കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഴംകൂട്ടൽ, മുതലപ്പൊഴി പൊഴിമുഖത്തെ ഡ്രഡ് ജിംഗ് ആരംഭിച്ചു

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: മുതലപ്പൊഴി പൊഴിമുഖത്തെ അടിഞ്ഞുകൂടിയ കല്ലും മണ്ണും നീക്കാനുള്ള ഡ്രഡ് ജിംഗിന്റെ ഉദ്ഘാടനം മന്ത്റി മെഴ് സിക്കുട്ടിയമ്മ നിർവ്വഹിച്ചു. ഇതിനോടനുബന്ധിച്ച് നടന്ന യോഗത്തിൽ ഡെപ്യൂട്ടി സ് പീക്കർ വി.ശശി അദ്ധ്യക്ഷനായി. ചിറയിൻ കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ്, സി.പയസ്, ഫാദർ പോൾ, ഫാദർ.കോസ് മോസ്, ബിജു പാസ് കൽ എന്നിവർ സംസാരിച്ചു. അദാനി ഗ്രൂപ്പിന്റെ ഡ്രഡ് ജിംഗിനായുള്ള ബാർജും, ബാർജിൽ ഘടിപ്പിക്കാനുള്ള ഉപകരണങ്ങളും എത്തിക്കഴിഞ്ഞു.

ഗോവയിൽ നിന്നാണ് ശാന്തിസാഗർ സിരീസിൽപ്പെട്ട ഡ്രഡ് ജറും ഉപകരണങ്ങളും മുതലപ്പൊഴിയിൽ എത്തിയിരിക്കുന്നത്. ക്യാപ് ടൻ ഖൽശാം സിംഗിന്റെ നേതൃത്വത്തിലാണ് ഡ്രഡ് ജിങ് നടത്തുക. ഏകദേശം 40 ലക്ഷം ടൺ പാറ കിളിമാന്നൂരിൽ നിന്നും മുതലപ്പൊഴി വഴി കൊണ്ടുവരാൻ കഴിയുമെന്ന് കണക്കാക്കുന്നു. ഇത് കപ്പലിൽ വിഴിഞ്ഞത്തേക്ക് കൊണ്ടുപോകുന്നതിന് മുതലപൊഴിയിൽ നിലവിലുള്ള 16 മീറ്റർ ആഴം 19 മീറ്റർ ആക്കേണ്ടതുണ്ട്.

 derdging

അതോടോപ്പോം അഴിമുഖത്തിന്റെ അടിത്തട്ടിൽ കൂടിക്കിടക്കുന്ന പാറകൾ ഒതുക്കിമാറ്റി ചാലു വൃത്തിയാക്കുകയും വേണം. ഏകദേശം 40 ദിവസത്തോളം നീളുന്ന പ്രവർത്തിയാണ് ഇവിടെ ആരംഭിക്കുന്നത്. ഇതോടെ മൽസ്യത്തൊഴിലാളികൾ അപകടത്തിൽ പെടുന്നതും അവസാനിക്കും. കോടിക്കണക്കിനു രൂപയുടെ ചെലവ് വരാവുന്ന ഈ പ്രവർത്തി വിഴിഞ്ഞം പദ്ധതിക്ക് വേണ്ടിയായതിനാൽ അദാനി ഗ്രൂപ്പ് സൗജന്യമായാണ് ചെയ്യുന്നത്.

200 മീറ്ററോളം നീളുന്ന ഈ പ്രവർത്തികൾ പൂർത്തിയായി കഴിഞ്ഞാൽ ദിവസേനെ 2400 ടൺ കല്ല് കടൽ വഴി വിഴിഞ്ഞത്തു എത്തിക്കാൻ കഴിയുമെന്ന് കണക്കാക്കുന്നു. കിളിമാനൂർ ക്വാറി യിൽ നിന്നും 40 ലക്ഷം ടണ്ണും ബാക്കി കൊല്ലം ക്വാറിയിൽ നിന്നുമാണ് പ്രതീക്ഷിക്കുന്നത്. കിളിമാനൂർ - ആറ്റിങ്ങൽ -ചിറയിൻകീഴ് വഴിയാണ് റോഡു മാർഗം മുതലപ്പൊഴിയിൽ കല്ലുകൾ എത്തിക്കുക. ജൂലൈ ആഗസ്റ്റ് മാസങ്ങളിൽ പൂർണതോതിൽ പ്രവർത്തിക്കാൻ കഴിഞ്ഞാൽ സെപ്റ്റംബർ ഒന്നിന് തന്നെ വിഴിഞ്ഞത്തു ആദ്യ കപ്പലടുക്കുകയും ചെയ്യും.

English summary
dredging in muthalapozhi harbor begins
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X