Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോ. ഷംഷീര്‍ ഡബ്ല്യഇഎഫ് ഡിജിറ്റല്‍ ഹെല്‍ത്ത്കെയര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ഇനീഷ്യേറ്റിവ് ബോര്‍ഡില്‍

കൊച്ചി: ലോക സാമ്പത്തിക ഫോറത്തിന്റെ ഡിജിറ്റല്‍ ഹെല്‍ത്ത്കെയര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ഇനിഷ്യേറ്റീവ് എക്‌സിക്യൂട്ടീവ് ബോര്‍ഡിലേക്ക് ലേക്ഷോര്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍ നിയമിതനായി. ആരോഗ്യ മേഖലയില്‍ നല്‍കിയ സംഭാവനകളും അനുഭവസമ്പത്തും പരിഗണിച്ചാണ് അദ്ദേഹത്തെ പ്രമുഖ ആഗോള സമിതിയിലേക്ക് നാമ നിര്‍ദ്ദേശം ചെയ്തത്.

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ സേവനദാതാക്കളിലൊന്നായ ബുര്‍ജീല്‍ ഹോള്‍ഡിങ്‌സിന്റെ സ്ഥാപകനും ചെയര്‍മാനുമാണ് ഡോ. ഷംഷീര്‍. ഫോറത്തിന്റെ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് ഹെല്‍ത്ത്കെയറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഇനിഷ്യേറ്റീവ്, ഡിജിറ്റല്‍ ആരോഗ്യം, ആരോഗ്യ ഡാറ്റ, നിര്‍മ്മിത ബുദ്ധി, നിര്‍മ്മിത ബുദ്ധിയില്‍ അധിഷ്ഠിതമായ പുതിയ പരിചരണ മാതൃകകള്‍ എന്നിവ വികസിപ്പിക്കുന്നതിനുള്ള ആഗോള പൊതു-സ്വകാര്യ കൂട്ടായ്മയാണ്.

Dr Shamsheer

വ്യക്തിഗത പരീക്ഷണങ്ങള്‍ക്കപ്പുറം ആരോഗ്യമേഖലയിലുടനീളം ഉത്തരവാദിത്തത്തോടെയുള്ള ഡിജിറ്റല്‍ സാങ്കേതികവിദ്യ വിന്യസിക്കുകയാണ് ബോര്‍ഡിന്റെ പ്രധാന ലക്ഷ്യം. ചീഫ് എക്‌സിക്യൂട്ടീവുകള്‍, മന്ത്രിമാര്‍, അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ തലവന്‍മാര്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

മയോ ക്ലിനിക് പ്രസിഡന്റും സിഇഒയുമായ ജിയാന്റിക്കോ ഫാറൂജിയ, മെഡ്ട്രോണിക് ചെയര്‍മാനും സിഇഒയുമായ ജിയോഫ് മാര്‍ത്ത, ഫിലിപ്‌സ് പ്രസിഡന്റും സിഇഒയുമായ റോയ് ജാക്കബ്‌സ്, സൗദി അറേബ്യന്‍ ആരോഗ്യ മന്ത്രി ഫഹദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ ജലാജല്‍, ഗാവി സിഇഒ സാനിയ നിഷ്തര്‍, അപ്പോളോ ഹോസ്പിറ്റല്‍സ് മാനേജിങ് ഡയറക്ടര്‍ സുനീത റെഡ്ഡി തുടങ്ങിയ പ്രമുഖരാണ് ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍.

ഡോക്ടര്‍, സംരംഭകന്‍, നിക്ഷേപകന്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍ എന്നീ നിലകളിലുള്ള സമഗ്ര പശ്ചാത്തലമാണ് കോഴിക്കോട് സ്വദേശിയായ ഡോ. ഷംഷീറിന്റേത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വളര്‍ന്ന വിപിഎസ് ഹെല്‍ത്ത്, ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് ആരോഗ്യ ശൃംഖലകള്‍ സങ്കീര്‍ണ്ണ പരിചരണ സംവിധാനങ്ങള്‍, ക്ലിനിക്കല്‍ സാങ്കേതികവിദ്യകള്‍, എഐ സംയോജനം എന്നിവയില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്.

ആരോഗ്യ രംഗത്തെ പരിവര്‍ത്തനം സാധ്യമാകണമെങ്കില്‍ ക്ലിനിക്കല്‍ വൈദഗ്ധ്യവും സാങ്കേതികവിദ്യയും ഡാറ്റയും കൃത്യമായി സംയോജിപ്പിക്കണമെന്ന് ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. ഡിജിറ്റല്‍ ആരോഗ്യവും എഐയും മാനുഷിക ലക്ഷ്യങ്ങളോടെ വിന്യസിക്കുമ്പോള്‍ മാത്രമേ വലിയ മാറ്റങ്ങള്‍ ഉണ്ടാകൂ എന്നും, രോഗീകേന്ദ്രീകൃത പരിചരണ മാതൃകകള്‍ക്കായി ആഗോള നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോക സാമ്പത്തിക ഫോറം സെന്റര്‍ ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ മേധാവിയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ഡോ. ശ്യാം ബിഷെന്‍ നിയമനത്തെ സ്വാഗതം ചെയ്തു. ആരോഗ്യമേഖലയിലെ അനുഭവ സമ്പത്തും സാങ്കേതികവിദ്യ നടപ്പാക്കുന്നതിലെ മികവും ഡോ. ഷംഷീറിനെ ഈ ദൗത്യത്തിന് ഏറ്റവും അനുയോജ്യനാക്കുന്നുവെന്നും, സുസ്ഥിര ഡിജിറ്റല്‍ ആരോഗ്യ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം വലിയ കരുത്താകുമെന്നും ഡോ. ശ്യാം ബിഷെന്‍ പറഞ്ഞു.

2024-ല്‍ ആരംഭിച്ച ഡിജിറ്റല്‍ ഹെല്‍ത്ത്കെയര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ഇനിഷ്യേറ്റീവില്‍ ഇതിനകം 200 ലധികം സംഘടനകള്‍ പങ്കാളികളായിട്ടുണ്ട്. ഡാറ്റാ സഹകരണം, വിര്‍ച്വല്‍ ഹെല്‍ത്ത്, എഐ നിയന്ത്രണങ്ങള്‍ എന്നിവയിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ ആഗോള പദ്ധതിയുടെ ഭാഗമായ യുഎഇ നിര്‍മ്മിത ബുദ്ധിയില്‍ അധിഷ്ഠിതമായ ആരോഗ്യ സംവിധാനങ്ങളിലും അന്താരാഷ്ട്ര സഹകരണത്തിലുമാണ് ശ്രദ്ധ ചെലുത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+