കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഹരി കടത്തിനും പുതിയ രീതി; കൊച്ചിയില്‍ പിടികൂടിയത് അഞ്ച് കോടിയുടെ ലഹരി വസ്തുക്കള്‍

Google Oneindia Malayalam News

കൊച്ചി: കേരളത്തിലേക്ക് ലഹരിക്കടത്ത് കേസുകള്‍ വര്‍ധിക്കുന്നു. വര്‍ഷങ്ങളായി മുബൈയും മറ്റും കേന്ദ്രീകരിച്ച് നടത്തുന്ന ലഹരികടത്ത് സംഘത്തിലെ പ്രധാനികളെ നെടുമ്പാശേരി വിമാനത്താവളത്തില്‍ ഡിആര്‍ഐ പിടികൂടി. നൈഡജീരിയന്‍ സ്വദേശികളായ യുവതികളെയാണ് ഡിആര്‍ഐ പിടികൂടിയത്. അഞ്ചരക്കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ന്‍ ഇവരുടെ കൈയില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്ന് ഡിആര്‍ഐ അറിയിച്ചു. പിടികൂടിയ ഇവരെ റിമാന്റ് ചെയ്തു. സംശയം തോന്നാതിരിക്കാന്‍ ആഫ്രിക്കയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കെത്തി അവിടെനിന്നാണ് ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ഇവര്‍ ലഹരി ഇടപാടുകള്‍ നടത്തിയിരുന്നതെന്ന് അധിരകൃതര്‍ പറഞ്ഞു. മുബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിന്റെ ഭാഗമാണ് യുവതികളെന്നാണ് ഡിആര്‍ഐയുടെ കണ്ടെത്തല്‍. നൈജീരിയന്‍ സ്വദേശിനികളായ കാനേ സിം പേ ജൂലി, സിവി ഒ ലോത്തി ജൂലിയറ്റ് എന്നിവരെയാണ് ഡയറക്ടര്‍ ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടികൂടിയത്. ദോഹ വഴിയുള്ള വിമാനത്തിലെത്തിയ കാനേ സിം പേയുടെ ബാഗില്‍ നിന്ന് 580 ഗ്രാം കൊക്കെയ്ന്‍ പിടികൂടി.

ഇടുക്കി ഡാം തുറക്കുമോ? ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു, മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 133 അടിയെത്തിഇടുക്കി ഡാം തുറക്കുമോ? ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു, മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 133 അടിയെത്തി

1

അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം അഞ്ചരക്കോടി വിലമതിക്കുന്ന ലഹരിമരുന്നാണ് ഇതെന്ന് അധികൃതര്‍ പറഞ്ഞു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവരുടെ ബാഗ് ഡിആര്‍ഐ പരിശോധിച്ചത്. പിന്നീടാണ് സിവി ഓലോത്തി ജൂലിയറ്റിനെ പിന്നീടാണ് പിടികൂടിയത്. കാനോ സിംപെയെ വിശദമായി ചോദ്യംചെയ്തതില്‍ നിന്ന് ലഭിച്ച വിരത്തിന്റെ അടിസ്ഥാനത്തിലാണ് സിവി ഓലോത്തിയെ അറസ്റ്റ് ചെയ്തത്. നെടുമ്പാശേരിയിലെ ഹോട്ടലില്‍ കഴിയുന്ന സിവിക്കാണ് താന്‍ ലഹരി വസ്തുക്കള്‍ കൊണ്ടു വന്നതെന്ന് കാനോ സിംപേ പറഞ്ഞു.

ലക്‌നൗവില്‍ സംഘര്‍ഷാവസ്ഥ; 144 പ്രഖ്യാപിച്ച് പൊലീസ്; ട്രെയിന്‍ തയുന്നവര്‍ക്കെതിരെ കര്‍ശന നടപടിലക്‌നൗവില്‍ സംഘര്‍ഷാവസ്ഥ; 144 പ്രഖ്യാപിച്ച് പൊലീസ്; ട്രെയിന്‍ തയുന്നവര്‍ക്കെതിരെ കര്‍ശന നടപടി

2

വാട്‌സാപ്പില്‍ കാനോ സിം പേ യോട് സിവി ഒലോത്തിയെ ബന്ധപ്പെടാന്‍ ഡിആര്‍ഐ ആവശ്യപ്പെടുകയും, കൂട്ടുകാരി പിടിയിലായ വിവരം അറിയാതെ സിവി ഒലോത്തി ഹോട്ടലിലേക്ക് വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്നാണ് ഡിആര്‍ഐ സിവി ഒലോത്തിയെ ഹോട്ടലില്‍ വട്ട് അറസ്റ്റ് ചെയ്യുന്നത്. നാല് വര്‍ഷമായി മുബൈ കേന്ദ്രീകരിച്ചാണ് സിവി ഒലോത്തിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് ഡിആര്‍ഐ പറഞ്ഞു. സംശയം തോന്നാതിരിക്കാന്‍ നൈജീരിയയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് എത്തി അവിടെ നിന്ന് ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടില്‍ വെച്ചായിരുന്നു ലഹരിമരുന്ന് ഇവര്‍ കൈമാറികൊണ്ടിരുന്നത്. മുബൈ ഡിആര്‍ഐ യില്‍ നിന്ന് ലഹരിഇടപാടിന്റെ വിവരങ്ങള്‍ ശേഖരിച്ച ശേഷം ഇരുവരെയും കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്യാനാണ് ഡിആര്‍ഐയുടെ തീരുമാനം. ഇവരെ കാക്കനാട് ജയിലിലേക്ക് മാറ്റി.
മതിയായ രേഖകളില്ലാതെയാണ് ഇവര്‍ കൊച്ചിയിലെത്തിയിരുന്നത്.

കൊവിഡ് മരണമില്ലാത്ത ദിനം രേഖപ്പെടുത്തി മുംബൈ, 2020 മാര്‍ച്ചിന് ശേഷം ആദ്യം, കേസുകളും കുറയുന്നുകൊവിഡ് മരണമില്ലാത്ത ദിനം രേഖപ്പെടുത്തി മുംബൈ, 2020 മാര്‍ച്ചിന് ശേഷം ആദ്യം, കേസുകളും കുറയുന്നു

3

യാത്രാ രേഖകളില്ലാത്തിനാല്‍ എമിഗ്രേഷന്‍ വിഭാഗം ഇവരെ തടഞ്ഞുവെക്കുകയായിരുന്നു. എമിഗ്രേഷന്‍ വിഭാഗം ഇക്കാര്യം ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡി.ആര്‍.ഐ.) യൂണിറ്റിനെ അറിയിക്കുകയായിരുന്നു. ഡി.ആര്‍.ഐ. എത്തി ബാഗ് വിശദമായി പരിശോധിച്ചപ്പോഴാണ് കൊക്കെയ്ന്‍ കണ്ടെത്തിയത്. ലാബില്‍ അയച്ച് പരിശോധന നടത്തിയാണ് പിടിച്ചത് കൊക്കെയ്ന്‍ തന്നെയാണോ എന്ന് ഉറപ്പിക്കുകയും ചെയ്തു. കേരളത്തില്‍ എറണാകുളം കേന്ദ്രീകരിച്ച് നിരവധി ലഹരി സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ മാസമാണ് ചെന്നൈയില്‍ നിന്നും ലഹരിയുമായെത്തിയ സംഘത്തെ പൊലീസ് പിടികൂടിയത്. പൊലീസിന് സംശയിക്കാതിരിക്കാന്‍ ഇവരുടെ കാറില്‍ നായകുട്ടിയുമുണ്ടായിരുന്നു.

പത്തനംതിട്ടയില്‍ കനത്ത മഴ, ഇടുക്കി ഡാമിലും നദികളിലും ജലനിരപ്പ് ഉയരുന്നു, ഓറഞ്ച് അലര്‍ട്ട്പത്തനംതിട്ടയില്‍ കനത്ത മഴ, ഇടുക്കി ഡാമിലും നദികളിലും ജലനിരപ്പ് ഉയരുന്നു, ഓറഞ്ച് അലര്‍ട്ട്

4

ചെന്നൈ പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ തങ്ങിയ ശേഷം കേരളത്തിലേക്ക് വരുമ്പോഴാണ് എക്‌സൈസ് സംഘം ഇവരെ പിടികൂടിയത്. ഒരു യുവതിയുള്‍പ്പെടെ ഏഴ് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഒരി കോടി രൂപ വി മതിക്കുന്ന എംഡിഎംഎ എന്ന ലഹരിമരുന്നുമായാണ് ഇവരെ എക്‌സൈസ് സംഘം പിടികൂടിയത്. ചെന്നൈയില്‍ നിന്നുമാണ് ഇവര്‍ പ്രധാനമായും ലഹരിഎത്തിച്ചിരുന്നത്. തുടര്‍ന്ന് കോഴിക്കോട്, കൊച്ചി, മലപ്പുറം തുടങ്ങിയ ഇടങ്ങളിലേക്ക് എത്തിച്ച് നല്‍കുകയാണ് ഇവര്‍ ചെയ്യുന്നത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് എക്‌സൈസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

കെ റെയിൽ സർവേ എന്തു സഹിച്ചും തടയുമെന്ന് ജനകീയ സമിതി കൺവെൻഷൻകെ റെയിൽ സർവേ എന്തു സഹിച്ചും തടയുമെന്ന് ജനകീയ സമിതി കൺവെൻഷൻ

Recommended Video

cmsvideo
Covaxin gets approval for children from 2 to 18

പുതുപുത്തന്‍ ലുക്കില്‍ അമല പോള്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, വൈറല്‍ ചിത്രങ്ങള്‍

English summary
dri caught two ladies carrying with drugs in kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X