കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പോലീസ് വേഷത്തിൽ വന്ന ഗുണ്ടകൾ കൊല്ലാൻ കൊണ്ടുപോകുന്നേ'; സനലിന്റെ കസ്റ്റഡിക്കിടെ നാടകീയ രംഗങ്ങൾ

Google Oneindia Malayalam News

തിരുവനന്തപുരം: സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെ കസ്റ്റഡിയിലെടുക്കുന്നതിനിടെ നാടകീയ രംഗങ്ങള്‍. സോഷ്യല്‍ മീഡിയ വഴി അപവാദ പ്രചാരണം നടത്തുന്നു എന്നുളള മഞ്ജു വാര്യരുടെ പരാതി പ്രകാരമാണ് സനല്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Recommended Video

cmsvideo
മഞ്ജു വര്യരെ ചൊറിഞ്ഞ സനൽ കരയുന്നു.. വീഡിയോ |

മഫ്തിയില്‍ തിരുവനന്തപുരം പാറശ്ശാലയില്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിലെടുക്കാന്‍ ശ്രമിക്കവേ സനല്‍ ചെറുക്കുകയും ഫേസ്ബുക്ക് ലൈവിലൂടെ തന്നെ കൊല്ലാന്‍ ശ്രമിക്കുന്നു എന്ന് ആരോപിക്കുകയും ചെയ്തു.

മഞ്ജു വാര്യരെ സ്വാധീനിക്കാൻ ദിലീപ് ഫ്ളാറ്റിൽ പോയതായി അറിഞ്ഞെന്ന് ബാലചന്ദ്ര കുമാർ, മഞ്ജു വഴങ്ങിയില്ലമഞ്ജു വാര്യരെ സ്വാധീനിക്കാൻ ദിലീപ് ഫ്ളാറ്റിൽ പോയതായി അറിഞ്ഞെന്ന് ബാലചന്ദ്ര കുമാർ, മഞ്ജു വഴങ്ങിയില്ല

1

സനല്‍ കുമാര്‍ ശശിധരന് എതിരെ ഐടി ആക്ട് അടക്കം ഉള്‍പ്പെടുത്തിയാണ് എളമക്കര പോലീസ് കേസെടുത്തിരിക്കുന്നത്. രാവിലെ നെയ്യാറ്റിന്‍കരയിലുളള വീട്ടില്‍ എത്തിയാണ് പോലീസ് സനലിനെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ വന്നത് പോലീസ് അല്ലെന്നും കൊല്ലാന്‍ വന്ന ഗുണ്ടകളാണ് എന്നും ആരോപിച്ച് സനല്‍ കുമാര്‍ ശശിധരന്‍ ഫേസ്ബുക്ക് ലൈവിലെത്തി. പോലീസുകാരോട് തര്‍ക്കിക്കുന്നതും ഒപ്പം ചെല്ലാന്‍ നിസ്സഹകരിക്കുന്നതും ലൈവ് വീഡിയോയില്‍ കാണാം.

2

'എന്നെ കുറച്ച് ആളുകള്‍ വന്ന് പിടിച്ച് കൊണ്ട് പോകാന്‍ നോക്കുകയാണ്. എന്റെ മൊബൈല്‍ പിടിച്ച് വാങ്ങുന്നു. പോലീസുകാരാണ് എന്ന് പറഞ്ഞ് കുറച്ച് പേര്‍ ഇന്നോവയില്‍ പാറശ്ശാല മഹാദേവ ക്ഷേത്രത്തിന് അടുത്ത് വന്ന് എന്ന പിടിച്ച് കൊണ്ട് പോവുകയാണ് എന്ന് സനല്‍ കുമാര്‍ വീഡിയോയില്‍ പറയുന്നു. സനല്‍ കുമാറിന്റെ സഹോദരിയും ഒപ്പമുണ്ടായിരുന്നു. തന്നെ കൊല്ലാന്‍ വേണ്ടി കൊണ്ട് പോവുകയാണ് എന്നും സനല്‍ കുമാര്‍ പറയുന്നു'.

സുന്ദരിമണി... പച്ച സാരിയും ചുവന്ന പൊട്ടും, അഴക് നിറച്ച് രമ്യ നമ്പീശന്റെ ചിത്രങ്ങൾ

3

'താനും അനുജത്തിയും ഭര്‍ത്താവിന്റെ അമ്മയും ക്ഷേത്രത്തിലെ പരിപാടിക്ക് വന്നതായിരുന്നു. ആ സമയത്ത് ഒരു ഇന്നോവ ഫോളൊ ചെയ്ത് വന്ന് തന്നെ പിടിച്ചിറക്കി. കസ്റ്റഡിയിലെടുക്കാന്‍ വന്ന പോലീസുകാരെയും ലൈവില്‍ സനല്‍ ചിത്രീകരിച്ചു. തനിക്കെതിരെ എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ അത് പോലീസ് ഇതുവരെയും വിളിച്ച് അറിയിച്ചിട്ടില്ല. ആ കേസ് ഫോളോ ചെയ്യാന്‍ താന്‍ തയ്യാറാണ് എന്നും നിയമം അനുശാസിക്കുന്ന രീതിയില്‍ കോടതിയില്‍ കീഴടങ്ങാമെന്നും സനല്‍ പറയുന്നു'.

4

'പക്ഷേ പോലീസ് എന്ന് പറഞ്ഞ് വേഷം കെട്ടി വന്നവര്‍ തന്നെ കൊണ്ട് പോയി കൊല്ലാന്‍ ശ്രമിക്കുകയാണ്. നിയമപരമായി നടക്കുകയാണ് എങ്കില്‍ തനിക്ക് യാതൊരു പ്രശ്‌നവും ഇല്ലെന്നും സനല്‍ കുമാര്‍ പറയുന്നു. മഞ്ജു വാര്യരുടെ ജീവന് ഭീഷണിയുണ്ട്. അക്കാര്യം അറിയുന്നത് കൊണ്ടാണ് പറഞ്ഞത്. ആ പറഞ്ഞ കാര്യങ്ങളില്‍ താന്‍ ഉറച്ച് നില്‍ക്കുന്നു. ചില ആളുകള്‍ പോലീസെന്ന് പറഞ്ഞ് തന്നെ പിടിച്ച് കൊണ്ട് പോയി കൊല്ലാന്‍ നോക്കുകയാണ് എന്ന് സനല്‍ കുമാര്‍ ആവര്‍ത്തിച്ച് പറയുന്നു'.

5

ഈ നാട്ടില്‍ നിയമവും നീതിയും ഇല്ലേ എന്ന് സനല്‍ കുമാര്‍ ചോദിക്കുന്നു. തന്റെ ജീവന് ഭീഷണിയുണ്ട് എന്നും തന്നെ പോലീസുകാരുടെ സഹായത്തോടെ കൊല്ലാന്‍ ശ്രമിക്കുകയാണ് എന്നും രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും പരാതി കൊടുത്തിട്ടുണ്ട് എന്നും സനല്‍ പറയുന്നു. മഞ്ജു വാര്യര്‍ ജീവനോടെ ഉണ്ടോ എന്ന് തനിക്കറിയില്ല. തനിക്കെതിരെ പരാതി കൊടുത്തത് മഞ്ജു വാര്യര്‍ ആണോ എന്നും അറിയില്ല. പോസ്റ്റ് താന്‍ ഇട്ടിട്ട് 7 ദിവസമായി. ഇത്ര നാളായി അതിനെതിരെ മഞ്ജു വാര്യര്‍ പ്രതികരിച്ചിട്ടില്ലെന്നും സനല്‍ കുമാര്‍ ശശിധരന്‍ പറയുന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും പോലീസ് സുരക്ഷ വേണമെന്നും സനല്‍ ആവശ്യപ്പെട്ടു.

English summary
Dramatic scenes when police came to take Director Sanal Kumar Sasidharan in custody over Manju Warrier's complaint
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X