തീച്ചൂളയിൽ സ്ഫുടം ചെയ്തെടുത്ത രാഷ്ട്രീയക്കരുത്തിന്റെ ഉടമ: ഗൌരിയമ്മയെ അനുസ്മരിച്ച് തോമസ് ഐസക്
രാഷ്ട്രീയ കേരളത്തിന്റെ ത്യാഗോജ്ജ്വലമായ ഏടായ കെ ആർ ഗൌരിയമ്മയെ അനുസ്മരിച്ച് ഡോ. ടിഎം തോമസ് ഐസക്. ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും തീച്ചൂളയിൽ സ്ഫുടം ചെയ്തെടുത്ത രാഷ്ട്രീയക്കരുത്തിന്റെ ഉടമ ഇനി ചരിത്രത്തിന്റെ ഭാഗമായെന്നാണ് തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചത്.
സഖാവ് ഗൌരിയമ്മ വിടവാങ്ങി. ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും തീച്ചൂളയിൽ സ്ഫുടം ചെയ്തെടുത്ത രാഷ്ട്രീയക്കരുത്തിന്റെ ഉടമ ഇനി ചരിത്രത്തിന്റെ ഭാഗം. അസാമാന്യമായ ജീവിതം നയിച്ചാണ് സഖാവ് ഗൌരിയമ്മ കേരള ചരിത്രത്തിൽ തിളക്കമുള്ള ഒരേട് സ്വന്തമാക്കിയത്. ഒളിവുജീവിതവും ജയിൽവാസവും കൊടിയ പീഡനങ്ങളും പിന്നിട്ട്, പുതിയ തലമുറയ്ക്ക് ഒരേ സമയം അത്ഭുതവും അമ്പരപ്പും വിസ്മയവും മാതൃകയുമായ ജീവചരിത്രത്തിന്റെ ഉടമയാമെന്നും തോമസ് ഐസക് അഭിപ്രായപ്പെട്ടു.

സർ സിപിയുടെ മർദ്ദക ഭരണത്തിനെതിരെ തിരുവിതാംകൂറിൽ അലയടിച്ച പ്രതിഷേധവും പുന്നപ്ര വയലാർ സമരവുമാണ് സഖാവ് ഗൌരിയമ്മയെ സജീവ രാഷ്ട്രീയത്തിലേയ്ക്കെത്തിച്ചത്. അനീതിയ്ക്കെതിരെ രണ്ടുംകൽപ്പിച്ച് സമരമുഖത്തിറങ്ങി. പി കൃഷ്ണപിള്ളയിൽ നിന്ന് കമ്മ്യൂണിസ്റ്റ് പാർടി അംഗത്വം. ഒന്നാം ഇഎംഎസ് മന്ത്രിസഭയിൽ അംഗം. ഭൂപരിഷ്കരണ നിയമത്തിന് ചുക്കാൻ പിടിക്കാൻ ചരിത്രനിയോഗം. വനിതകൾ വീട്ടിനു പുറത്തിറങ്ങാൻ മടിക്കുന്ന കാലത്ത് കമ്മ്യൂണിസ്റ്റ് പാർടിയിൽ അംഗത്വമെടുത്തവർ പൊതുരംഗത്തേയ്ക്കിറങ്ങി. അസാധാരണമായ ആ മനക്കരുത്തിനു മുന്നിൽ പ്രതിസന്ധികൾ മുട്ടുമടക്കി. അഭിഭാഷകയും മികച്ച വാഗ്മിയുമായിരുന്ന ഗൌരിയമ്മ മികച്ച സംഘാടകയായി മാറിയെന്നും അദ്ദേഹം ഓർക്കുന്നു.
കേരളം കണ്ട ഏറ്റവും മികച്ച ഭരണതന്ത്രജ്ഞരിൽ മുൻനിരയിലുണ്ട് ഗൌരിയമ്മ. കാര്യങ്ങൾ പഠിക്കാനും മനസിലാക്കാനും നടപ്പിലാക്കാനുമുള്ള അവരുടെ കഴിവ് അസാമാന്യമായിരുന്നു. ഫയലിന്റെ സാങ്കേതികത്വവും ചുവപ്പുനാടയുടെ കുരുക്കും അവരുടെ നിശ്ചയദാർഢ്യത്തിനും കലർപ്പില്ലാത്ത ജനപക്ഷ സമീപനത്തിനും മുന്നിൽ താനേ അഴിഞ്ഞു വീണു. അധികാരം പാർശ്വവത്കരിക്കപ്പെട്ടവർക്കുവേണ്ടി വിട്ടുവീഴ്ചയില്ലാതെ ഉപയോഗിക്കണമെന്ന നിഷ്കർഷ എക്കാലവും സഖാവിനുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പാർടിയുടെ ചരിത്രത്തിലേയ്ക്ക് കേരളം സംഭാവന ചെയ്ത ചെങ്കനലാണ് സഖാവ് ഗൌരിയമ്മ. സ്വന്തം ജീവചരിത്രം നാടിന്റെ ചരിത്രമാക്കിയ അപൂർവം പേരിലൊരാളാണെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.
Recommended Video
-
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
നിലവിലുള്ള ജോലിയില്‍ തുടരാന്‍ പറ്റില്ല, വീട് പണി തടസ്സപ്പെടും, ശത്രുക്കളുടെ എണ്ണം വര്‍ദ്ധിക്കും, നാൾഫലം -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക










Click it and Unblock the Notifications