കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷ്മിയുടെ ആരോഗ്യനില അതീവ ദയനീയമെന്ന് വീഡിയോ, പ്രതികരണവുമായി ഡോക്ടർ രംഗത്ത്

  • By Anamika Nath
Google Oneindia Malayalam News

തിരുവനന്തപുരം: മലയാളികളെ മുഴുവന്‍ കണ്ണീരണിയിച്ച് ബാലഭാസ്‌കറും മകള്‍ തേജസ്വിനിയും ഈ ലോകത്തോട് വിടപറഞ്ഞ് പോയിട്ട് രണ്ടാഴ്ചകള്‍ പിന്നിടുന്നു. പള്ളിപ്പുറത്ത് വെച്ച് നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ലക്ഷ്മി ഇപ്പോഴും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആണ്.

ലക്ഷ്മി പതിയെ ജീവിതത്തിലേക്ക് തിരിച്ച് കയറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ലക്ഷ്മിയുടെ ഇപ്പോഴത്തെ ആരോഗ്യനില അതീവ ദയനീയമാണ് എന്ന പേരില്‍ ചില വീഡിയോകള്‍ യൂട്യൂബിലടക്കം പ്രചരിക്കുന്നുണ്ട്. ഇത്തരം പ്രചാരണങ്ങളുടെ സത്യാവസ്ഥ വെളിപ്പെടുത്തി ലക്ഷ്മിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരില്‍ ഒരാള്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

വീഡിയോ പ്രചാരണം

വീഡിയോ പ്രചാരണം

ഡോക്ടര്‍ സുല്‍ഫി നൂഹു ആണ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തെറ്റായ വിവരങ്ങളുമായി പ്രചരിക്കുന്ന വീഡിയോയ്ക്ക് എതിരെ രംഗത്ത് വന്നിരിക്കുന്നത്. ''ലക്ഷ്മിയുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയമെന്ന് ഡോക്ടര്‍മാര്‍, കാരണം ഞെട്ടിക്കും'' എന്ന തലക്കെട്ടിലാണ് വീഡിയോ പ്രചരിക്കുന്നത്. 2 ലക്ഷത്തില്‍ അധികം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള യൂട്യൂബ് ചാനലില്‍ ആണ് പ്രചാരണം.

പ്രതികരണവുമായി ഡോക്ടർ

പ്രതികരണവുമായി ഡോക്ടർ

ഡോക്ടര്‍ സുല്‍ഫി നൂഹുവിന്റെ ചിത്രമടക്കം ഉപയോഗിച്ചാണ് ഇത്തരത്തില്‍ വ്യാജപ്രചാരണം നടത്തുന്നത്. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇതിനെതിരെ ഡോക്ടര്‍ സുല്‍ഫി നൂഹു രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്. എന്തും വിളിച്ച് പറയാനുളള വേദിയല്ല സമൂഹമാധ്യമങ്ങള്‍ എന്ന് ഡോക്ടര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:

പരാതി നൽകും

പരാതി നൽകും

ലക്ഷ്‌മി ബാലഭാസ്കരുടെ ചികിത്സ പുരോഗതിയെ കുറിച്ചു തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു കൊണ്ടുള്ള ഒരു വീഡിയോ യൂ ട്യൂബിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽ പെട്ടു. എതാണ്ട് 4 ലക്ഷം ആൾക്കാർ കണ്ടു കഴിഞ്ഞ വിഡിയോയിൽ എന്റെ ഫോട്ടോയും അനധികൃതമായി ഉപയോഗിച്ചിരിക്കുന്നതായി കണ്ടിരിക്കുന്നു. എന്തും വിളിച്ചു പറയാനുള്ള വേദിയല്ല സമൂഹമാധ്യമങ്ങൾ. യൂ ട്യൂബ് അധികൃതരുടെ ശ്രദ്ധയിൽ ഇതു കൊണ്ട് വന്നിട്ടുണ്ട്. സൈബർ സെല്ലിലും പരാതി നൽകുന്നതാണ് എന്നാണ് പോസ്റ്റ് .

സ്റ്റീഫൻ പറയുന്നു

സ്റ്റീഫൻ പറയുന്നു

ലക്ഷ്മിയുടെ ആരോഗ്യനില സംബന്ധിച്ച് ബാലഭാസ്‌കറിന്റെ സുഹൃത്തും സംഗീതജ്ഞനുമായ സ്റ്റീഫന്‍ ദേവസ്സി ഫേസ്ബുക്ക് ലൈവില്‍ പറയുന്നത് ഇങ്ങനെ: സുഹൃത്തുക്കള്‍ അടക്കം നിരവധി പേര്‍ ലക്ഷ്മിയുടെ ആരോഗ്യനിലയെക്കുറിച്ച് തന്നോട് അന്വേഷിക്കുന്നുണ്ട്. ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ട്.

മുറിയിലേക്ക് മാറ്റും

മുറിയിലേക്ക് മാറ്റും

അതൊരു വലിയ അപകടമായിരുന്നത് കൊണ്ട് തന്നെ പൂര്‍ണമായും ആരോഗ്യനില ശരിയാകാന്‍ കുറച്ച് സമയമെടുത്തേക്കും. ലക്ഷ്മി ഇപ്പോള്‍ ഐസിയുവില്‍ ആണ്. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലക്ഷ്മിയെ ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റും. നമ്മള്‍ അതിനായി കുറച്ച് കൂടി കാത്തിരിക്കണം. ലക്ഷ്മിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം.

എല്ലാവരും പ്രാർത്ഥിക്കണം

എല്ലാവരും പ്രാർത്ഥിക്കണം

മാനസികമായും ശാരീരികമായും ലക്ഷ്മിക്ക് കരുത്ത് നല്‍കാന്‍ നമ്മളെല്ലാവരും പ്രാര്‍ത്ഥിക്കണം. ലക്ഷ്മിയുടേയും ബാലയുടേയും കുടുംബത്തിന് ശക്തി ലഭിക്കാന്‍ കൂടി എല്ലാവരും പ്രാര്‍ത്ഥിക്കണം എന്നാണ് സ്റ്റീഫന്‍ ദേവസ്സി ഫേസ്ബുക്ക് ലൈവില്‍ ആവശ്യപ്പെട്ടത്. ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തും ഗായകനും കൂടിയായ ഇഷാന്‍ ദേവും ലക്ഷ്മിയെക്കുറിച്ചുളള വിവരം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

ചികിത്സയും വിശ്രമവും വേണം

ചികിത്സയും വിശ്രമവും വേണം

ഇഷാന്‍ ദേവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: ലക്ഷ്മി ചേച്ചിയുടെ ആരോഗ്യസ്ഥിതി എങ്ങനാ എന്നു ഒരുപാടു സുമനസുകൾ ചോദിക്കുന്നുണ്ട്, ചേച്ചിയുടെ മുറിവുകളും, ഒടിവുകളും എല്ലാം ഭേദമായി വരുന്നു. എല്ലാവർക്കും അറിയാവുന്നത് പോലെ ശസ്ത്രക്രിയകളും, മരുന്നുകളുമായി ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് എത്ര ഭേദമാകുമോ അത്രയും, ഒരുപാട് ചികിത്സയും, വിശ്രമവും ആവശ്യമാണ്.

"അളിയാ എന്തുവാടേ"

ഒരുപാട് ആകുലതകളും, വേദനയും പരിചയമില്ലാത്ത ആളാണ് എനിക്കറിയാവുന്ന ലക്ഷ്മിചേച്ചി. ഇന്നലെ അമ്മയെ കണ്ടപ്പോഴും അമ്മ ഇതുതന്നെ ആവർത്തിച്ചു പറഞ്ഞു. മനശക്തി ആർജിക്കാൻ ഈ അവസ്ഥയിലെ ഒരു ഭാര്യക്ക്, അമ്മക്ക് എങ്ങനെ കഴിയും എന്ന ചോദ്യം മാത്രം ഉള്ളിൽ വച്ച് "അളിയാ എന്തുവാടേ"എന്ന ആ വിളി കാത്തിരിക്കുന്ന ഷാനിൽ ഒരു അർദ്ധവിരാമം കുറിച്ച്, ബാലു അണ്ണൻ ഇല്ലാത്ത അനന്തപുരിയോട് വിടചൊല്ലുന്നു. പ്രാർത്ഥനകൾ ഉണ്ടായിരിക്കണം ആ അമ്മക്കൊപ്പം ....

ഫേസ്ബുക്ക് പോസ്റ്റ്

ഡോ. സുൽഫി നൂഹുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ്

ഇഷാൻ ദേവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് ലൈവ്

സ്റ്റീഫൻ ദേവസ്സിയുടെ ഫേസ്ബുക്ക് ലൈവ് വീഡിയോ

നടിമാർ കുറ്റം പറയാൻ നടക്കുന്നു, രേവതിയോടും പാർവ്വതിയോടും പത്മപ്രിയയോടും കോർത്ത് മഹേഷ്നടിമാർ കുറ്റം പറയാൻ നടക്കുന്നു, രേവതിയോടും പാർവ്വതിയോടും പത്മപ്രിയയോടും കോർത്ത് മഹേഷ്

സഹസംവിധായകയുടെ മീ ടൂ വെളിപ്പെടുത്തൽ, 'ഇന്ന് രാത്രി ഇവിടെ തന്റെ കൂടെ കിടക്കൂ' എന്ന്സഹസംവിധായകയുടെ മീ ടൂ വെളിപ്പെടുത്തൽ, 'ഇന്ന് രാത്രി ഇവിടെ തന്റെ കൂടെ കിടക്കൂ' എന്ന്

English summary
Dr. Sulfi Noohu's facebook post about Lakshmi Balabhaskar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X