കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറ്റു രാജ്യങ്ങളെപ്പോലെ നമുക്കും ഹോമിയോ നിരോധിക്കേണ്ടതല്ലെ? പ്രധാനമന്ത്രിക്ക് ഐഎംഎയുടെ തുറന്ന കത്ത്..

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: മഹാപ്രളയത്തിന് ശേഷം കേരളം നേരിടുന്ന വെല്ലുവിളിയാണ് പടർന്നു പിടിക്കുന്ന എലിപ്പനി. നിരവധി പേരാണ് ഇതിനോടകം തന്നെ സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിച്ചത്. പ്രതിരോധ മരുന്നുകളും നടപടികളുമായി സർക്കാരും രംഗത്തുണ്ട്.

കലാഭവൻ മണിയുമായുണ്ടായിരുന്ന സൗഹൃദത്തിന്റെ പേരിൽ ഞങ്ങൾ ഇന്നും തീ തിന്നുന്നു; ജാഫർ ഇടുക്കികലാഭവൻ മണിയുമായുണ്ടായിരുന്ന സൗഹൃദത്തിന്റെ പേരിൽ ഞങ്ങൾ ഇന്നും തീ തിന്നുന്നു; ജാഫർ ഇടുക്കി

ഇതിനിടെ എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയവയ്ക്ക് ഹോമിയോപ്പതിയിൽ മരുന്നുകൾ പുറത്തിറക്കുന്നുണ്ടെന്നും ഇത് നിരോധിക്കണമെന്നുമാവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഡോക്ടർ സുൽഫി നൂഹു രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് ഡോക്ടർ സുൽഫി നൂഹു പ്രധാനമന്ത്രിക്ക് കത്തയച്ചു. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കത്തിന്റെ പൂർണ രൂപം.

 തീവ്രശ്രമത്തിൽ

തീവ്രശ്രമത്തിൽ

ബഹുമാന്യനായ പ്രധാന മന്ത്രി ശ്രീ മോഡിജിക്കു ഒരു തുറന്ന കത്ത്. ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷൻ കേരള ഘടകത്തിന്റെ മുപ്പതിനായിരം ഡോക്ടർമാരുടെ നല്ല നമസ്കാരം ! അങ്ങേക്ക് സുഖമാണെന്നു കരുതികൊള്ളട്ടെ . ഞങ്ങൾ കേരത്തിലെ എല്ലാവരും മഹാ പ്രളയത്തിന്റെ ആഘാതം തടഞ്ഞു നിർത്തുവാനുള്ള തീവ്ര പരിശ്രമത്തിലാണ്‌. ഞങ്ങൾ ,ഡോക്ടർമാരുടെ കൂടുതൽ അദ്ധ്വാനം ആവശ്യമുള്ള സമയമാണിപ്പോൾ .

ഇത് ഞങ്ങളുടെ കടമ

ഇത് ഞങ്ങളുടെ കടമ

പതിവുപോലെ പ്രളയദുരിതാശ്വാസ ക്യാമ്പുകളിൽ എല്ലാ കേരളീയരെയും പോലെ, പ്രത്യേകിച്ചു യുവജനങ്ങളെയും, മൽസ്യത്തൊഴിലാളികളെയും പോലെ തന്നെ ഡോക്ടർ മാർ നല്ല പ്രവർത്തനം കാഴ്ചവച്ചു എന്നാണ് പൊതു വിലയിരുത്തൽ.
അതു ഞങ്ങളുടെ കടമയും കൂടി ആണല്ലോ. വ്യോമസേനയെയും ദ്രുത കർമ്മ സേനയെയും അയച്ചുതരികയും , അങ്ങു നേരിട്ടുവന്നു ദുരന്തം കാണുകയും ചെയ്തതിലുള്ള നന്ദി അറിയിക്കുവാനും ഈ അവസരം ഉപയോഗിച്ചോട്ടെ .കേരളത്തിന് നൽകുന്ന എല്ലാ സപ്പോർട്ടും തുടരണം എന്നു ഈ അവസരത്തിൽ അഭ്യർത്ഥിക്കാനും ആഗ്രഹിക്കുന്നു .

വെല്ലുവിളി

വെല്ലുവിളി

ഞങ്ങൾ കേരത്തിലെ ഡോക്ടർമാരും പൊതു സമൂഹവും നേരിടുന്ന ഒരു കടുത്ത വെല്ലുവിളി അങ്ങയുടെ ശ്രദ്ധയിൽ കൊണ്ടു വരുവനാണ് ഈ കത്ത്. കേരളം, വെള്ളപ്പൊക്കത്തിനു ശേഷം കടുത്ത എലിപ്പനി അഥവാ ലെപ്‌ടോ സ്പിറോസിസ് ഭീഷണിയും ഡെങ്കി പനി ഭീഷണിയും നേരിടുകയാണ്. ഇതിനകം ഒട്ടേറെ ജീവനുകൾ ഈ രോഗത്താൽ നഷ്ടപ്പെട്ടിരിക്കുന്നു.വെള്ളപ്പൊക്കം മൂലം നഷ്ടപ്പെട്ടവ 500 ൽ പരം ജീവനുകളെക്കാൾ കൂടുതൽ ഈ എലിപ്പനിയും ഡെങ്കിപ്പനി യും കൊണ്ടുപോകുമോ എന്നും ഞങ്ങൾ ന്യായമായും ഭയക്കുന്നു .

എലിപ്പനി

എലിപ്പനി

അങ്ങേക്ക് അറിവുള്ളത് പോലെ എലിപ്പനി പകരുന്നത് മലിന ജലത്തിൽ തങ്ങി നിൽക്കുന്ന രോഗാണു, അതു എലിയുടെയോ മറ്റു മൃഗങ്ങളുടെയോ മൂത്രത്തിലൂടെ വരുന്നവ ,ശരീരത്തിൽ ഉള്ള മുറിവകളിലൂടെ ഉള്ളിൽ പ്രവേശിച്ചാണ്‌ .
വെള്ളപോക്കത്തിനു ശേഷം ഉണ്ടാകുന്ന എലിപ്പനി കൂടുതൽ അപകടകാരി ആകാനുള്ള സാദ്ധ്യത തള്ളികയാനാകില്ല. എലിപ്പനി ശരിയായ വിധത്തിൽ ചികിത്സിച്ചില്ലെങ്കിൽ ശ്വാസകോശരോഗത്താലോ, കരൾ ,വൃക്ക, ഹൃദയ,മസ്തിഷ്ക രോഗത്തലോ മരണം സംഭവിക്കാവുന്നതാണ്. മരണ നിരക്ക് ഏതാണ്ട് 20 ശതമാനം എന്നുള്ളതും ഞങ്ങളെ ഭയപ്പെടുത്തുന്നു.

പ്രതിരോധ മരുന്ന്

പ്രതിരോധ മരുന്ന്

ലക്ഷ കണക്കിന് ആൾക്കാരാണ് മലിനജലവുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുള്ളത് എന്നത് വളരെ പ്രസക്തമായ കാര്യമാണ്‌. ഈ പ്രത്യേക സാഹചര്യത്തിൽ എലിപ്പനി തടയുവാൻ ഡോക്സി സൈക്ലിൻ ഗുളിക 200 എംജി ആഴ്ചയിൽ ഒന്നു വീതം 6 ആഴ്ച കഴിക്കുന്നത് വളരെ വിജയമാണ് എന്നു ലോകത്തെമ്പാടും നടന്നിട്ടുള്ള പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഡെങ്കി പടർത്തുന്നത് എയിഡ്സ് കൊതുകുകൾ ആണല്ലോ .കൊതുകിന്റെ പ്രജനനം തടയുക തന്നെയാണ് ശാസ്‌ത്രീയമായ രീതി. തുടക്കത്തിൽ തന്നെ ചികിത്സിക്കുന്നത് അത്യാവശ്യമാണ്, രണ്ടിലും.

ഹോമിയോ ചികിത്സ

ഹോമിയോ ചികിത്സ

എന്നാൽ നിർഭാഗ്യവശാൽ കേരളത്തിൽ ഹോമിയോ ചികിത്സ നടത്തുന്നവർ ചില മരുന്നുകൾ, എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയവ തടയുമെന്നു പറഞ്ഞു പരത്തി ഈ മരുന്നുകൾ നൽകാൻ തുടങ്ങിയിരിക്കുന്നു. ഇതു മൂലം ഏറെ ആൾക്കാരും ശരിയായ പ്രതിരോധം ലഭിക്കുന്ന doxycycline കഴിക്കാതെ,കൊതുക് നിയന്ത്രണം ശ്രദ്ധിക്കാതെ ഇതിൽ പെട്ടു പോകുന്നത് മരണം ക്ഷണിച്ചു വരുത്തും.

നിരോധനം

നിരോധനം

അങ്ങേക്ക് അറിവുള്ളത് പോലെ ഈ ഹോമിയോ ചികിത്സ രീതികൾ മറ്റനേകം രാജ്യങ്ങളിൽ നിരോധിച്ചതാണ് ഓസ്ട്രേലിയ,ഇംഗ്ളണ്ട് എന്തിനേറെ ഈ ചികിൽസക്കു തുടക്കം കുറിച്ച ജർമനിയിൽ പോലും ഇതു നിരോധിച്ചു കഴിഞ്ഞു.
ആൾക്കാരെ തെറ്റിദ്ധരിപ്പിച്ചു ശരിയായ, ശാസ്ത്രീയ ചികിൽസ എടുക്കുന്നതിനു ഹോമിയോ തടസം നിൽക്കുകയാണ്. എന്നാൽ നമ്മുടെ ആർഷഭാരത സംഭവനയായ ആയുർ വേദത്തിനു ചില രോഗങ്ങൾക്ക് ഗുണങ്ങൾ ഉണ്ടെന്നു ഞങ്ങൾ ഓർക്കുന്നു .എലിപ്പനിക്കും മറ്റും അവർ ചികിത്സ അവകാശപ്പെടുന്നുമില്ല.

ഒഴിവാക്കേണ്ടതല്ലെ?

ഒഴിവാക്കേണ്ടതല്ലെ?

ഈ അവസരത്തിൽ അങ്ങയുടെ ശ്രദ്ധ ഈ വിഷയത്തിൽ കൂടുതൽ വേണ്ടതാണ് എന്നു ഞങ്ങൾ കരുതുന്നു . കോടി കണക്കിന് രൂപ ചിലവാക്കുന്ന ഈ ചികിൽസ രീതി നമുക്ക് ഒഴിവാക്കാൻ കഴിയേണ്ടതല്ലേ . മറ്റു രാജ്യങ്ങളെപ്പോലെ
നമുക്കും ഹോമിയോ നിരോധിക്കേണ്ടതല്ലേ ? അങ്ങനെ ആയിരക്കണക്കിന് ജീവനുകൾ നമുക്ക് രക്ഷിക്കാൻ കഴിയില്ലേ .കോടി കണക്കിന് രൂപയും നമുക്ക് ലാഭിച്ചുകൂടെ.

ഹോമിയോ നിരോധിക്കണം

ഹോമിയോ നിരോധിക്കണം

ഹോമിയോ പഠിച്ച ആൾക്കാർക്ക് പ്രത്യേക റീസെർവഷൻ നൽകി ആധുനിക വൈദ്യശാസ്ത്ര ബിരുദ പഠനത്തിന് (എം.ബി.ബി.എസ്.) ചേർത്ത് അവരുടെ തൊഴിൽ പ്രശ്നം പരിഹരിച്ചു കൂടെ. അവർക്ക് ശരിയായ കോഴ്സ് പഠിച്ചു തന്നെ ചികിത്സ രംഗത്തു വരാമല്ലോ. ഘട്ടം ഘട്ടമായി ഹോമിയോ പഠന കോഴ്‌സുകൾ നിർത്തുകയും ആവാം.

ഭാരതത്തിന് അപമാനം

ഭാരതത്തിന് അപമാനം

ഈ ചികിൽസ രീതി, മിന്നൽ വേഗത്തിൽ പുരോഗമിക്കുന്ന ,ഭാരതത്തിനു അപമാനമാകുമോ എന്നു ഞങ്ങൾ ഭയക്കുന്നു. കേരളത്തിൽ മാത്രമല്ല ഭാരതം എമ്പാടും ഇതു നിരോധിക്കണം. അതു ഗുണമേ ചെയ്യുള്ളു എന്നു കാലം തെളിയിക്കും .കേരളത്തിൽ വീണ്ടും വരുംമ്പോൾ എലിപ്പനിയില്ലാത്ത കേരളം , ഡെങ്കിയില്ലാത്ത കേരളം ഞങ്ങൾ ഉറപ്പു തരുന്നു. ഈ അശാസ്ത്രീയ ചികിത്സ അങ്ങ് നിരോധിച്ച് തന്നാൽ

ഫേസ്ബുക്ക് പോസ്റ്റ്

ഡോ സുൽഫി നൂഹുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കിണറുകളും പുഴകളും വറ്റുന്നു; പ്രളയശേഷം മറ്റൊരു ദുരന്തത്തിലേക്ക് കേരളം, കൊടുംവരള്‍ച്ചക്ക് സാധ്യത!!കിണറുകളും പുഴകളും വറ്റുന്നു; പ്രളയശേഷം മറ്റൊരു ദുരന്തത്തിലേക്ക് കേരളം, കൊടുംവരള്‍ച്ചക്ക് സാധ്യത!!

English summary
dr. sulphi noohu letter to pm about leptospirosis homeo treatment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X