കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തലയെ വലിച്ചൊട്ടിച്ച് ഐസക്ക്! എന്തിനായിരുന്നു പ്രതിപക്ഷ നേതാവേ സമരം...

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ച സാലറി ചലഞ്ചിനെതിരെ ഏറ്റവും അധികം ആക്ഷേപങ്ങള്‍ ഉന്നയിച്ച ആളാണ് പ്രതിപക്ഷ നേതാവ്. സര്‍ക്കാര്‍ ഇപ്പോള്‍ സാലറി കട്ട് തന്നെ ഉപേക്ഷിച്ചിരിക്കുകയാണ്. പിടിച്ചുവച്ച ശമ്പളം തിരിച്ചുനല്‍കുന്നത് സംബന്ധിച്ചും മന്ത്രിസഭ തീരുമാനമെടുത്തു.

ഇപ്പോള്‍ രമേശ് ചെന്നിത്തലയ്ക്ക് ചുട്ടമറുപടിയുമായി എത്തിയിരിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്. ചെന്നിത്തല ആദ്യം പറഞ്ഞതും പിന്നീട് പറഞ്ഞതും എല്ലാം ഐസക് എടുത്ത് പുറത്തിടുന്നുണ്ട്. വായിക്കാം...

 15 ശതമാനം ശന്പളം മാറ്റിവയ്ക്കണെന്ന് പറഞ്ഞ ചെന്നിത്തല

15 ശതമാനം ശന്പളം മാറ്റിവയ്ക്കണെന്ന് പറഞ്ഞ ചെന്നിത്തല

കോവിഡ് സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള മാർഗ്ഗം 2023-24 വരെ മന്ത്രിമാരും ജീവനക്കാരും 15 ശതമാനം മാസശമ്പളം വാങ്ങാതെ മാറ്റിവയ്ക്കാൻ തയ്യാറാകണമെന്നതാണ് പ്രതിപക്ഷ നേതാവിന്റെ സുചിന്തമായ അഭിപ്രായം. കെപിസിസിയുടെ രാജീവ് ഗാന്ധി സ്റ്റഡി സെന്റർ നടത്തിയ കോവിഡാനന്തര കേരളത്തിന്റെ വികസന പ്രശ്നങ്ങൾ സംബന്ധിച്ച സെമിനാറിൽ അദ്ദേഹം ഈ അഭിപ്രായം പറയുക മാത്രമല്ല, മാതൃഭൂമി പത്രത്തിൽ പ്രബന്ധരൂപേണ എഴുതുകയും ചെയ്തു.

സർക്കാർ ചെന്നിത്തലയോളം പോയില്ല

സർക്കാർ ചെന്നിത്തലയോളം പോയില്ല

കേരള സർക്കാർ ഇത്രയൊന്നും പോയില്ല. അടുത്ത ആറ് മാസത്തേയ്ക്ക് അഞ്ചു ദിവസം വീതം ശമ്പളം മാറ്റിവയ്ക്കണമെന്നു മാത്രമാണ് അഭ്യർത്ഥിച്ചത്. 2023-24 ൽ അല്ല, അടുത്ത ജൂൺ മാസത്തിൽ ഈ പണം തിരിച്ചു നൽകാമെന്നുമായിരുന്നു വാഗ്ദാനം.

പറഞ്ഞതെന്ത്, പ്രതികരിച്ചതെന്ത്

പറഞ്ഞതെന്ത്, പ്രതികരിച്ചതെന്ത്

പക്ഷെ, സെക്രട്ടേറിയറ്റിനു മുന്നിൽ തങ്ങളുടെ സംഘടനയിൽപ്പെട്ട ജീവനക്കാരുടെ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. ജീവനക്കാരോട് ചർച്ച ചെയ്ത് തീരുമാനമെടുക്കാൻ കാബിനറ്റ് എന്നെ ചുമതലപ്പെടുത്തുകയാണ് ചെയ്തത്. ജീവനക്കാരുടെ സംഘടനകളുടെ യോഗം രണ്ടുവട്ടം വിളിച്ച് ചർച്ച ചെയ്തു. പക്ഷെ, അതുപോലും സമരത്തിനുള്ള അവസരമാക്കി മാറ്റി പ്രതിപക്ഷം. വാക്കും പ്രവൃത്തിയും തമ്മിൽ എന്തെങ്കിലും ബന്ധം വേണ്ടേ?

സർക്കാർ ചെയ്തത്

സർക്കാർ ചെയ്തത്

ജീവനക്കാരുടെ ചില സംഘടനകൾക്ക് സർക്കാർ നിർദ്ദേശത്തോട് യോജിപ്പില്ലായെന്ന് വ്യക്തമായതുകൊണ്ട് അതുമായി മുന്നോട്ട് പോകുന്നില്ല. കഴിഞ്ഞ അഞ്ച് മാസം മാറ്റിവച്ച ശമ്പളം എന്ന് നൽകുമെന്നത് ആറു മാസത്തിനുള്ളിൽ വ്യക്തമാക്കുമെന്നാണ് ഇതു സംബന്ധിച്ച ഓർഡിനൻസിൽ പറഞ്ഞിരുന്നത്. ഈ കാലപരിധി 29-10-2020ൽ അവസാനിക്കും. അതുകൊണ്ട് ഇന്നത്തെ കാബിനറ്റ് ചുവടെപ്പറയുന്ന തീരുമാനങ്ങളെടുത്തു.

ഇതാണ് തീരുമാനം

ഇതാണ് തീരുമാനം

2020 ഏപ്രില്‍ മുതൽ ആഗസ്ത് വരെ ജീവനക്കാരുടെ മാറ്റിവെയ്ക്കപ്പെട്ട ശമ്പളം 2021 ഏപ്രില്‍ 1 ന് പിഎഫില്‍ ലയിപ്പിക്കും. ഉടന്‍ പണമായി തിരിച്ചു നല്‍കിയാൽ 2500 കോടി രൂപയുടെ അധിക ബാധ്യത വരും. ഇപ്രകാരം പിഎഫില്‍ ലയിപ്പിച്ച തുക 2021 ജൂണ്‍ 1 നു ശേഷം പിന്‍വലിക്കാന്‍ അനുമതി നല്‍കുന്നതാണ്. പിഎഫില്‍ ലയിപ്പിക്കുന്ന മാറ്റിവെയ്ക്കപ്പെട്ട ശമ്പളത്തിന് പിഎഫില്‍ ലയിപ്പിക്കുന്ന തീയതി മുതല്‍ പിഎഫ് നിരക്കില്‍ പലിശ നല്‍കുന്നതാണ്. പിഎഫ് ഇല്ലാത്ത പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് 2021 ജൂണ്‍ 1 മുതൽ ഓരോ മാസത്തെയും തുക തുല്യ തവണകളായി പണമായി നല്‍കുന്നതാണ്.

ഒന്ന് വിശദീകരിക്കാമോ

ഒന്ന് വിശദീകരിക്കാമോ

സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയുടെ ഈ കാലത്ത് സർക്കാരിന്റെ അഭ്യർത്ഥനയെ എന്തിനാണ് തിരസ്കരിച്ചതെന്ന് പ്രതിപക്ഷ ജീവനക്കാരുടെ സംഘടനകൾ തങ്ങളുടെ അണികളോടെങ്കിലും വിശദീകരിക്കേണ്ടതുണ്ട്.
നിങ്ങൾ തള്ളിക്കളഞ്ഞ സർക്കാർ നിർദ്ദേശം ഇതായിരുന്നു - മാറ്റിവച്ച ഒരു മാസത്തിന് തുല്യം വരുന്ന തുക കെഎസ്എഫ്ഇ വഴി ഉടൻ ലഭ്യമാക്കാം. ഇതിന് ജീവനക്കാർ പലിശ നൽകേണ്ടതില്ല. അത് സർക്കാർ നൽകിക്കോളും.

എന്തിനായിരുന്നു നേതാവേ സമരം

എന്തിനായിരുന്നു നേതാവേ സമരം

അടുത്ത ആറ് മാസത്തേയ്ക്ക് ഡെഫർ ചെയ്യുന്ന തുക ഏപ്രിൽ 1 ന് പിഎഫിൽ ലയിപ്പിക്കും. അതുവരെ 9 ശതമാനം പലിശ നൽകും. ജൂൺ 1 മുതൽ ഈ പണം പിൻവലിക്കാം. ഇതിനുപുറമേ ജീവനക്കാർ ആവശ്യപ്പെട്ട തിരിച്ചുപിടിത്തത്തിലെ ഇളവ് തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കാമെന്നും ഉറപ്പു നൽകിയിരുന്നു. ചെറിയൊരു അസൗകര്യമല്ലാതെ എന്ത് ധനനഷ്ടം ഇതുവഴി ജീവനക്കാർക്ക് ഉണ്ടാകുമായിരുന്നു? എന്തിനായിരുന്നു പ്രതിപക്ഷ നേതാവേ സമരം?

Recommended Video

cmsvideo
Ramesh chennithala's black humour went wrong | Oneindia Malayalam

English summary
Dr Thomas Isaac criticise Opposition Leader Ramesh Chennithala for his double stand on Salary Cut
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X