Get Updates
Get notified of breaking news, exclusive insights, and must-see stories!

'ശബരിമല സ്വര്‍ണ്ണക്കൊള്ളയിൽ സോണിയാ ഗാന്ധിയെ വലിച്ചിഴക്കുന്നത് രാഷ്ട്രീയ പാപ്പരത്തരം';ചെന്നിത്തല

സോണിയ ഗാന്ധിക്കെതിരെ സിപിഎം നേതാക്കൾ ദുഷ്പ്രചരണം നടത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ വികൃതമായ സിപിഎമ്മിന്റെ മുഖം രക്ഷിക്കാന്‍ സോണിയാഗാന്ധിയെ ഇതിലേക്ക് വലിച്ചിഴക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. രക്തസാക്ഷി ഫണ്ടു പോലും കൊള്ളയടിക്കുന്ന സിപിഎം നേതാക്കളുടെ തനി നിറം പുറത്തായപ്പോള്‍ അതില്‍ നിന്നൊക്കെ തലയൂരാനുള്ള മാര്‍ഗമായി ഇത്തരം ദുഷ്പ്രചാരണങ്ങളെ സിപിഎം ഉപയോഗിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഫേസ്ബുക്കിലൂടെയുള്ള അദ്ദേഹത്തിൻ്റെ പ്രതികരണം ഇങ്ങനെ

'രാജ്യത്തിന്റെ നേതാവായ സോണിയാഗാന്ധിക്കെതിരെ കേരളത്തിലെ സിപിഎം നേതാക്കള്‍ നടത്തുന്ന ദുഷ്പ്രചാരണം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിന്റെ ഉന്നതരായ നേതാക്കളെല്ലാം വളരെ ബഹുമാനത്തോടെ കണ്ടിരുന്ന നേതാവാണ് സോണിയാ ഗാന്ധി. ഭഗത് സിംഗിനെയും സഖാക്കളെയും തൂക്കിലേറ്റിയതിനെതിരെ ബ്രിട്ടീഷുകാരോട് പ്രതികാരം ചെയ്യാനിറങ്ങി ഇരുട്ടറയില്‍ അടക്കപ്പെട്ട വിപ്‌ളവകാരിയായിരുന്നു സി പി എമ്മിന്റെ മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍സിംഗ് സുര്‍ജ്ജിത്ത് . അദ്ദേഹം സോണിയാഗാന്ധിയെ ബേട്ടി ( മകള്‍) എന്നാണ് വിളിക്കാറുണ്ടായിരുന്നത്.

chenni2-1

2004 ല്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ രൂപീകരണത്തിന് പ്രധാന ചാലകശക്തിയായിരുന്നയാള്‍ ഹര്‍കിഷന്‍സിംഗ് സുര്‍ജിത്ത് ആയിരുന്നു. ആ ആത്മബന്ധമൊന്നും ശിവന്‍കുട്ടിയെപ്പൊലരാള്‍ക്ക് മനസിലാകണമെന്നില്ല. മറ്റൊരു ജനറല്‍സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരി സോണിയാഗാന്ധിയുടെയും രാഹുല്‍ഗാന്ധിയുടെയും അടുത്ത സുഹൃത്തും ഇന്ത്യാ മുന്നണിയുടെ നേതാവുമായിരുന്നു.

ബിജെപിയെയും സംഘപരിവാറിനെയും നാണിപ്പിക്കുന്ന വിധത്തിലാണ് സോണിയാഗാന്ധിക്കെതിരെ കേരളത്തിലെ സിപിഎം ദുഷ്പ്രചാരണം നടത്തുന്നത്. സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എംഎ ബേബി തന്നെ ഇക്കാര്യത്തില്‍ തനിക്കുള്ള അതൃപ്തി കേരളത്തിലെ സിപിഎം നേതൃത്വത്തെ അറിയിച്ചിരുന്നു. പക്ഷെ ബേബിയെപ്പോലും അവഗണിച്ചുകൊണ്ടാണ് കേരളത്തിലെ സിപിഎം നേതാക്കള്‍ സോണിയാഗാന്ധിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ വികൃതമായ സിപിഎമ്മിന്റെ മുഖം രക്ഷിക്കാന്‍ സോണിയാഗാന്ധിയെ ഇതിലേക്ക് വലിച്ചിഴക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. രക്തസാക്ഷി ഫണ്ടു പോലും കൊള്ളയടിക്കുന്ന സിപിഎം നേതാക്കളുടെ തനി നിറം പുറത്തായപ്പോള്‍ അതില്‍ നിന്നൊക്കെ തലയൂരാനുള്ള മാര്‍ഗമായി ഇത്തരം ദുഷ്പ്രചാരണങ്ങളെ സിപിഎം ഉപയോഗിക്കുകയാണ്

രാഷ്ട്രീയ ഭേദമന്യേ രാജ്യം മുഴുവന്‍ ബഹുമാനിക്കുന്ന വ്യക്തിത്വമാണ് സോണിയാഗാന്ധി. അവരെ ചെളിവാരിയെറിഞ്ഞു രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ സിപിഎം നേതൃത്വം ശ്രമിച്ചാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി കയ്യും കെട്ടി നോക്കിയിരിക്കില്ല. നെഹ്‌റു കുടുംബം കോണ്‍ഗ്രസിന്റെ രക്തത്തിന്റെ ഭാഗമാണ്. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച രാജീവ് ഗാന്ധിയുടെ സഹധര്‍മ്മിണിക്കെതിരെ രാഷ്ട്രീയപ്രേരിതമായ ആരോപണങ്ങളുമായി സിപിഎം ഇറങ്ങിയാല്‍ ജനങ്ങള്‍ അതിന് ചുട്ടമറുപടി നല്‍കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+