കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിസ്റ്റർ അഭയ കേസ്; കിണറ്റിൽ വീണത് കൊല്ലപ്പെട്ട ശേഷം, ഞെട്ടിക്കുന്ന നിർണ്ണായക വെളിപ്പെടുത്തൽ!

Google Oneindia Malayalam News

കൊച്ചി: സിസ്റ്റർ അഭയ കൊലക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. അഭയ മരിക്കാനുള്ള കാരണം തലയ്ക്ക് പിറകിലേറ്റ അടിയാണെന്ന് ഫോറൻസിക് വിദഗ്ധൻ കോടതിയിൽ മൊഴി നൽകി. ഫോറൻസിക് വിദഗ്ധനായ ഡോ. എസ്കെ പഥക് ആണ് തിരുവനന്തപുരം സിബിഐ കോടതിക്ക് മുമ്പാകെ മൊഴി നൽകിയത്. അഭയ കേസിൽ ഡമ്മി പരീക്ഷണം നടത്തിയ വിദഗ്ധനാണ് ഇദ്ദേഹം.

വീഡിയോ കോൺഫറൻസ് വഴിയായിരുന്നു മൊഴി നൽകിയിരുന്നത്. അഭയയുടെ തലയ്ക്കേറ്റ മുറിവാണ് മരണകാരണമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. തലയിലുണ്ടായ മുറിവുകൾ കിണറിൽ വീണപ്പോൾ‌ ഉണ്ടായതല്ലെന്നും ഡോ. പഥക് മൊഴി നൽകി. ബോധാവസ്ഥയിൽ ഒരാൾ‌ കിണറിൽ ചാടുമ്പോഴും, അബോധാവസ്ഥയിൽ ഒരാൾ കിണറിൽ ചാടുമ്പോഴും ഉണ്ടാകുന്ന പരിക്കുകൾ വ്യത്യസ്തമായിരിക്കുമെന്നും അദ്ദേഹം കോടതിയിൽ മൊഴി നൽകി.

തലയിലെ മുറിവ്

തലയിലെ മുറിവ്

അഭയയുടെ തലയിലുണ്ടായിരുന്ന ഒന്നും രണ്ടും മുറിവുകളാണ് മരണത്തിലേക്ക് വഴിവെച്ചത്. ശരീരത്തിൽ കണ്ട മുറിവുകളെല്ലാം കിണറ്റിൽ വീഴുമ്പോൾ ഉണ്ടായതാണെന്നും പഥക് പറയുന്നു. കൊല്ലപ്പെട്ടതിന് ശേഷമാണ് കിണറ്റിൽ വലിച്ചെറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങൾ ശാസ്ത്രീയ പരീക്ഷണങ്ങലിലൂടെ തെളിയിക്കാനാണ് ഡോ. പഥകിനെകൊണ്ട് സിബിഐ ഡമ്മി പരീക്ഷണം നടത്തിയത്.

കന്തസ്വാമിയുടെ മൊഴി

കന്തസ്വാമിയുടെ മൊഴി

ദൃക്സാക്ഷികളില്ലാത്ത കേസാണ് സിസ്റ്റർ അഭയ കൊലപാതക കേസ്. അതുകൊണ്ട് തന്നെ ശാസ്ത്രീയ തെളിവുകൾക്ക് ഊന്നൽ നൽകിയാണ് പ്രോസിക്യൂഷൻ സാക്ഷി വിസ്താരം നടത്തുന്നത്. ആഭയയെ കൊലപ്പെടുത്തിയ ശേഷമാണ് കിണറിലിട്ടതെന്ന് ഫോറൻസിക് വിദഗ്ധനായ കന്തസ്വാമിയും നേരത്തെ മൊഴി നൽകിയിരുന്നു. മരകുന്നതിന് മുമ്പാണ് വിണിരുന്നതെങ്കിൽ ആമാശയത്തിൽ കൂടുതൽ വെള്ളം ഉണ്ടാകുമായിരുന്നെന്നും കന്തസ്വാമി മൊഴി നൽകുകയായിരുന്നു.

തലയോട്ടിയുടെ മധ്യഭഗത്തേറ്റ മുറിവ്

തലയോട്ടിയുടെ മധ്യഭഗത്തേറ്റ മുറിവ്

തലയിലേറ്റ മുറിവുകളിൽ തലയോട്ടിയുടെ മധ്യഭാഗത്ത് ഏറ്റ മുറിവാണ് മരണ കാരണം. കോടാലി പോലുള്ള ആയുധത്തിന്റെ പിൻഭാഗം കൊണ്ടുള്ള ശക്തമായ ഇടിയാണ് ക്ഷതമേൽപ്പിച്ചതെന്നും മുപ്പതാം സാക്ഷിയായ ഡോ. കന്തസ്വാമി കോടതിയിൽ നൽകിയ മൊഴിയിൽ വ്യക്തമാക്കിയിരുന്നു. മുങ്ങി മരണമാണെങ്കിൽ ശ്വാസ കോശത്തിൽ എന്തെങ്കിലും പദാർത്ഥമുണ്ടാകും. മുങ്ങി മരിക്കുന്ന മൃതദേഹങ്ങളിൽ കാണുന്ന ലക്ഷണങ്ങൾ അഭയയുടെ ശരീരത്തിൽ ഉണ്ടായിരുന്നില്ലെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ നിന്ന് മനസിലാകുന്നതെന്നും ഡോ. കന്തസ്വാമി പറഞ്ഞിരുന്നു.

ലൈംഗീക പീഡനത്തിന് ഇരയായിരുന്നില്ല

ലൈംഗീക പീഡനത്തിന് ഇരയായിരുന്നില്ല

അഭയയുടെ ശരീരത്തിൽ ആകെ കണ്ടിരുന്നത് 300 മില്ലി വെള്ളം മാത്രമാണ്. രീരത്തിൽ കണ്ടെത്തിയ വെള്ളിത്തിലാണെങ്കിൽ യാതൊരു തരത്തിലുള്ള ചെളികളും കണ്ടിരുന്നില്ല. എന്നാൽ അഭയ ലൈംഗീക പീഡനത്തിന് ഇരയായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കന്തസ്വാമിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അഭയയുടേത് മുങ്ങി മരണമല്ല, കൊലപാതകമാണെന്ന നിഗമനത്തിൽ സിബിഐ എത്തിയിരുന്നത്.

മുഖ്യ പ്രതി ഫാ. തോമസ് കോട്ടൂർ

മുഖ്യ പ്രതി ഫാ. തോമസ് കോട്ടൂർ


1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. 1993 മാര്‍ച്ച് 29ന് സിബിഐ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് 2009 ജുലൈ 17നാണ് തിരുവനന്തപുരം സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നത്. കേസിലെ മുഖ്യ പ്രതി ഫാ. തോമസ് കോട്ടൂരാണെന്നായിരുന്നു സിബിഐയുടെ കണ്ടെത്തൽ. സിസ്റ്റർ അഭയയെ തലയ്ക്ക് ആദ്യം അടിക്കുന്നത് ഫാ. കോട്ടൂരാണെന്നും സിബിഐ കണ്ടെത്തിയിരുന്നു. പുതിയ വെളിപ്പെടുത്തലുകൾ കൂടി വരുന്നതോടെ ഈ അടിയായിരിക്കാം മരണ കാരണമെന്നാണ് നിഗമനം.

English summary
Dr. SK Padhak's crucial statement in Abhaya case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X