4 പോയപ്പോള്‍ 3 തിരിച്ച് പിടിച്ച കോണ്‍ഗ്രസ്; നേട്ടം സിപിഎമ്മിന്, സിപിഐക്ക് നിരാശ; നഷ്ടവും നേട്ടവും
തിരുവനന്തപുരം: തുടര്‍ ഭരണത്തിലൂടെ ഇടതുമുന്നണി ചരിത്രം കുറിച്ചപ്പോള്‍ കഴിഞ്ഞ തവണത്തേത്ത് പോലെ തന്നെ മുന്നണിയിലെ കക്ഷികള്‍ക്ക് എല്ലാം തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചു. സിപിഎം ഉള്‍പ്പടേയുള്ള കക്ഷികള്‍ സീറ്റുകള്‍ വര്‍ധിച്ചപ്പോള്‍ സീറ്റ് കുറഞ്ഞത് രണ്ട് കക്ഷികള്‍ക്ക് മാത്രമാണ്. യുഡിഎഫില്‍ ഇത്തവണ എല്ലാവര്‍ക്കും തന്നെ തിരിച്ചടികള്‍ നേരിടേണ്ടി വന്നു. ശ്രദ്ധേയമായ സീറ്റ് പിടിച്ചെടുക്കലുകള്‍ ഇത്തവണ ഉണ്ടായെങ്കിലും എണ്ണത്തില്‍ അത് വളരെ കുറവായിരുന്നു. പതിനഞ്ചാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിലെ പാര്‍ട്ടികള്‍ക്കിടയിലെ സീറ്റുകളുടെ പിടിച്ചെടുക്കലും നഷ്ടങ്ങള്‍ പരിശോധിക്കുകയാണ് ഇവിടെ..
കൊവിഡ് രോഗികള്‍ക്ക് സൗജന്യ ഓക്‌സിജന്‍ നല്‍കി ഗാസിയാബാദിലെ ഗുരുദ്വാര, ചിത്രങ്ങള്‍ കാണാം

നാല് സീറ്റുകള്‍
കോണ്‍ഗ്രസില്‍ നിന്നും 4 സീറ്റുകളാണ് ഇത്തവണ സിപിഎം പിടിച്ചെടുത്തത്. തൃത്താലയില്‍ വിടി ബല്‍റാമില്‍ സീറ്റ് പിടിച്ചെടുത്തതാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. എംബി രാജേഷ് ആയിരുന്നു വിജയി. അരുവിക്കര, വടക്കാഞ്ചേരി, അരൂര്‍ എന്നിവയാണ് കോണ്‍ഗ്രസില്‍ നിന്നും സിപിഎം പിടിച്ചെടുത്തത്.

കോണ്‍ഗ്രസ് പിടിച്ചെടുത്തത്
മൂന്ന് സീറ്റുകള്‍ സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസ് പിടിച്ചെടുത്തു. കുണ്ടറ, കരുനാഗപ്പള്ളി, തൃപ്പൂണിത്തുറ സീറ്റുകളാണ് കോണ്‍ഗ്രസ് സിപിഎമ്മില്‍ നിന്നും തിരികെ പിടിച്ചത്. ഇടതില്‍ നഷ്ടം സംഭവിച്ച ഒരു പാര്‍ട്ടി സിപിഐ ആണ്. അവരുടെ രണ്ട് സീറ്റുകള്‍ ഇത്തവണ കോണ്‍ഗ്രസ് പിടിച്ചു. മൂവാറ്റുപുഴ, കരുനാഗപ്പള്ളി സീറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്. പകരം അവര്‍ക്ക് ഒരൊറ്റ സീറ്റും പിടിച്ചെടുക്കാന്‍ സാധിച്ചില്ല.

സംപൂജ്യര്‍
ബിജെപി സംപൂജ്യരായപ്പോള്‍ അവരുടെ ഏക സീറ്റ് പിടിച്ചെടുത്തത് സിപിഎം. ആന്‍റണി രാജുവിലെ ജനാധിപത്യ കേരള കോണ്‍ഗ്രസ് നിയമസഭയില്‍ അക്കൗണ്ട് തുറന്നപ്പോള്‍ നഷ്ടം സംഭവിച്ചത് കോണ്‍ഗ്രസ്. തിരുവനന്തപുരം സീറ്റില്‍ അതിശക്തനായ വിഎസ് ശിവകുമാറിനെ തോല്‍പ്പിച്ചായിരുന്നു ആന്‍റണി രാജുവിന്‍റെ വിജയം.

ലീഗില്‍ നിന്നും
ജെഡിഎസിന്‍റെ കയ്യിലുണ്ടായിരുന്ന വടകരയാണ് ആര്‍എംപി പിടിച്ച സീറ്റ്. തോല്‍പ്പിച്ചത് എല്‍ജെഡിയെ. കോഴിക്കോട് സൗത്ത് മുസ്ലിം ലീഗില്‍ നിന്നും ഐഎന്‍എല്‍ പിടിച്ചു. മുസ്ലിം ലീഗില്‍ നിന്നും മൂന്ന് സീറ്റുകളാണ് സിപിഎം പിടിച്ചെടുത്ത്. അഴീക്കോട്, കുറ്റ്യാടി, കളമശ്ശേരി സീറ്റുകളാണ് മുസ്ലിം ലീഗിന് സിപിഎമ്മിനോടുള്ള പോരാട്ടത്തില്‍ നഷ്ടമായത്.

കേരള കോണ്‍ഗ്രസ് എം
മുസ്ലിം ലീഗ് ഇത്തവണ പിടിച്ചെടുത്ത ഒരു സീറ്റ് കൊടുവള്ളിയാണ്. ഇടത് സ്വതന്ത്രനായ കാരാട്ട് റസാഖിനെയാണ് തോല്‍പ്പിച്ചത്. കേരള ജനപക്ഷത്തിനുണ്ടായ ഏക സീറ്റ് പൂഞ്ഞാറില്‍ പിസി ജോര്‍ജിന്‍റെ തോല്‍വിയോടെ നഷ്ടമായി. ജയിച്ചത് കേരള കോണ്‍ഗ്രസ് എം. ജോസഫ് വിഭാഗത്തില്‍ നിന്നും ചങ്ങനാശ്ശേരി സീറ്റും കേരള കോണ്‍ഗ്രസ് എം പിടിച്ചു.
ആരാധകരെ ഞെട്ടിച്ച് കൃതി സനോനിന്റെ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications