കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി ആര്‍ഡിഒ ബംഗ്ലാവിന്റെ മതിലില്‍ ചിത്രം വരക്കാന്‍ ആര്?

  • By Desk
Google Oneindia Malayalam News

മട്ടാഞ്ചേരി: കൊച്ചിയുടെ ജനകീയ ചിത്രകാരന്‍ ജലീലിന്റെ വിടപറയല്‍ കലാ മേഖലക്ക് നഷ്ടം. കാലിക പ്രസക്തമായ കാര്യങ്ങളാണ് ഫോര്‍ട്ടുകൊച്ചി ആര്‍ഡിഒ ബംഗ്ലാവിന്റെ പിറകിലെ മതിലില്‍ ആഴ്ചകള്‍ തോറും ജലീല്‍ ചിത്രങ്ങളായി വരച്ചിരുന്നത്. നാട്ടുകാരെയും, സഞ്ചാരികളെയും ഏറെ ആകര്‍ഷിക്കുന്നതായിരുന്നു ഈ വരകള്‍. ഈ വരകള്‍ കാണുന്ന സഞ്ചാരികള്‍ നല്‍കുന്ന തുട്ടുകള്‍ ഉപയോഗിച്ചാണ് അവിവാഹിതനായ ജലീല്‍ തന്റെ ദൈനംദിന ചിലവുകള്‍ക്കും, ചിത്രം വരക്കുന്നതിനുള്ള പെയിന്റും മറ്റും വാങ്ങുന്നതിനും പണം കണ്ടെത്തിയിരുന്നത്. ഓഖി ദുരന്തമായിരുന്നു ജലീല്‍ അവസാനം വരച്ച ചിത്രം. ഓരോ ചിത്രങ്ങളിലേയും പുതുമയായിരുന്നു ആകര്‍ഷണം.

ചിത്ര രചനക്ക് പുറമെ ശില്‍പ രചനയും ജലീലിന്റെ ഹോബിയായിരുന്നു. ആര്‍.ഡി.ഒ ബംഗ്ലാവിന്റെ മതിലിനോട് ചേര്‍ന്ന് ജലീല്‍ എട്ട് അടിയോളം നീളമുള്ള മത്സ്യകന്യകയുടെ ശില്‍പം വരച്ചിരുന്നു. കടല്‍ തീരത്ത് പ്രവേശന കവാടത്തില്‍ നിര്‍മ്മിച്ച ഈ ശില്‍പം കൊച്ചി കാണാനെത്തുന്ന സഞ്ചാരികളെയും ഏറെ ആകര്‍ഷിച്ചിരുന്നു. ശില്‍പത്തിനൊപ്പം നിന്ന് ഫോട്ടോയെടുക്കുവാന്‍ വിദേശികള്‍ വരെ മത്സരിച്ചിരുന്ന ഈ ശില്‍പം പക്ഷെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിശേഷം തകര്‍ത്തു കളഞ്ഞത് ജലീലിന് കനത്ത ആഘാതമാണ് സമ്മാനിച്ചത്. ജലീല്‍ വരച്ച ചിത്രം കണ്ട് സഞ്ചാരികള്‍ നല്‍കിയ തുട്ടുകള്‍ സമാഹരിച്ചായിരുന്നു ശില്‍പ നിര്‍മാണത്തിന് ജലീല്‍ തുക കണ്ടെത്തിയിരുന്നത്. ആ ശില്‍പമാണ് അധികൃതര്‍ നിര്‍ദാക്ഷിണ്യം തകര്‍ത്തത്. ജലീലിനെ അവിടെ നിന്നും മാറ്റുവാനുമുള്ള ശ്രമം നടന്നെങ്കിലും നാട്ടുകാരുടെ ഇടപെടലില്‍ അധികൃതര്‍ പിന്‍മാറുകയായിരുന്നു.

painter

ഈ സംഭവത്തിനു ശേഷം ജലീല്‍ ചിത്രം വരക്കുന്നതില്‍ നിന്നും അല്‍പം പിന്നോട്ട് വലിഞ്ഞിരുന്നു. എങ്കിലും കടപ്പുറത്തെ കച്ചവടക്കാരും, നാട്ടുകാരും നിരന്തരം ആവശ്യപെട്ടതനുസരിച്ചായിരുന്നു പിന്നീട് വര തുടങ്ങിയത്. ഓരോ തവണയും പുതുമയാര്‍ന്ന സംഭവ വികാസങ്ങള്‍ കോറിയിടുന്ന ജലീലിന്റെ വര കാത്തു നില്‍ക്കുന്ന നാട്ടുകാരെ നിരാശരാക്കിയാണ് വരയുടെ മറ്റൊരു ലോകത്തേക്ക് ജലീല്‍ യാത്രയായത്.

English summary
Drawings in RDO office bangalow compound wall
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X