വന്ദേഭാരതിന്റെ ശുചിമുറിയില്‍ കയറിയ ആളെ പുറത്തിറക്കി; ദേഹമാസകലം പരിക്ക്
കാസർകോട്: കാസർകോട് - തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസിന്റെ ശുചിമുറിക്കകത്ത് കയറി വാതിൽ തുറക്കാതെയിരുന്ന യാത്രക്കാരനെ പുറത്തെത്തിച്ചു. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ആർപിഎഫ് ഇയാളെ പുറത്തിറക്കിയത്. ശുചിമുറിയുടെ വാതിൽ പൊളിച്ചാണ് പുറത്തിറക്കിയതെന്നാണ് റിപ്പോർട്ട്.
വന്ദേ ഭാരതിന്റെ ഇ-1 കോച്ചിലെ ശുചിമുറിക്കകത്ത് കയറിയാണ് ഇയാൾ വാതിൽ പൂട്ടിയത്. ഉള്ളിൽ നിന്ന് കയർ കെട്ടിയാണ് ഇയാൾ ശുചിമുറിയിൽ ഇരുന്നത്. ദേഹമാസകലം പരിക്കേറ്റ പാടുകളുണ്ട്. മുംബൈ സ്വദേശിയാണെന്നും ചരൺ എന്നാണ് പേരെന്നുമാണ് ആർപിഎഫിന് മൊഴി നൽകിയിരിക്കുന്നത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്യുകയാണ്.

File Image
കാസർകോട്ട് നിന്നാണ് ഇയാൾ എകസ്പ്രസിന്റെ എക്‌സിക്യൂട്ടീവ് കോച്ചിൽ കയറിയത്. പിന്നീട് ഇയാൾ പുറത്തേക്ക് ഇറങ്ങാൻ തയ്യാറായില്ല. ടിക്കറ്റ് എടുക്കാത്തതിനാൽ മനപൂർവ്വം വാതിലടിച്ച് ഇരിക്കുന്നതാകാം എന്നാണ് കരുതുന്നത്.
വന്ദേഭാരത് കോഴിക്കോട് എത്തിയപ്പോൾ ഇയാളോട് ഇറങ്ങാൻ ആർടിഎഫും പോലീസും ഹിന്ദിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇയാൾ പുറത്തിറങ്ങാൻ തയ്യാറായില്ല. ഇയാളെ ശുചിമുറിയിൽ നിന്ന് ഇറക്കാനുള്ള എല്ലാ ശ്രമങ്ങളും ജീവനക്കാർ നടത്തിയിരുന്നു.












Click it and Unblock the Notifications