കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഒരു മനുഷ്യന്‍ വയ്യാണ്ട് ആശുപത്രിയില്‍ കിടക്കുമ്പോഴല്ല ഈ ജാതി വൃത്തികെട്ട വര്‍ത്താനം പറയേണ്ടത്'

Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്് കൊവിഡ് സ്ഥിരീകരിച്ച വാര്‍ത്ത കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് പുറത്തുവന്നത്. ഷാ തന്നെയാണ് ട്വിറ്റിലൂടെ ഇക്കാര്യം അറിയിച്ചത്. ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും അതേസമയം താനുമായി ബന്ധപ്പെട്ട മുഴുവന്‍ പേരും സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. കൊറോണയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് പരിശോധന നടത്തിയത്. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്. എന്നാല്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഇപ്പോള്‍ ആശുപത്രിയിലാണ്.

ബിഗ് ബി ആശുപത്രിവിട്ടു; അമിതാഭ് ബച്ചന്റെ കൊവിഡ് ഫലം നെഗറ്റീവായി, ഇനി ഹോം ക്വാറന്റീനില്‍ ബിഗ് ബി ആശുപത്രിവിട്ടു; അമിതാഭ് ബച്ചന്റെ കൊവിഡ് ഫലം നെഗറ്റീവായി, ഇനി ഹോം ക്വാറന്റീനില്‍

എന്നാല്‍ അമിത് ഷായ്ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെടുന്ന രീതിയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. രാഷ്ട്രീയപരമായ വിയോജിപ്പുകള്‍ തന്നെയാണ് ഇതിന് പ്രധാനകാരണം. എന്നാല്‍ ഇതിനെതിരെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് ഡോക്ടര്‍ ഷിംന അസീസ്. ആഭ്യന്തരമന്ത്രി അമിത്ഷാ കോവിഡ് പോസിറ്റീവ് ആയത് ആഘോഷിക്കാനുള്ള വാര്‍ത്തയല്ലെന്ന് മാത്രമല്ല, നമ്മുടെ രാജ്യത്തെ ആരോഗ്യസ്ഥിതി നിലവില്‍ എത്രത്തോളം ആശങ്കാജനകമാണ് എന്നതിന്റെ വ്യക്തമായ സൂചനയുമാണെന്ന് ഷിംന അസീസ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ..

ആശങ്കാജനകമാണ്

ആശങ്കാജനകമാണ്

ആഭ്യന്തരമന്ത്രി അമിത്ഷാ കോവിഡ് പോസിറ്റീവ് ആയത് ആഘോഷിക്കാനുള്ള വാര്‍ത്തയല്ലെന്ന് മാത്രമല്ല, നമ്മുടെ രാജ്യത്തെ ആരോഗ്യസ്ഥിതി നിലവില്‍ എത്രത്തോളം ആശങ്കാജനകമാണ് എന്നതിന്റെ വ്യക്തമായ സൂചനയുമാണ്.

Recommended Video

cmsvideo
അമിത്‌ ഷായ്ക്ക് കോവി‌ഡ്; ആശുപത്രിയിൽ | Oneindia Malayalam
വൃത്തികെട്ട വര്‍ത്താനം

വൃത്തികെട്ട വര്‍ത്താനം

ആശയപരമായ വിയോജിപ്പുകള്‍ മനുഷ്യന് സൂക്കേട് വരുമ്പോള്‍ എടുത്തുപയോഗിക്കാനുള്ളതല്ല. അഥവാ, ഒരു മനുഷ്യന്‍ വയ്യാണ്ട് ആശുപത്രിയില്‍ കിടക്കുമ്പോഴല്ല ഈ ജാതി വൃത്തികെട്ട വര്‍ത്താനം പറയേണ്ടത്.

സുഖം പ്രാപിക്കട്ടെ

സുഖം പ്രാപിക്കട്ടെ

അദ്ദേഹം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. ഓരോ കോവിഡ് രോഗിയും സുഖം പ്രാപിക്കട്ടെ. നമ്മുടെ ലോകം എത്രയും പെട്ടെന്ന് ഈ മഹാമാരിയില്‍ നിന്നും മുക്തമാവട്ടെ. ഈ തുരങ്കത്തിനപ്പുറമുള്ള വെളിച്ചവും സ്വസ്ഥജീവിതവും അടുത്തെപ്പഴേലും കണ്ടാല്‍ മതിയായിരുന്നു...

മന്ത്രിസഭ യോഗം

മന്ത്രിസഭ യോഗം

അതേസമയം, കൊവിഡ് സ്ഥിരീകരിക്കുന്നതിന് ഒരു ദിവസം മുന്‍പ് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ട്. ഞായറാഴ്ചയാണ് മന്ത്രിസഭ യോഗം നടന്നത്. അതേസമയം സാമൂഹിക അകലം പൂര്‍ണമായും പാലിച്ച് കൊണ്ടായിരുന്നു യോഗം നടന്നതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

മാര്‍ഗ നിര്‍ദ്ദേശങ്ങള്‍

മാര്‍ഗ നിര്‍ദ്ദേശങ്ങള്‍

കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടക്കുന്ന യോഗങ്ങളില്‍ മന്ത്രിമാര്‍ക്ക് പങ്കെടുക്കുന്നതിന് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ വെച്ചിരുന്നു. താപനില പരിശോധന, ആരോഗ്യ സേതു ആപ് എന്നിവ കര്‍ശനമാക്കിയിരുന്നു.

കര്‍ണാടകയില്‍ ബന്ദ്:അമിത് ഷാ ഇന്ന് മൈസൂരില്‍,സിദ്ധരാമയ്യ പയറ്റുന്നത് ഇന്ദിരയുടെ ലൈന്‍ എന്ന് ബിജെപികര്‍ണാടകയില്‍ ബന്ദ്:അമിത് ഷാ ഇന്ന് മൈസൂരില്‍,സിദ്ധരാമയ്യ പയറ്റുന്നത് ഇന്ദിരയുടെ ലൈന്‍ എന്ന് ബിജെപി

സച്ചിന്‍ പൈലറ്റിന്‍റെ മടക്കത്തിന് വഴിയൊരുങ്ങുന്നു?: നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ്, ആദ്യം ചര്‍ച്ചസച്ചിന്‍ പൈലറ്റിന്‍റെ മടക്കത്തിന് വഴിയൊരുങ്ങുന്നു?: നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ്, ആദ്യം ചര്‍ച്ച

കൊവിഡ് മരണപ്പട്ടികയില്‍ സര്‍ക്കാരിന്റെ തരംതിരിവ്, 39 പേര്‍ പട്ടികയില്‍ നിന്ന് പുറത്ത്; വിമര്‍ശനംകൊവിഡ് മരണപ്പട്ടികയില്‍ സര്‍ക്കാരിന്റെ തരംതിരിവ്, 39 പേര്‍ പട്ടികയില്‍ നിന്ന് പുറത്ത്; വിമര്‍ശനം

English summary
Dr. Shimna Aziz criticizes those who celebrate Amit Shah's Covid disease
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X