Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടവേള ബാബുവിനെ ചോദ്യം ചെയ്തു

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ കടത്ത് കേസില്‍ ചലച്ചിത്ര താരവും താരസംഘടനയുടെ ഭാരവാഹിയും ആയ ഇടവേള ബാബുവിനെ ചോദ്യം ചെയ്തതായി റിപ്പോര്‍ട്ട്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് ആണ് ചോദ്യം ചെയ്തത്.

2013 നവംബര്‍ 18 ന് പകല്‍ 11 മുതല്‍ 4 മണിവരെ ഇടവേള ബാബുവിനെ ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ തനിക്ക് സ്വര്‍ണക്കടത്തുമായി യാതൊരു ബന്ധവും ഇല്ല എന്ന നിലപാടാണ് ബാബു സ്വീകരിച്ചത് എന്നറിയുന്നു. പ്രതികള്‍ക്ക് സ്വര്‍ണക്കടത്തുള്ള കാര്യം തനിക്ക് അറിയില്ലായിരുന്നു എന്നും സിനിമയുമായി ബന്ധപ്പെട്ടാണ് ഇവരെ പരിചയപ്പെട്ടത് എന്നും ആണ് ഇടവേള ബാബു ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയത്.

Idavela Babu

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിയായ നബീലിന്റെ കൊച്ചിയിലെ ഫ്‌ലാറ്റ് ഡിആര്‍ഐ സീല്‍ ചെയ്തിരുന്നു. ഇവിടെ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇടവേള ബാബുവിനെ ചോദ്യം ചെയ്തത്. ഇടവേള ബാബുവും ഒരു സഹ സംവിധായകനും ഈ ഫ്‌ലാറ്റില്‍ ഇടക്കിടെ വരാറുണ്ടായിരുന്നു എന്ന് വിവരം കിട്ടിയിരുന്നു.

സ്വര്‍ണക്കടത്ത് സംഘം ഫ്‌ലാറ്റില്‍ പെണ്‍വാണിഭം നടത്തിയിരുന്നതായും ആരോപണം ഉണ്ടായിരുന്നു. രാത്രികളില്‍ സ്ത്രീകളും അപരിചിതരും ആഡംബര കാറുകളില്‍ എത്താറുണ്ടെന്ന് ഫ്‌ലാറ്റിലെ സുരക്ഷാ ജീവനക്കാര്‍ അറിയിച്ചിരുന്നു. സ്വര്‍ണക്കടത്തിന് ഒരു പ്രമുഖ നടിയുടെ സഹായം ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+