ഡോ വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ് നൽകും; ആരോഗ്യശാസ്ത്ര സർവകലാശാലയുടെ തീരുമാനം
കൊല്ലം: മരണാനന്തര ബഹുമതിയായി ഡോ വന്ദന ദാസിന് എം ബി ബി എസ് നൽകാൻ കേരള ആരോഗ്യശാസ്ത്ര സർവകലാശാല തീരുമാനിച്ചു. വൈസ് ചാൻസലറുടെ അധ്യക്ഷതയിൽ ശനിയാഴ്ച ചേർന്ന ഗവേണിംഗ് കൗൺസിൽ യോഗത്തിലാണ് ഡോ വനന്ദനയ്ക്ക് എം ബി ബി എസ് നൽകാൻ തീരുമാനമായത്. ഹൗസ് സർജനായി കാെട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടയിലാണ് മേയ് 10 ന് വന്ദന കൊല്ലപ്പെട്ടത്.
ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് എത്തിയ സന്ദീപ് എന്ന ആളായിരുന്നു വന്ദനയെ കൊലപ്പെടുത്തിയത്. അക്രമാസക്തനായ പ്രതി കത്രിക എടുത്ത് വന്ദനയെ ആക്രമിക്കുകയായിരുന്നു. നെടുമ്പന യുപി സ്‌കൂളിലെ അധ്യാപകനാണ് പ്രതി. ഇയാളെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു.

കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച് സെന്ററിലെ എംബിബിഎസ് പഠനത്തിന് ശേഷം ഹൗസ് സർജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന. കോട്ടയം മുട്ടുച്ചിറ നമ്പിച്ചിറക്കാലായിൽ ( കാളി പറമ്പ് ) കെ ജി മോഹൻ ദാസിന്റേയും വസന്ത കുമാരിയുടേയും ഏക മകളാണ് വന്ദന.












Click it and Unblock the Notifications