കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രകൃതിയുടെ പരിരക്ഷിയ്ക്ക് സംയോജിത കൃഷിരീതി പരിപോഷിപ്പിക്കണം:ഡോ. ടിഎന്‍ സീമ

  • By Desk
Google Oneindia Malayalam News

ചെറുതോണി: പ്രകൃതിയുടെ സമവാക്യത്തെ പരിപോഷിപ്പിച്ച് നമുക്ക് ആവശ്യമുള്ള വിഭവങ്ങളുടെ ഉല്പാദനത്തിനായി സംയോജിത കൃഷിരീതി പരിപോഷിപ്പിക്കണമെന്ന് ഹരിതകേരള മിഷന്‍ വൈസ് ചെയര്‍പേഴ്സ ഡോ. ടി.എന്‍.സീമ. നിറവ് 2018 ന്റെ ആറാം ദിനത്തില്‍ നടന്ന ഹരിതകേരളം സെമിനാറും കുടുംബശ്രീ ജില്ലാമിഷന്റെ 20-ാം വാര്‍ഷികവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

സീമ. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഇടുക്കി ജില്ല ജാഗ്രതയോടെ പരിപാലിക്കുന്നതോടൊപ്പം ആ ബോധം ഇവിടെയെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് നല്‍കുവാന്‍ കൂടി നമുക്ക് കഴിയണം. വരുംതലമുറക്ക് ആരോഗ്യമുള്ള മണ്ണും പരിസ്ഥിതിയും നല്‍കുവാന്‍ മാലിന്യസംസ്‌കരണവും ജലസംരക്ഷണവും അനിവാര്യമാണ്. നമ്മുടെ ഭക്ഷണം നമ്മുടെ ഉത്തരവാദിത്തമാക്കി മാറ്റുതിന് കൃഷി വികസനം കാര്യക്ഷമമാക്കണം.

news

സാമ്പത്തികമായും സാമൂഹികപരമായും പിന്നിലായവരെക്കൂടി മുന്‍നിരയിലെത്തിച്ചാല്‍ മാത്രമേ കുടുംബശ്രീ ശാക്തീകരിച്ചുവെന്ന് പറയാനാകൂ എന്നും അവര്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനതലത്തില്‍ മികച്ച സി.ഡി.എസ് ആയി തിരഞ്ഞെടുത്ത പാമ്പാടുംപാറ സി.ഡി. എസിനെ ഡോ.ടി.എന്‍ സീമ ആദരിച്ചു. ജില്ലാകലക്ടര്‍ ജി.ആര്‍. ഗോകുല്‍ മുഖ്യപ്രഭാഷണം നടത്തി. സംയോജിത കാര്‍ഷിക വ്യവസ്ഥയും മാലിന്യ പരിപാലനവും എ വിഷയത്തില്‍ ഹരിതകേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.ജി.എസ് മധു ക്ലാസ് നയിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോ, ജില്ലാ പഞ്ചായത്തംഗം ലിസമ്മ സാജന്‍, റോമിയോ സെബാസ്റ്റ്യന്‍, പി.ബി. സബീഷ്, കെ.എല്‍. ജോസഫ്, അജേഷ് ടി.ജി, തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു. തുടര്‍ന്ന് കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികളും നടുന്നു.

English summary
Dr. TN Seema about environement protection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X