Get Updates
Get notified of breaking news, exclusive insights, and must-see stories!

കാബറേ ഡാൻസ് പോലുള്ള ലൈറ്റ് വച്ച വാൻ കണ്ടിട്ട് കൊതിയായിട്ട് വയ്യ, ഇ ബുൾ ജെറ്റ് വിവാദത്തിൽ ഷിംന അസീസ്

കണ്ണൂര്‍: യൂട്യൂബ് ചാനലായ ഇ ബുള്‍ ജെറ്റിലെ വ്‌ളോഗര്‍ സഹോദരങ്ങള്‍ക്കെതിരെയുളള പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും നടപടിയാണ് സോഷ്യല്‍ മീഡിയയില്‍ രണ്ട് ദിവസമായുളള ചൂടുളള ചര്‍ച്ചാ വിഷയം. ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും ഉളള ചര്‍ച്ചകള്‍ നടക്കുന്നു. വിവാദത്തിൽ ഡോ. ഷിംന അസീസിന്റെ പ്രതികരണം ശ്രദ്ധ നേടുകയാണ്.. വൈറൽ ആകുന്നതിന് വേണ്ടി യൂട്യൂബർമാർ കാണിച്ച് കൂട്ടുന്ന കാര്യങ്ങളെ കുറിച്ചാണ് ഷിംന അസീസ് പറയുന്നത്.

'' സത്യത്തില്‍ ലവന്മാര് കേരളം കത്തിക്കുവോ ഇല്ലയോ എന്നതല്ല നമ്മുടെ പ്രശ്നം.
കഴിഞ്ഞാഴ്ച ഒരു യാത്ര ഉണ്ടായിരുന്നേ... അന്നേരം 'ക്രീ പ്രീ' എന്ന് ഒച്ച വെച്ച് പോയ ബൈക്കിന്റെ മര്‍മര്‍ കേട്ടു അങ്ങോട്ട്‌ നോക്കിയപ്പോ ഹെല്‍മെറ്റിന്റെ മണ്ടക്ക് ക്യാമറ ഫിറ്റ്‌ ചെയ്താണ് ഒരുത്തന്റെ പാച്ചില്‍. മഴയും മൂടലും കുഴിയും കാരണം സാധാരണ വേഗത്തിൽ പോലും പോവാൻ പറ്റാത്ത റോഡിലാണ്, പടമാവാന്‍ ഇനി വല്ലതും വേണോ!! അവനിപ്പോ എവിടാണോ എന്തോ!

shimna

വീണ്ടും ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് അനു ഇമ്മാനുവൽ... വൈറലായി ചിത്രങ്ങൾ

പണ്ട് ബാഹുബലി സിനിമ കണ്ടപ്പോ 'ധീവരാ' ന്നും പറഞ്ഞു പ്രഭാസ് വെള്ളച്ചാട്ടത്തിന്‍റെ മോളീക്കൂടി ചാടിയത് ഓര്‍മ്മയുണ്ടോ? അതേ മാതിരി ഒരുത്തന്‍ ഇന്നലെ താമരശ്ശേരി ചുരത്തിലെ അത്യാവശ്യം ഉയരത്ത് നിന്ന് വെള്ളം ചാടുന്നതില്‍ പൊത്തിപ്പിടിച്ചു കേറുന്നത് കണ്ടൂ... ക്യാമറയും കൂടെ ചാടുന്നുണ്ടായിരുന്നുന്ന് പ്രത്യേകം പറയണ്ടല്ലോ... ഇങ്ങനെ ഒന്നും രണ്ടും അല്ല കുറേയുണ്ട്. വൈറല്‍ ആവാനാവണം !!

യുട്യൂബ് ഒരു മഹാസാഗരം ആണ് ഗയ്സ്. എന്നുവച്ച് അതിലെ ഫോളോവർ ലിസ്റ്റിന്റെ ബലത്തിൽ നിയമം ലംഘിക്കാൻ ഇറങ്ങിയാൽ ഇമ്മാതിരി നിലവിളിയേ ബാക്കി കാണൂ... എന്തായാലും ആ കാബറേ ഡാൻസ് പോലെയുള്ള ലൈറ്റ് വച്ച് വാൻ കണ്ടിട്ട് കൊതിയായിട്ട് വയ്യ.... ഒന്നാന്തരം ഡീജേ ഷോ നടത്താൻ പറ്റിയ ആമ്പിയൻസ്...! ബൈ ദ വേ, വയനാട് ഇതുവരെ രോഷാഗ്നിയിൽ കത്തിയിട്ടില്ല. മാര്‍ക്ക്ഡ്‌ സേഫ്''- എന്നാണ് ഷിംന അസീസിന്റെ പ്രതികരണം.

ഇ ബുൾ ജെറ്റ് വ്ളോഗർമാരായ ലിബിനും എബിനും കോടതി ജാമ്യം അനുവദിച്ചിരിക്കുകയാണ്. 25,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തില്‍ ആണ് ഇരുവര്‍ക്കും കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇത് കൂടാതെ പൊതുമുതല്‍ നശിപ്പിച്ചതിന് ഇരുവരും 3500 രൂപ വീതം പിഴയും അടയ്ക്കണം. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളെ കൂട്ടിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും അടക്കം ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. അതിനിടെ ഇവരുടെ വിവാദ വാഹനമായ നെപ്പോളിയന്റെ രജിസ്‌ട്രേഷന്‍ മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

നവ്യയുടെ പ്രായം താഴേക്കാണോ? വീണ്ടും സുന്ദരിയായി താരം... വൈറലായി പുതിയ ചിത്രങ്ങൾ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+