കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മീസില്‍സ് റൂബല്ല വാക്‌സിനേഷന്‍; ആരിഫ് എംഎല്‍എ പിന്തിരിപ്പനെന്ന് ഡോ. ഷിംന അസീസ്

സമൂഹത്തില്‍ ഇതിന്റെ പ്രാധാന്യത്തെക്കുറിച്ചും മീസില്‍സ് റുബല്ല വാക്‌സിനേനെഷന്‍ കാരണം ഒഴിവാക്കപ്പെടുന്ന ദുരന്തങ്ങളെക്കുറിച്ചും എന്തെങ്കിലും അറിഞ്ഞിട്ട് തന്നെയാണോ ഈ പറഞ്ഞതൊക്കെ?

  • By Ashif
Google Oneindia Malayalam News

പ്രതിരോധ കുത്തിവയ്പ്പ് നടത്താന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നത് വ്യാപകമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. അപ്പോഴാണ് ഭരണകക്ഷിയില്‍പെട്ട എംഎല്‍എ തന്നെ മീസില്‍സ് റൂബെല്ല വാക്‌സിനേഷനെതിരേ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. മനസില്ലാ മനസോടെയാണ് മീസില്‍സ് റൂബെല്ലാ വാക്‌സിനേഷനെ താന്‍ പിന്തുണച്ചതെന്നായിരുന്നു അരൂരിലെ സിപിഎം എംഎല്‍എ എഎം ആരിഫിന്റെ പരാമര്‍ശം. സോഷ്യല്‍ മീഡിയയില്‍ നിശിത വിമര്‍ശനത്തിനിടയാക്കിയ എംഎല്‍എയുടെ നിലപാടിനെതിരേ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരിക്കുകയാണ് ആരോഗ്യ പ്രവര്‍ത്തകയായ ഡോ. ഷിംന അസീസ്.

ഹോമിയോ സെമിനാര്‍

ഹോമിയോ സെമിനാര്‍

ഹോമിയോ ഡോക്ടര്‍മാരുടെ സെമിനാറിലായിരുന്നു ആരിഫ് എംഎല്‍എ വിവാദ പരാമര്‍ശം നടത്തിയത്. തന്റെ മക്കള്‍ക്ക് വാക്‌സിനേഷന്‍ എടുത്തിട്ടില്ലെന്ന് എംഎല്‍എ പറഞ്ഞു. വാക്‌സിനെ എതിര്‍ക്കുന്നവര്‍ കൂടുതല്‍ ഫലപ്രദമായ പ്രചാരണം നടത്തണമെന്നും എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളാണെന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്നുമായിരുന്നു എംഎല്‍എയുടെ വാക്കുകള്‍.

ശാസ്ത്രാവബോധം

ശാസ്ത്രാവബോധം

സംസ്ഥാന സര്‍ക്കാര്‍ വാകിസിനേഷന് വേണ്ടി ശക്തമായ പ്രചാരണം നടത്തുമ്പോഴാണ് സിപിഎം എംഎല്‍എ തന്നെ വിരുദ്ധമായ പരാമര്‍ശം നടത്തിയത്. ശാസ്ത്രാവബോധം എന്നൊന്നുണ്ടെന്ന് ഡോ.ഷിംന അസീസ് ഓര്‍മിപ്പിച്ചു. സ്വന്തം മക്കളോടും സമൂഹത്തിലെ മറ്റു മക്കളോടും സ്‌നേഹം വേണമെന്നും ഷിംന പറഞ്ഞു.

മൈക്ക് കിട്ടിയാല്‍

മൈക്ക് കിട്ടിയാല്‍

സമൂഹത്തില്‍ ഒരു കാര്യം നടക്കുമ്പോള്‍ അതെന്താണെന്ന് അറിയാന്‍ ശ്രമിക്കണം. മൈക്ക് കിട്ടുമ്പോള്‍ എന്താണെന്ന് പറയുന്നതെന്ന് ഓര്‍ക്കണം. വാക്‌സിനേഷന്‍ വഴി ഒഴിവാക്കപ്പെടുന്ന ദുരന്തങ്ങളെ കുറിച്ച് എന്തെങ്കിലും അറിഞ്ഞിട്ടു തന്നെയാണോ എംഎല്‍എ പ്രതികരിച്ചതെന്നും ഷിംന അസീസ് ചോദിച്ചു.

അരൂരിന്റെ സ്വന്തം ആരിഫ്

അരൂരിന്റെ സ്വന്തം ആരിഫ്

ഡോ. ഷിംനയുടെ ഫേസ്ബുക്കിന്റെ പൂര്‍ണ രൂപം ഇങ്ങനെ- മനസ്സില്ലാമനസ്സോടെയാണ് മീസില്‍സ് റുബെല്ല വാക്സിനേഷനെ പിന്തുണച്ചതെന്ന് ഭരണപക്ഷ എംഎല്‍എ അരൂരിന്റെ സ്വന്തം എ.എം ആരിഫ്. തന്റെ കുട്ടികള്‍ക്ക് ഒരു വാക്സിനും കൊടുത്തല്ല വളര്‍ത്തിയതെന്നും പൊതുവേദിയില്‍ പ്രഖ്യാപനം.!

അങ്ങനെ വേണം സര്‍

അങ്ങനെ വേണം സര്‍

അങ്ങനെ വേണം സര്‍. ലോകത്താകമാനം നടക്കുന്ന ഒരു ആരോഗ്യപദ്ധതി സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ നടക്കുമ്പോള്‍ പുറംതിരിഞ്ഞു തന്നെ നില്‍ക്കണം. ശാസ്ത്രാവബോധം എന്ന ഒന്നുണ്ട് സര്‍. സമൂഹത്തിലെ മക്കളോടും സ്വന്തം മക്കളോടും സ്നേഹം വേണം. അവര്‍ക്ക് വേണ്ടി ചുറ്റുമൊരു കാര്യം നടക്കുമ്പോള്‍ അതെന്താണെന്ന് അറിയാന്‍ ശ്രമിക്കണം. ജയിപ്പിച്ചു വിട്ട ജനങ്ങളോട് കടമയും കടപ്പാടുമുള്ളതോര്‍ക്കണം...

എങ്ങനെ കഴിയുന്നു?

എങ്ങനെ കഴിയുന്നു?

സര്‍ക്കാരിനെതിരെ ഇത്തരമൊരു അശാസ്ത്രീയത സംസാരിക്കാന്‍ സാറിന് എങ്ങനെ കഴിയുന്നു? സര്‍ക്കാര്‍ പദ്ധതിക്കെതിരെ മൈക്കിന് മുന്നില്‍ ജനനേതാവിന് എന്തും വിളിച്ച് പറയാമെന്നാണോ? സര്‍ ഈ വിഷയം പഠിച്ചിട്ടുണ്ടോ? പോട്ടെ, വെറുതെയെങ്കിലുമൊന്ന് വായിച്ച് നോക്കിയിട്ടുണ്ടോ?

അറിഞ്ഞിട്ട് തന്നെയാണോ

അറിഞ്ഞിട്ട് തന്നെയാണോ

സമൂഹത്തില്‍ ഇതിന്റെ പ്രാധാന്യത്തെക്കുറിച്ചും മീസില്‍സ് റുബല്ല വാക്‌സിനേനെഷന്‍ കാരണം ഒഴിവാക്കപ്പെടുന്ന ദുരന്തങ്ങളെക്കുറിച്ചും എന്തെങ്കിലും അറിഞ്ഞിട്ട് തന്നെയാണോ ഈ പറഞ്ഞതൊക്കെ? ഞങ്ങള്‍ കുറച്ച് സാധാരണക്കാരായ ആരോഗ്യപ്രവര്‍ത്തകര്‍ സാറിനെപ്പോലുള്ളവര്‍ കാരണം കഴിഞ്ഞ കുറേ മാസങ്ങള്‍ അനുഭവിച്ച സമ്മര്‍ദത്തെ കുറിച്ച് വല്ല ധാരണയുമുണ്ടോ? മലപ്പുറത്ത് ഞങ്ങള്‍ നേരിട്ട അപമാനവും ആധിയുമറിയാമോ?

അമ്മയുടെ ഉദരത്തില്‍

അമ്മയുടെ ഉദരത്തില്‍

കുഞ്ഞുങ്ങള്‍ മീസില്‍സ് വന്ന് മരിക്കാതിരിക്കാനും അടുത്ത തലമുറ റുബല്ലയുള്ള അമ്മയുടെ ഉദരത്തില്‍ വളര്‍ന്ന് അന്ധതയും ബധിരതയും ബുദ്ധിമാന്ദ്യവും ഹൃദയവൈകല്യവും അനുഭവിക്കാതിരിക്കാനും ഞങ്ങള്‍ മുന്നിട്ടിറങ്ങിയത് കണ്ടില്ലേ? ശാപവാക്കുകളും കൈയ്യേറ്റവും ഞങ്ങള്‍ ഒരുപാട് സഹിച്ചു.

കൈ പിടിച്ചു തിരിച്ചൊടിച്ചു

കൈ പിടിച്ചു തിരിച്ചൊടിച്ചു

ഞങ്ങളുടെ ഒരു ഡോക്ടര്‍ ക്രൂരമായി അക്രമിക്കപ്പെട്ടു, നേഴ്സിന്റെ കൈ പിടിച്ചു തിരിച്ചൊടിച്ചു. ഇനി അത് കണ്ടിട്ടെങ്കിലും ബോധം തെളിഞ്ഞോട്ടെ എന്ന പ്രതീക്ഷയോടെ കുറേ പേര്‍ സ്വന്തം കുട്ടികളെ ലൈവ് ക്യാമറക്ക് മുന്നില്‍ വാക്സിനേറ്റ് ചെയ്തു. ഒടുക്കം മലപ്പുറത്തെ ഒരു ഡോക്ടര്‍ക്ക് സ്വയം എംആര്‍ വാക്സിന്‍ കുത്തിവച്ച് കാണിക്കേണ്ടി വരെ വന്നു.

പിന്തിരിപ്പന്മാര്‍

പിന്തിരിപ്പന്മാര്‍

പലയിടത്തും ഞങ്ങള്‍ അപഹാസ്യരായി. ശാരീരികാക്രമണങ്ങള്‍ക്ക് മുന്നില്‍ വരെ അടിപതറാതെ ഞങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഇതിനു വേണ്ടി നെഞ്ചും വിരിച്ച് നിലകൊണ്ടു. ഇങ്ങനെയൊക്കെ പടപൊരുതിയാണ് സര്‍ നമ്മുടെ കുഞ്ഞുങ്ങളില്‍ ഭൂരിപക്ഷവും സുരക്ഷിതരായത്. നിങ്ങളെപ്പോലെ കുറെയേറെ പിന്തിരിപ്പന്മാരുണ്ടായിട്ടും ഞങ്ങളെക്കൊണ്ടതിന് സാധിച്ചു.

ജനങ്ങള്‍ക്ക് ബോധമുണ്ട്

ജനങ്ങള്‍ക്ക് ബോധമുണ്ട്

ഇങ്ങനൊരു എംഎല്‍എ ഉണ്ടായിട്ടും ആലപ്പുഴയിലെ വാക്സിനേഷന്‍ കവറേജ് 95% കടന്ന് അപ്പുറമാണ്. സുരക്ഷിതരായ കുഞ്ഞുങ്ങളുടെ കണക്ക് കണ്ടല്ലോ, അല്ലേ? താങ്കളെപ്പോലെയല്ല, ജനങ്ങള്‍ക്ക് ബോധവും ബോധ്യവുമുണ്ട് നേതാവേ... ഇതിനൊന്നും കഷ്ടമെന്ന് പറഞ്ഞൂടാ, പരമകഷ്ടമെന്ന് വേണം പറയാന്‍ !- ഇങ്ങനെയാണ് ഷിംനയുടെ പോസ്റ്റ് അവസാനിക്കുന്നത്.

English summary
Dr. Shimna Azeez against Rubella Vaccination Comment of Arif MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X