് ഷാജി ജേക്കബ്. ഫെബ്രുവരി 17 ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തത്. വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച പരാതിയെ തുടര്‍ന്നാണ് നടപടി.

Sree Shankaracharya University

റിപ്പോര്‍ട്ടര്‍ ചാനലിന്റെ വെബ്‌സൈറ്റിലെ കോളമിസ്റ്റ് കൂടിയാണ് ഷാജി ജേക്കബ്. എന്നാല്‍ അടുത്ത കുറച്ചുനാളായി ഈ കോളം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. കാഴ്ച എന്ന പേരില്‍ രാഷ്ട്രീയ വിശകലന പംക്തിയാണ് ഇദ്ദേഹം ചെയ്തിരുന്നത്.

സിന്‍ഡിക്കേറ്റിലെ വിദ്യാര്‍ത്ഥി പ്രതനിധിയായ ലിന്റോ പി ആന്റുവാണ് ഷാജി ജേക്കബിനെതിരെയുള്ള പരാതി യോഗത്തില്‍ ഉന്നയിച്ചത്. നേരത്തെ തന്നെ വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് വകുപ്പ് മേധാവിക്ക് ഷാജി ജേക്കബിനെതിരെ പരാതി കിട്ടിയിരുന്നു.

പെരുമാറ്റ ദൂഷ്യം തന്നെയാണ് പ്രധാന ആരോപണം. വിദ്യാര്‍ത്ഥികളോട് അധികാര ഭാവം കാണിക്കുന്നു എന്നും പരാതി ഉണ്ടായിരുന്നു. പരാതിയില്‍ നടന്ന അന്വേഷണത്തില്‍ ഷാജി ജേക്കബ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് വിദ്യാര്‍ത്ഥികളുമായി നേരിട്ട് ബന്ധപ്പെടുന്ന ചുമതലകളില്‍ നിന്ന് ഇദ്ദേഹത്തെ ഒഴിവാക്കി.

നിലവില്‍ ആരും തന്നെ ഷാജി ജെക്കബിനെതിരെ എഴുതി തയ്യാറാക്കിയ പരാതി നല്‍കിയിട്ടില്ല. വകുപ്പ് അധ്യക്ഷനോട് വിദ്യാര്‍ത്ഥികള്‍ നേരിട്ടാണ് പരാതി ഉന്നയിച്ചിരുന്നത്.

English summary
Dr.Shaji Jacob suspended for misbehaviour.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X