Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുരന്തങ്ങള്‍ കണ്ട് ചിരിക്കാം!!! കൊച്ചിയിലേക്ക് വന്നോളു!!!

ദുരന്ത പര്യവസായികളായ ഷേക്‌സ്പിയര്‍ നാടകങ്ങള്‍ വ്യത്യസ്തമായ മറ്റൊരു തലത്തില്‍ അവതരിപ്പിക്കുന്നു. നടീ-നടന്മാര്‍ കോമാളി വേഷത്തിലായിരിക്കും വേദിയിലെത്തുക.

കൊച്ചി: കൊച്ചിയിലെ ജെടി പാക്കില്‍ ചിരി അരങ്ങൊരുങ്ങുകയാണ്. അതു ദുരന്തങ്ങള്‍ കണ്ട് ചിരിക്കാനുള്ള അപൂര്‍വ അവസരം. ഉള്ളില്‍ നീറുന്ന വിങ്ങലായി മാറിയ ഷേക്‌സ്പിയര്‍ നാടങ്ങളാണ് കാഴ്ച്ചക്കാരില്‍ പൊട്ടിച്ചിരി ഉണര്‍ത്താന്‍ വേദിയിലെത്തുന്നത്. രാജ്യത്തെ ഏറ്റവും വലിയ നാടകോത്സവത്തിന്റെ ഭാഗമായാണ് നഗരത്തില്‍ ഷേക്‌സ്പിയര്‍ നാടകങ്ങള്‍ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നത്.

King Lear

ഞായറാഴ്ച ജെടി പാക്കിലാണ് നാടകത്തിന്റെ അവതരണം നടക്കുന്നത്. പ്രശസ്ത സിനിമാ-നാടക പ്രവര്‍ത്തകനായ രജത് കപൂറാണ് നാടകം സംവിധാനം ചെയ്യുന്നത്. കിങ് ലിയര്‍, ഹാംലറ്റ് എന്നീ നാടകങ്ങളുടെ ഹാസ്യാവിഷ്‌കാരങ്ങളായ 'നത്തിംഗ് ലൈക് ലിയര്‍', ഹാംലറ്റ്, ദ് ക്ലൗണ്‍ പ്രിന്‍സ്' എന്നീ നാടകങ്ങളാണ് വേദിയിലെത്തുന്നത്. നടീ-നടന്മാര്‍ കോമാളി വേഷത്തില്‍ വേദിയിലെത്തുന്നു എന്നതാണ് നാടകത്തിന്റെ പ്രത്യകത.

നാല് മാസം നീണ്ട് നില്‍ക്കുന്ന നാടകോത്സവത്തില്‍ രാജ്യത്തെ 11 പട്ടണങ്ങളിലായി 40 ഷോകള്‍ അരങ്ങേറും. അതിന്റെ ഭാഗമായാണ് ഈ നാടകങ്ങള്‍ കൊച്ചിയിലും അവതരിപ്പിക്കുന്നത്. ജനുവരി 21ന് പൂനെയിലയിരുന്നു നാടകോത്സവത്തിന് തുടക്കം കുറിച്ചത്. 'നത്തിംഗ് ലൈക്ക് ലിയര്‍' ഏകാങ്ക നാടകമാണ്. കാണികളുമായി സംവദിക്കുന്ന രീതിയില്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന നാടകത്തില്‍ പ്രമുഖ ബോളിവുഡ് താരം വിനയ് പഥകാണ് മുഖ്യവേഷത്തിലെത്തുന്നത്.

ഡിവൈസ്ഡ് തിയറ്റര്‍ എന്ന ശൈലിയില്‍ അവതരിപ്പിക്കുന്ന നാടകത്തിന്റെ രചന നിര്‍വഹിക്കുന്നത് ഒരു സംഘമളുകളാണ്. ഷേക്‌സ്പിയര്‍ നാടകങ്ങള്‍ക്ക് വിരുദ്ധമായി നാടകം ആസ്വദിക്കാന്‍ കഥ അറിയേണ്ടതില്ല എന്നതാണ് ഈ നാടകങ്ങളുടെ പ്രത്യേകത. എന്നാല്‍ കഥയുടെ സത്ത ഒട്ടു ചോര്‍ന്നു പോകാതെതന്നെയാണ് അവതരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+