എറണാകുളം; രാമമംഗലത്ത് ഓട നികത്തി
പിറവം: രാമമംഗലം ആശുപത്രിപടി മുതൽ ഹൈസ്കൂൾ ജംഗ്ഷൻ വരെയുള്ള ഓട, മണ്ണും കെട്ടിട നിർമ്മാണ മാലിന്യങ്ങളും കൊണ്ട് നികത്തിയതിനാൽ വെള്ളക്കെട്ട് രൂക്ഷമായി. പഞ്ചായത്ത് പൊതുമരാമത്ത് അധികൃതർ ഓടകൾ വൃത്തിയാക്കാത്തതും, വെളളക്കെട്ടിന് കാരണമാകുന്നുണ്ട്. മാലിന്യങ്ങളുംകുപ്പികളും നിറഞ്ഞ് ഓടയിലൂടെ വെള്ളം ഒഴുകാതെ മഴയത്ത് വെള്ളം റോഡിലൂടെ ഒഴുകി വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടായി ദുരിതമാകുകയാണ്.
വെള്ളം റോഡിലേക്ക് ഒഴുകുന്നത് മൂലം റോഡ് അധികം വൈകാതെ പൊട്ടി പോളിയും. വെള്ളക്കെട്ട് സ്കൂൾ കുട്ടികൾക്കും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ ഓടയിലൂടെ വെള്ളം പോകാത്തത് മൂലം ഹൈസ്കൂൾ ജംഗ്ഷനിലും പരിസരങ്ങളിലും റോഡിൽ വെള്ളം കെട്ടി കിടന്നിരുന്നു.

രാമമംഗലം ആശുപത്രിപടി മുതൽ ഹൈസ്കൂൾ ജംഗ്ഷൻ വരെയുള്ള ഓട ഇപ്പോൾ പല സ്വകാര്യ വ്യക്തികളും വീട്ടിലേക്ക് വേണ്ടിയും സ്വന്തം കെട്ടിടത്തിലേക്ക് കയറുന്നതിനും വേണ്ടി മണ്ണിട്ട് മൂടി ഓട നികത്തിയതും കാണാം.












Click it and Unblock the Notifications