സർക്കാർ നൽകിയില്ലെങ്കിലും ശ്രീജേഷിന് ഒരു കോടി! ഷംഷീർ വയലിൽ വക; കേട്ടുമാത്രം പരിചയിച്ച തുകയില്‍ സർപ്രൈസ്ഡ്!
ദുബായ്/കൊച്ചി: ടോക്യോ ഒളിംപിക്സില്‍ രാജ്യത്തിന്റെ അഭിമാനമായി മാറിയ താരമാണ് മലയാളിയായ പിആര്‍ ശ്രീജേഷ്. നാല് പതിറ്റാണ്ടിന് ശേഷം ഹോക്കിയില്‍ ഒളിംപിക് മെഡല്‍ നേടിയ ടീമിന്റെ ഗോള്‍വല കാത്തത് ശ്രീജേഷ് ആയിരുന്നു. നേരത്തേ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ക്യാപ്റ്റനും ആയിരുന്നു ശ്രീജേഷ്.
Recommended Video
മറ്റ് സംസ്ഥാനങ്ങള്‍ തങ്ങളുടെ ഒളിംപ്യന്മാര്ക്കും മെഡല്‍ ജേതാക്കള്‍ക്കും എല്ലാം വാരിക്കോരി സമ്മാനങ്ങള്‍ നല്കുമ്പോള് കേരളം മാത്രം അതിന് തയ്യാറാകുന്നില്ലെന്ന് വലിയ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണിപ്പോള്‍. എന്തായാലും സംസ്ഥാന സര്‍ക്കാര്‍ നല്കിയില്ലെങ്കിലും ശ്രീജേഷിന് കേരളത്തില്‍ നിന്ന് സമ്മാനങ്ങള്‍ കിട്ടാതെ പോകില്ല.
പിറന്നാൾ ദിനത്തിൽ ചുവപ്പിൽ സുന്ദരിയായി മാളവിക; ചിത്രങ്ങൾ കാണാം

ഒരു കോടി രൂപയാണ് ഒളിംപിക്സ് മെഡല്‍ നേടിയ ഹോക്കി ടീമിലെ അംഗമായ പിആര്‍ ശ്രീജേഷിന് നല്‍കുമെന്ന് പ്രവാസി വ്യവസായി ഡോ ഷംഷീര്‍ വയലില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിപിഎസ് ഹെല്‍ത്ത് കെയറിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറും ആണ് ഡോ ഷംഷീര്‍ വയലില്‍. പ്രവാസി വ്യവസായി എംഎ യൂസഫലിയുടെ മരുമകനും കൂടിയാണ്.

ഇന്ത്യന്‍ ടീമിന് ചരിത്ര വിജയം സമ്മാനിച്ചതിനുള്ളതാണ് ഈ പാരിതോഷികം എന്നാണ് ഡോ ഷംഷീര്‍ വയലില്‍ പറയുന്നത്. ലോക മലയാളികള്‍ക്ക് ശ്രീജേഷ് അഭിമാന മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീജേഷിന്റെയും ഇന്ത്യന്‍ ടീമിന്റേയും പ്രകടനം ഹോക്കിയില്‍ പുതിയ താരോദയങ്ങള്‍ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീജേഷിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചുകൊണ്ടാണ് പാരിതോഷികത്തിന്റെ വിവരം ഡോ ഷംഷീര്‍ അറിയിച്ചത്. കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ വച്ചായിരിക്കും സമ്മാനത്തുക കൈമാറുക. ശ്രീജേഷിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സമ്മാനത്തുകയാണ് ഈ ഒരുകോടി രൂപ.

അപ്രതീക്ഷിതമായിരുന്നു ഷംഷീര്‍ വയലിലിന്റെ ഫോണ്‍കോള്‍ എന്നായിരുന്നു ശ്രീജേഷ് പ്രതികരിച്ചത്. അദ്ദേഹം വിളിക്കുകയും വളരെയധികം സന്തോഷത്തോടെ മെഡല്‍ നേട്ടത്തെ അംഗീകരിക്കുകയും ചെയ്തു. ഒരു കോടി രൂപ പാരിതോഷികമായി പ്രഖ്യാപിച്ചു എന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. അത് വലിയ സര്‍പ്രൈസ് ആയിരുന്നു. കേട്ട് മാത്രം പരിചയമുള്ള ഒരു തുകയാണ് അത്. അത്രയും വലിയൊരു തുക പാരിതോഷികമായി തരുന്നു എന്നതില്‍ വളരെയധികം സന്തോഷമുണ്ട്. ലോകമെമ്പാടുമുള്ള മലയാളികളില്‍ നിന്ന് ലഭിക്കുന്ന അംഗീകാരത്തിലും ഏറെ സന്തോഷമുണ്ടെന്ന് ശ്രീജേഷ് പ്രതികരിച്ചു.

ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ഒരു പാരിതോഷികവും പ്രഖ്യാപിച്ചിട്ടില്ല എന്നത് വളരെയേറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. ഒളിംപിക് മെഡല്‍ സ്വന്തമാക്കുന്ന ആദ്യമലയാളിയാണ് ശ്രീജേഷ്. സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നിഷേധാത്മക സമീനത്തിനെതിരെ കായികത താരങ്ങളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.

ഒളിംപിക്സില്‍ വെങ്കല മെഡല്‍ നേടിയ ഹോക്കി ടീം അംഗങ്ങള്‍ക്ക് ബിസിസിഐ സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാണയും ഹോക്കി ടീം അംഗങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചുകഴിഞ്ഞു. എന്തായാലും ഇതില്‍ ഏറ്റവും ഉയര്‍ന്ന തുക പ്രഖ്യാപിച്ചിട്ടുള്ളത് ഡോ ഷംഷീര്‍ വയലില്‍ ആണ്. ഇത്രയൊക്കെ ആയിട്ടും സംസ്ഥാന സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചു എന്ന ചോദ്യത്തിന് ഉത്തരമില്ല.

ഒളിംപിക്സില്‍ സ്വര്‍ണ മെഡല്‍ നേടിയ നീരജ് ചോപ്രയ്ക്ക് അദ്ദേഹത്തിന്റെ സംസ്ഥാനമായ ഹരിയാണ പ്രഖ്യാപിച്ചത് ആറ് കോടി രൂപയുടെ ക്യാഷ് പ്രൈസ് ആയിരുന്നു. ഇത് കൂടാതെ സൗജന്യ നിരക്കില്‍ ഭൂമിയില്‍ ക്ലാസ് വണ്‍ സര്‍ക്കാര്‍ ജോലിയും വാദ്ഗാനം ചെയ്തിട്ടുണ്ട്.
പഞ്ചാബ് സര്‍ക്കാരും നീരജിന് രണ്ട് കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications