കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ സമുദ്രഗവേഷണ രംഗം ലോകോത്തരം - ഡോ ടി കെ ബാലകൃഷ്ണന്‍ നായര്‍

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: ഇന്ത്യന്‍ സമുദ്രഗവേഷണവും പ്രകൃതിക്ഷോഭമുന്നറിയിപ്പ് സംവിധാനവും മികച്ചതും ലോകോത്തരവുമാണെന്ന് ദേശീയസമുദ്ര വിവരകേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ഡോ. ടി കെ ബാലകൃഷ്ണന്‍ നായര്‍ അഭിപ്രായപ്പെട്ടു.

പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതിന് അഞ്ച് പേര്‍ക്കെതിരെ കേസ്പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതിന് അഞ്ച് പേര്‍ക്കെതിരെ കേസ്

എല്‍ ബി എസ്. എഞ്ചിനീയറിംഗ് കോളേജ് രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഐഡിയ-പോസ്റ്റര്‍ പ്രസന്റേഷന്‍ മത്സരപരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് നടന്ന സുനാമി മുന്നറിയിപ്പ് പസഫിക്ക് മേഖല സൂനാമി മുന്നറിയിപ്പ് കേന്ദ്രത്തേക്കാള്‍ കൂടുതല്‍ കൃത്യമായി പ്രവചിക്കാന്‍ ഇന്ത്യന്‍ മുന്നറിയിപ്പ് കേന്ദ്രത്തിന് കഴിഞ്ഞത് ഉദാഹരണമായി ചൂണ്ടിക്കാട്ടി. മത്സരത്തില്‍ വിജയികളായവര്‍ക്ക് സര്‍ട്ടിഫിക്കറ്റും സമ്മാന വിതരണവും അദ്ദേഹം നിര്‍വ്വഹിച്ചു.

sea

എല്‍ബിഎസ് കോളേജില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ഡോ. മുഹമ്മദ് ഷെക്കൂര്‍ അധ്യക്ഷത വഹിച്ചു. ഡോ. അബൂബക്കര്‍ കാടങ്ങല്‍, ഡോ. പ്രവീണ്‍ കോടോത്ത്, ഡോ. വിനോദ് ജോര്‍ജ്ജ് സംസാരിച്ചു. പ്രൊഫ. മേരി റീന സ്വാഗതവും പ്രൊഫ. വിനോദ് ഒ.എം നന്ദിയും പറഞ്ഞു.

English summary
Dr. T K balakrishnan nair speaking about indian sea research area
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X