കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൈപ്പിൽ കുടിവെള്ളം ലഭിച്ചില്ല: ജനങ്ങൾ പഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിച്ചു

  • By Desk
Google Oneindia Malayalam News

പാലക്കാട് :ആലത്തൂർ കാവശേരി പഞ്ചായത്തിലെ ചുണ്ടക്കാട്ടിൽ പഞ്ചായത്ത് പൈപ്പിൽ വെള്ളം അഞ്ച് ദിവസമായിട്ടും വരാത്തതിനെ തുടർന്ന് കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കാൻ തയ്യാറാകാത്ത പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഭാമയെ ജനങ്ങൾ ഉപരോധിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയാണ് വീട്ടമ്മമാർ ഉൾപ്പടെയുള്ള അൻപപതോളം പേർ പഞ്ചായത്തിലെത്തിയത്.തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിച്ചത്.

ഈ പ്രദേശത്തേക്ക് ഗായത്രിപ്പുഴ വലിയപറമ്പ് തടയണയിൽ നിന്ന് വക്കീൽപ്പടി ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്താണ് ഇതുവരെ കുടിവെള്ളം വിതരണം ചെയ്തിരുന്നത്. തടയണയിൽ വെള്ളം കുറഞ്ഞതോടെ കഴിഞ്ഞ വരൾച്ചാ കാലത്ത് പദ്ധതിക്കു വേണ്ടി കുഴിച്ച കുഴൽക്കിണറിൽ നിന്നാണ് വെള്ളം പമ്പ് ചെയ്യുന്നത്. എന്നാൽ ഇതിന്റെ മോട്ടോർ താഴ്ന്നതോടെ കഴിഞ്ഞ ഒരാഴ്ചയായി വെള്ളം നൽകാൻ കഴിയുന്നില്ല.

water

ഇതേ തുടർന്ന് ചുണ്ടക്കാട്, റഹ്മാനിയ പള്ളി പരിസരം, പ്രിയദർശിനി ക്ലബ്ബ് പരിസരം, തീപ്പെട്ടി കമ്പനി, പുഴയ്ക്കൽ, പാറപ്പുറം പ്രദേശത്തെ ജനങ്ങൾ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുകയാണ്.ഇവരിൽ പലരും പഞ്ചായത്തിലെ പൊതു ടാപ്പിനെയാണ് ആശ്രയിക്കുന്നത്. കാവശ്ശേരി പഞ്ചായത്തിലെ എട്ടാം വാർഡായ ചുണ്ടക്കാടും, ഒമ്പതാം വാർഡായ മൂപ്പ് പറമ്പിലെ പല പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടെ കുടിവെള്ളത്തിനു വേണ്ടി സ്ത്രീകൾ നെട്ടോട്ടമോടുകയാണ്. വേനൽമഴ ലഭിച്ചിട്ടും ഇതാണ് സ്ഥിതിയെങ്കിൽ ഇനി എങ്ങനെയാണ് ജീവിക്കുക എന്ന ആശങ്കയിലാണ് ജനങ്ങൾ.
ഗായത്രിപ്പുഴയിലെ ചുണ്ടക്കാട് ആനപ്പാറയിൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.എന്നാൽ ഇത് നടപ്പായില്ല.ആനപ്പാറയിൽ തടയണയുണ്ടാക്കിയാൽ ഇവിടേക്ക് പുതിയ കുടിവെള്ള പദ്ധതി നടപ്പാക്കാൻ കഴിയുമെന്നാണ് കരുതുന്നത്. പഞ്ചായത്ത് അടിയന്തിരമായി ഇടപെട്ട് കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം .

ടാങ്കറിൽ കുടിവെള്ളം എത്തിക്കാൻ നടപടി വേണമെന്നും ജനങ്ങൾ പഞ്ചായത്ത് പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. മോട്ടോർ കോയമ്പത്തൂരിൽ നന്നാക്കാൻ കൊണ്ടു പോയിരിക്കുകയാണെന്നും രണ്ട് ദിവസത്തിനകം പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്നും പ്രസിഡന്റ് പി.സി. ഭാമ പറഞ്ഞു.

English summary
drinking water is not available in palakad kavathur panchayath; people protest on panchayath office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X