കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്തുദിവസമായി കുടിവെള്ളമില്ല; വടകരയിൽ വീട്ടമ്മമാർ കുത്തിയിരിപ്പ് സമരം നടത്തി

  • By Sreejith Kk
Google Oneindia Malayalam News

വടകര ∙ പത്തുദിവസമായി കുടിവെള്ളമില്ലാത്ത കീർത്തി തിയറ്റർ, മാടോള്ളതിൽ ഭാഗത്തുള്ള വീട്ടമ്മമാർ ജല അതോറിറ്റി ഓഫിസിനു മുൻപി‍ൽ കുത്തിയിരിപ്പ് നടത്തി. പ്രദേശത്തെ പൈപ്പുകൾ പൊട്ടി ദിവസങ്ങളായി ലീറ്റർ കണക്കിന് വെള്ളം പാഴാവുമ്പോഴാണ് വീടുകളി‍ൽ ജല വിതരണമില്ലാത്തത്. ഇതേപ്പറ്റി ജല അതോറിറ്റിയിൽ പലപ്പോഴായി പരാതി നൽകിയിട്ടും ഫലമില്ലാത്തതു കൊണ്ടാണ് വാർഡ് കൗൺസിലർ പി. ശോഭനയുടെ നേതൃത്വത്തിൽ വീട്ടമ്മമാർ കുത്തിയിരിപ്പ് നടത്തിയത്.

strike

പ്രദേശത്ത് ഒരു മാസമായി ജല വിതരണം താറുമാറായിരുന്നു. പത്തു ദിവസമായി ജല വിതരണം തീരെ നടന്നിട്ടില്ല. കിണർ വെള്ളവും കിട്ടാത്ത സാഹചര്യത്തിൽ ശക്തമായ സമരം നടത്താനാണ് നാട്ടുകാരുടെ തീരുമാനം ഈച്ചിന്റെകീഴിൽ കമല, കുന്നുമ്മൽ ചന്ദ്രി, രാധ എന്നിവർ നേതൃത്വം നൽകി. എം.കെ. സദാനന്ദൻ, ഷാജി പുളിയുള്ളതിൽ, പി. മനോജ്, കെ.വി. റിഗേഷ് എന്നിവർ പ്രസംഗിച്ചു.

കീഴാറ്റൂരില്‍ നടക്കുന്നത് രാഷ്ട്രീയത്തെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമമെന്ന് കോടിയേരികീഴാറ്റൂരില്‍ നടക്കുന്നത് രാഷ്ട്രീയത്തെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമമെന്ന് കോടിയേരി

English summary
women protest due to drinking water deficiency in vadakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X