ജയിലിൽ രാത്രി സന്ദീപിന്റെ നിലവിളി, വന്ദനയെ കുത്തിയത് ഓർമ്മയുണ്ടോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ
തിരുവനന്തപുരം: ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ 42കാരന്‍ സന്ദീപ് കടുത്ത മദ്യപാനിയാണ്. സ്‌കൂള്‍ അധ്യാപകന്‍ കൂടിയായ സന്ദീപ് സമീപകാലത്താണ് ഡീ അഡിക്ഷന്‍ സെന്ററില്‍ നിന്ന് ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയത്. മദ്യപാനം കാരണം ഇയാളുടെ ഭാര്യയും മക്കളും ഉപേക്ഷിച്ച് പോയിരിക്കുകയുമാണ്.
നിലവില്‍ സന്ദീപിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ അതീവ സുരക്ഷാ സെല്ലില്‍ ആണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇയാള്‍ക്കൊപ്പം സഹതടവുകാരില്ല. സന്ദീപ് മാനസിക പ്രശ്‌നമുണ്ടോ എന്ന് സംശയമുണ്ട്. അത്തരത്തിലാണ് ജയിലിനുളളില്‍ ഇയാളുടെ പെരുമാറ്റം എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇയാള്‍ അഭിനയിക്കുന്നതാണോ എന്നും സംശയിക്കുന്നു.

ഇന്നലെയാണ് സന്ദീപിനെ തിരുവനന്തപുരത്ത് എത്തിച്ചത്. വൈദ്യപരിശോധനയ്ക്ക് ശേഷം രാത്രി പത്ത് മണിയോടെ പൂജപ്പര ജയിലിലേക്ക് മാറ്റി. സന്ദീപ് രാത്രി ഇടയ്ക്കിടെ നിലവിളിച്ചതായി ജയില്‍ ജീവനക്കാര്‍ പറയുന്നു. ആരോ കൊല്ലാന്‍ വരുന്നേ എന്നാണ് സന്ദീപ് നിലവിളിച്ചത്. ഡോക്ടര്‍ വന്ദനയെ കുത്തിയ കാര്യം ഓര്‍മ്മയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്നാണ് സന്ദീപ് മറുപടി നല്‍കിയത്. എന്തിനാണ് കുത്തിയത് എന്ന് ചോദിച്ചപ്പോള്‍ തന്നെ ആരോ കൊല്ലാന്‍ വരുന്നു എന്നാണ് സന്ദീപ് പറയുന്നത്.












Click it and Unblock the Notifications