ബന്ധുക്കളുണ്ടോ; മലയാളം അറിയാത്ത മലയാളി ബന്ധുക്കളെ തേടുന്നു; കുറിപ്പുമായി ഡോ എസ്എസ് ലാല്‍
തിരുവനന്തപുരം: ബന്ധുക്കളെ തേടി മലയാളം അറിയാത്ത ഒരു മലയാളിയെ കുറിച്ച് ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്ക് ഹെല്‍ത്തിലെ പ്രൊഫസര്‍ ഡോ എസ് എസ് ലാല്‍ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. എത്യോപ്യന്‍ തലസ്ഥാനമായ അഡീസ് അബാബയിലെ നേറ്റവിറ്റി ല്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ മത്യാസ് എബ്രഹാമാണ് ബന്ധുക്കളെ തേടി ഇപ്പോള്‍ കേരളത്തില്‍ എത്തിയിരിക്കുന്നത്.
തിരുവനന്തപുരം പാളയത്താണ് മത്യാസ് ജനിച്ചത്. ആറ് മാസം പ്രായമുളളപ്പോള്‍ അച്ഛനും അമ്മയ്ക്കും ഒപ്പം എത്യോപ്യയില്‍ എത്തി. പഠനം എത്യോപ്യയിലും ഇംഗ്ലണ്ടിലും. പണ്ടൊക്കെ ഇടയ്ക്ക് കേരളത്തില്‍ വരുമായിരുന്നു. കുടുംബത്തിലെ ചില സംഭവങ്ങള്‍ കാരണം നാട്ടിലെ ബന്ധുക്കളുമായുളള ബന്ധം അവസാനിച്ചു. കാരണം അറിയില്ല. അച്ഛനും അമ്മയും ഒന്നും പറഞ്ഞുകൊടുത്തില്ല. അവര്‍ മരിച്ചും പോയി. നാട്ടിലെ ബന്ധുക്കളുമായും കസിന്‍സുമായും ബന്ധം സ്ഥാപിക്കാന്‍ താല്പര്യമുണ്ടെന്ന് എസ് എസ് ലാല്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

ഇദ്ദേഹത്തിന്‍െ കുടുംബവുമായി ബന്ധമുള്ളവര്‍ ആരെങ്കിലും അന്വേഷിക്കുകയാണെങ്കില്‍ നല്‍കാന്‍ ഇമെയില്‍ ഐ ഡി തന്നിട്ടിട്ടുണ്ടെന്നും എസ് എസ് ലാല്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചുള്ള വിവരങ്ങള്‍ എല്ലാം തന്നെ കുറിപ്പില്‍ പങ്കുവച്ചിട്ടുണ്ട്. എസ് എസ് ലാലിന്റെ വാക്കുകളിലേക്ക്.
മലയാളം അറിയാത്ത മലയാളി മത്യാസ് ഏബ്രഹാം ബന്ധുക്കളെ തിരയുന്നു !
എത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബാബയിലെ നേറ്റിവിറ്റി സ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകനാണ് മത്യാസ് ഏബ്രഹാം.
തിരുവനന്തപുരത്ത് പാളയത്ത് ജനിച്ചു. ആറ് മാസം പ്രായമുളളപ്പോള്‍ അച്ഛനും അമ്മയ്ക്കും ഒപ്പം എത്യോപ്യയില്‍ എത്തി. പഠനം എത്യോപ്യയിലും ഇംഗ്ലണ്ടിലും. പണ്ടൊക്കെ ഇടയ്ക്ക് കേരളത്തില്‍ വരുമായിരുന്നു.
ഒടുവില്‍ പാളയത്ത് വന്നത് 1985-ല്‍. കുടുംബത്തിലെ ചില സംഭവങ്ങള്‍ കാരണം നാട്ടിലെ ബന്ധുക്കളുമായുളള ബന്ധം അവസാനിച്ചു. കാരണം അറിയില്ല. അച്ഛനും അമ്മയും ഒന്നും പറഞ്ഞുകൊടുത്തില്ല. അവര്‍ മരിച്ചും പോയി. നാട്ടിലെ ബന്ധുക്കളുമായും കസിന്‍സുമായും ബന്ധം സ്ഥാപിക്കാന്‍ താല്പര്യമുണ്ട്. ഒരാളുടെ വിവരവും കൈയിലില്ല. അതിനാല്‍ ലോകത്ത് സഹോദരിയല്ലാതെ മറ്റൊരു 'ബന്ധു'വുമില്ല. വിവാഹവും കഴിച്ചിട്ടില്ല.
അച്ഛന്‍ കോട്ടയംകാരന്‍ കല്ലുങ്കല്‍ എബ്രഹാം ജോര്‍ജ്. അമ്മ തിരുവനന്തപുരത്ത്കാരി എലിസബത്ത് (രമണി). കെ.പി. വര്‍ഗീസ് ആയിരുന്നു അമ്മയുടെ അച്ഛന്‍. ഡോ. കല്ലുങ്കല്‍ എബ്രഹാം ജോസഫ് ആയിരുന്നു അച്ഛന്റെ അച്ഛന്‍. മെഡിക്കല്‍ ഡോക്ടര്‍ ആയിരുന്നു. ബന്ധുക്കളെപ്പറ്റിയുള്ള എല്ലാ അന്വേഷണങ്ങളും ഫലമില്ലാതെ പോയി.
പാളയത്ത് വെസ്റ്റ് എന്‍ഡ് ടെയ്‌ലേഴ്‌സിന് പിന്നിലായിരുന്നു തിരുവനന്തപുരത്തെ വീട്. ആരെങ്കിലും അന്വേഷിക്കുകയാണെങ്കില്‍ തരാന്‍ ഇമെയിലും എനിക്ക് തന്നിട്ടുണ്ട്.












Click it and Unblock the Notifications