കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യപിക്കുകയെന്നത് വ്യക്തികളുടെ മൗലികാവകാശമാണെന്ന് ബാബുലാല്‍ ഗൗര്‍

  • By Aiswarya
Google Oneindia Malayalam News

ഭോപാല്‍: മധ്യപ്രദേശ് അഭ്യന്തര മന്ത്രി ബാബുലാല്‍ ഗൗര്‍ വീണ്ടും വിവാദത്തില്‍. മദ്യപിക്കുകയെന്നത് വ്യക്തികളുടെ മൗലികാവകാശമാണെന്ന് ബാബുലാല്‍ ഗൗറിന്റെ പുതിയ വിവാദ പ്രസ്ഥാവന.

ഇന്നത്തെ കാലത്ത് മദ്യപിക്കുന്നത് അന്തസ്സിന്റെ പ്രതീകമാണെന്നും മദ്യം കഴിക്കുന്നത് കൊണ്ട് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

mp-minister-babulal-gau

അമിതമായി മദ്യപിക്കുന്നവരാണ് ബോധം നഷ്ടപ്പെട്ട് കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത്. അതിനാല്‍ നിയന്ത്രിതമായി മദ്യപിക്കാമെന്നും ഗൗര്‍ പറഞ്ഞു.മദ്യ വില്‍പനയുടെ സമയം നീട്ടുന്നതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് മന്ത്രിയുടെ വിവാദ പ്രസ്താവന.

വിവാദ പ്രസ്താവനകള്‍ നടത്തി നേരത്തെയും ഗൗര്‍ വെട്ടിലായിരുന്നു. നേരത്തെ ഒരു റഷ്യന്‍ യുവതിയോട് മുണ്ട് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ഗൗര്‍ നടത്തിയ പ്രസ്താവനയും വിവാദം സൃഷ്ടിച്ചിരുന്നു.

English summary
Madhya Pradesh Home Minister Babulal Gaur has found himself in the middle of yet another controversy after commenting that drinking liquor is a "fundamental right" and a status symbol as well.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X