ലക്ഷ്മി നായർ അടുക്കളയിലേക്ക്... പഴവങ്ങാടി ഗണപതിയ്ക്ക് തേങ്ങ ഉടച്ച് ഡോ. മണി തുടങ്ങി...
ലക്ഷ്മി നായര്‍ കോളേജിലേക്ക് മടങ്ങി എത്തുമോ എന്ന് വ്യക്തമല്ല. ലക്ഷ്മി നായരെ കോളേജില്‍ പഠിപ്പിയ്ക്കാന്‍ അനുവദിയ്ക്കില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്.
തിരുവനന്തപുരം: വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ ലോ അക്കാദമി പ്രിന്‍സിപ്പലായി ഡോ. വി എല്‍ മണി ചുമതലയേറ്റു. അഞ്ച് വര്‍ഷത്തേയ്ക്ക് മാറ്റി നിര്‍ത്തിയ മുന്‍ പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായരുടെ ഒഴിവിലേക്കാണ് ഡോ.മണിയുടെ നിയമനം. എന്നാല്‍ ലക്ഷ്മി നായര്‍ കോളേജിലേക്ക് മടങ്ങി എത്തുമോ എന്ന് വ്യക്തമല്ല. ലക്ഷ്മി നായരെ കോളേജില്‍ പഠിപ്പിയ്ക്കാന്‍ അനുവദിയ്ക്കില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്.

ലോ അക്കാദമി ചെയര്മാന് നാരായണന് നായരുടെ മകള്‍ ലക്ഷ്മി നായരായിരുന്നു ലോ അക്കാദമിയുടെ പ്രിന്‍സിപ്പാള്‍. എന്നാല്‍ ഇവരുടെ സ്വജനപക്ഷപാതത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ സംഘടിയ്ക്കാന്‍ തുടങ്ങി. ഇഷ്ടക്കാര്‍ക്ക് ഇന്റേണല്‍ മാര്‍ക്ക് വാരിക്കേരി കൊടുക്കുന്നതും, കുട്ടികളെ അപമാനിയ്ക്കുന്നതും, ജോലി ചെയ്യിയ്ക്കുന്നതും വരെ ക്യാമ്പസില്‍ പതിവായിരുന്നു.

ലക്ഷ്മി നായരുടെ മകന് വിവാഹം കഴിയ്ക്കാന്‍ പോകുന്ന് കുട്ടിയായിരുന്നു ഹോസ്റ്റലിലെ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. പെണ്തകുട്ടികളുടെ ബാത്ത്റൂമിന് അടുത്ത് പോലും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. ഭാവി മരുമകള്ക്കായിരുന്നു പരീക്ഷകളില്‍ ഒന്നാം സ്ഥാനം ഇതെല്ലാമാണ് വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്തത്.

ക്യാമ്പസിലെ പെണ്‍കുട്ടികളുടെ നേതൃത്വത്തിലാണ് ആദ്യം പ്രക്ഷോഭം തുടങ്ങിയ.് പിന്നീട് എല്ലാം വിദ്യാര്‍ത്ഥി സംഘടനകളും ഇത് ഏറ്റെടുത്തു. എന്നാലും രാജിവയ്ക്കില്ലെന്ന് ഉറച്ച നിലപാടില്‍ ആയിരുന്ന ലക്ഷ്മി നായര്‍. ലോ അക്കാദമി തങ്ങളുടെ സ്വത്ത് ആണെന്നും അവിടെ പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ അധികാരം ഇല്ലെന്നുമായിരുന്നു ലക്ഷ്മിയുടേയും കുടുംബത്തിന്റേയും നിലപാട്.

സര്‍ക്കാര്‍ വക ഭൂമിയിലാണ് ലോ അക്കാദമി സ്ഥിതി ചെയ്യുന്നത്. സര്‍ക്കാര്‍ പ്രതിനിധികള്‍ ഡയറക്ടര്‍ ബോഡില്‍ അംഗങ്ങളായിരിക്കണമെന്ന് നിയമം ഉണ്ടായിട്ടും നാരായണന് നായരും അനിയന് കോലിയക്കോട് കൃഷ്ണന് നായരും മക്കളും അടങ്ങുന്ന സംഘമാണ് അക്കാദമി ഭരിച്ചിരുന്നത്.

ലക്ഷ്മി നായര്‍ മാറി നില്‍ക്കാമെന്ന് ഉറപ്പിന്മേല് സമരത്തില്‍ നിന്ന് പിന്മാറാന് എസ്എഫ്ഐ തയ്യാറായെങ്കിലും വിദ്യാര്‍ത്ഥിനികള്‍ ഉറച്ചു നിന്നും. അവസാനം വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് ചര്‍ച്ചയില്‍ ആണ് പ്രശ്നം ഒത്തുതീര്‍പ്പായത്. അതില്‍ പ്രധാനപ്പെട്ട വ്യവസ്ഥയായിരുന്നു ലക്ഷ്മി നായര്‍ ഇനി ക്യാമ്പസില്‍ ഉണ്ടാവില്ല എന്നത്.

ലക്ഷ്മി നായര്‍ പ്രിന്‍സിപ്പള്‍ സ്ഥാനം ഒഴിയാന്‍ തയ്യാറായപ്പോള്‍ യോഗ്യത ഉള്ള ആള് ഇല്ലാതായിരുന്നു അടുത്ത പ്രശ്നം. യോഗ്യത ഉള്ള ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താനായി ലോ ആക്കാദമി പത്രത്തില്‍ പരസ്യം നല്‍കുകയായിരുന്നു.

ഡോക്ടറേറ്റ് ബിദുദമുള്ള ഡോ മണിയെ ഇന്റര്‍വ്യൂവിന് ശേഷമാണ് പ്രിന്‍സിപ്പാളായി നിയമിച്ചിരിക്കുന്നത്. പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ ചെന്ന് തേങ്ങ ഉടച്ച ശേഷമാണ് ഡോ. മണി സ്ഥാനം ഏറ്റെടുത്തത്.

വിദേശത്തുള്ള മകളുടെ അടുത്തേയ്ക്ക് ലക്ഷ്മി നായർ പോകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കൈരളി ചാനലിൽ അവതരിപ്പിക്കുന്ന മാജിക് അവൻ എന്ന പാചക പരിപാടിയിൽ ഇപ്പോഴും സജീവമാണ് ലക്ഷ്മി
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications