ക്യൂബയെ മാതൃകയാക്കണം,ചക്കയില്‍ നിന്നും മദ്യമുണ്ടാക്കണം! കേരള ബ്രാന്‍ഡ് മദ്യം വേണമെന്ന് ആവശ്യം...

  • By: Afeef
Subscribe to Oneindia Malayalam

കണ്ണൂര്‍: രാജ്യത്തെ മദ്യ ഉപഭോക്താക്കള്‍ക്കും സര്‍ക്കാരിനും ഇരുട്ടട്ടി സമ്മാനിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് കേരളത്തിലെ കുടിയന്മാര്‍ അവരുടെ ആകുലതകളും ആശങ്കകളും പങ്കുവെയ്ക്കാന്‍ കൂട്ടായ്മ സംഘടിപ്പിച്ചത്. കണ്ണൂര്‍ പയ്യന്നൂരിലാണ് മദ്യ ഉപഭോക്താക്കള്‍ ഒത്തുകൂടിയത്.

ക്യൂബയെയും ജമൈക്കയെയും മാതൃകയാക്കി കേരളം സ്വന്തം ബ്രാന്‍ഡില്‍ മദ്യം ഉത്പാദിപ്പിക്കണമെന്നാണ് മദ്യ ഉപഭോക്താക്കള്‍ പ്രധാനമായും ആവശ്യപ്പെട്ടത്. കേരളത്തിലെ മദ്യപര്‍ അനുഭവിക്കുന്ന അവഗണനകള്‍ക്ക് പരിഹാരമുണ്ടാകണമെന്നും കൂട്ടായ്മയില്‍ ആവശ്യമുയര്‍ന്നു. കൂട്ടായ്മയ്ക്ക് കാഴ്ചക്കാരായി ഒട്ടേറെപേര്‍ എത്തിയിരുന്നെങ്കിലും,മിക്കവരും സദസിലോ വേദിയിലോ ഇരിക്കാന്‍ തയ്യാറായില്ല.

ക്യൂബയെയും ജമൈക്കെയും മാതൃകയാക്കണം...

ക്യൂബയെയും ജമൈക്കെയും മാതൃകയാക്കണം...

ക്യൂബയെയും ജമൈക്കയെയും മാതൃകയാക്കി കേരളവും സ്വന്തം ബ്രാന്‍ഡില്‍ മദ്യം ഉത്പാദിപ്പിക്കണമെന്നാണ് മദ്യപരുടെ പ്രധാന ആവശ്യം. കേരളത്തെക്കാള്‍ വളരെ ചെറിയ പ്രദേശമായിട്ടും ക്യൂബയ്ക്കും ജമൈക്കെയ്ക്കും സ്വന്തം ബ്രാന്‍ഡില്‍ മദ്യമുണ്ടെന്നും കൂട്ടായ്മയില്‍ ചൂണ്ടിക്കാട്ടി.

വിദേശ മദ്യത്തെ മാത്രം ആശ്രയിക്കുന്നു...

വിദേശ മദ്യത്തെ മാത്രം ആശ്രയിക്കുന്നു...

കേരളത്തില്‍ സുലഭമായി ലഭിക്കുന്ന ചക്കയില്‍ നിന്നും മാങ്ങയില്‍ നിന്നും മദ്യമുണ്ടാക്കാം. ഇത്രയേറെ സാധ്യതകളുണ്ടായിട്ടും, ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തെ മാത്രം ആശ്രയിക്കുകയാണ് നമ്മളെന്ന് കൂട്ടായ്മ ഉദ്ഘാടനം ചെയ്ത മധു നായര്‍ പറഞ്ഞു.

പക്ഷേ പ്രതിവിധി മദ്യ നിരോധനമല്ല...

പക്ഷേ പ്രതിവിധി മദ്യ നിരോധനമല്ല...

മദ്യ വര്‍ജനത്തെ സ്വാഗതം ചെയ്യുന്നുവെന്നും,പക്ഷേ അതിനുള്ള പ്രതിവിധി മദ്യ നിരോധനമല്ലെന്നും കൂട്ടായ്മ അഭിപ്രായപ്പെട്ടു. സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെ ശരിയായ രീതിയില്‍ മദ്യം വിതരണം ചെയ്യണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.

കാഴ്ചക്കാരായി നിരവധി പേര്‍...

കാഴ്ചക്കാരായി നിരവധി പേര്‍...

തങ്ങള്‍ നേരിടുന്ന അവഗണനകളും തങ്ങളുടെ ആശങ്കകളും, ആകുലതകളും പങ്കുവെച്ചാണ് മദ്യ ഉപഭോക്താക്കളുടെ കൂട്ടായ്മ പിരിഞ്ഞത്. കൂട്ടായ്മയ്ക്ക് കാഴ്ചക്കാരായി നിരവധി പേരെത്തിയെങ്കിലും, മിക്കവരും സദസിലേക്ക് കടന്നിരിക്കാന്‍ തയ്യാറായില്ല.

English summary
Drinkers meeting held in payyannur.
Please Wait while comments are loading...