കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'യുഡിഎഫിന്റേയും യുപിഎയുടേതുമല്ല, കെ ഫോൺ എൽഡിഎഫിന്റെ ബ്രയിൻ ചൈൽഡ്'

Google Oneindia Malayalam News

തിരുവനന്തപുരം; കെ-ഫോൺ പദ്ധതിയുടെ യുഡിഎഫിനും യുപിഎയ്ക്കും ഒരു ക്രെഡിറ്റുമില്ലെന്ന് ധനമന്ത്രി തോമസ് ഐസര്. കെ-ഫോൺ എൽഡിഎഫ് സർക്കാരിന്റെ ബ്രെയിൻ ചൈൽഡാണ്. എന്നാൽ ഹൈസ്പീഡ് ഇന്റർനെറ്റ് വ്യാപകമാക്കാൻ യുപിഎ സർക്കാർ കൊണ്ടുവന്ന പദ്ധതി സംസ്ഥാനത്ത് നടപ്പാൻ തീരുമാനിച്ചതും കൺസൾട്ടൻസിക്കു ടെണ്ടർ വിളിച്ചതും യുഡിഎഫാണ്. പക്ഷെ, അതിനെ കെ-ഫോൺ പ്രോജക്ടാക്കി മാറ്റിയത് ഈ സർക്കാരാണ്. ഫേസ്ബുക്കിൽ ധനമന്ത്രി കുറിച്ചു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം

എന്താണ് വ്യത്യാസം

എന്താണ് വ്യത്യാസം

എന്താണ് എൽഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രോജക്ടുകൾ തമ്മിലുള്ള വ്യത്യാസം? കേരളത്തിലെ എല്ലാ പഞ്ചായത്തുവരെയും ഫൈബർ ശൃംഖല എത്തിക്കുകയായിരുന്നു യുഡിഎഫിന്റെ പദ്ധതി. എല്ലാ പഞ്ചായത്തുകളിലേയ്ക്കും വൈദ്യുതിലൈൻ എത്തിച്ച് സാർവ്വത്രിക വൈദ്യുതീകരണം നടത്തുന്നതുപോലൊരു പരിപാടി. എന്നാൽ എല്ലാ കുടുംബങ്ങൾക്കും ഹൈസ്പീഡ് ഇന്റർനെറ്റ് കണക്ടിവിറ്റി എത്തിക്കുക എന്ന സമീപനമാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്.

സൗജന്യമായി നൽകാൻ

സൗജന്യമായി നൽകാൻ

അതിൽത്തന്നെ 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി നൽകാനുള്ള തീരുമാനവും. ബ്ലോക്കിന്റെ പരിധി കടന്ന് എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാലയങ്ങൾക്കും വീടുകൾക്കും ഹൈസ്പീഡ് ഇന്റർനെറ്റ് നൽകുന്ന പദ്ധതിയാക്കി സമൂലം പുതുക്കി. കേന്ദ്രധനസഹായമില്ലാത്ത അവസ്ഥയിൽ കിഫ്ബിയിൽ നിന്നും പദ്ധതിച്ചെലവ് കണ്ടെത്തിയതും എൽഡിഎഫ് ആണ്.

Recommended Video

cmsvideo
Heavy Rain Alert In Kerala | Oneindia Malayalam
ഗതിവേഗമായത്

ഗതിവേഗമായത്

2012 മുതൽ ഇഴഞ്ഞും നിരങ്ങിയും നീങ്ങിയ പദ്ധതിയ്ക്ക് അങ്ങനെയാണ് ഗതിവേഗമായത്. ഇക്കൊല്ലം തന്നെ കെ-ഫോൺ യാഥാർത്ഥ്യമാവുകയാണ്. വൈദ്യുതി വിതരണം പോലെ ഹൈസ്പീഡ് ഇന്റർനെറ്റ് കണക്ടിവിറ്റി ഈ എൽഡിഎഫ് സർക്കാരിന്റെ കാലത്തു തന്നെ ജനങ്ങൾക്ക് ലഭിക്കും. അത് നമ്മുടെ സംസ്ഥാനത്തെ ജനജീവിതത്തിന്റെയും സർക്കാർ സേവനങ്ങളുടെയും ഗുണനിലവാരം പതിന്മടങ്ങ് ഉയർത്തും.

കുത്തകകളും രാജ്യത്തുണ്ട്

കുത്തകകളും രാജ്യത്തുണ്ട്

സ്വാഭാവികമായും അത്തരമൊരു വികസന പദ്ധതിയെ ഭയപ്പെടുന്ന കുത്തകകളും രാജ്യത്തുണ്ട്. അവരുടെ സ്ഥാപിതതാൽപര്യം ഈ പ്രോജക്ടിനെ തകർക്കുകയില്ല എന്നുറപ്പു വരുത്താനുള്ള രാഷ്ട്രീയ ജാഗ്രതയും നമുക്കുണ്ടാകണം. ഈ പദ്ധതി തകർന്നാൽ കേരളത്തിനാകെ നഷ്ടമാണെന്ന ബോധം നമ്മുടെ പ്രതിപക്ഷത്തിനും ഉണ്ടാകണം.

തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിന്റെ ചടുല നീക്കം; അടിമുടി മാറ്റം,പുതിയ നേതാക്കൾ കളത്തിൽതിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിന്റെ ചടുല നീക്കം; അടിമുടി മാറ്റം,പുതിയ നേതാക്കൾ കളത്തിൽ

മാനവവിഭവശേഷി വകുപ്പിന്റെ പേര് മാറ്റി മോദി സർക്കാർ; മാറ്റിയത് രാജീവ് ഗാന്ധി നിർദ്ദേശിച്ച പേര്മാനവവിഭവശേഷി വകുപ്പിന്റെ പേര് മാറ്റി മോദി സർക്കാർ; മാറ്റിയത് രാജീവ് ഗാന്ധി നിർദ്ദേശിച്ച പേര്


English summary
Dr Thomas Isaac explains about K Phone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X