കാസര്‍കോട്ടെ കുടിവെള്ള പ്രശ്നത്തിന് തടയണയല്ല പരിഹാരം എംഎ റഹ്മാന്
കാസര്‍കോട്: പുതുതലമുറയുടെ പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ പുഴകള്‍ പുനര്ജ്ജനിക്കുകയുള്ളു എന്ന് പ്രൊഫ. എം.എ. റഹ്മാന് പറഞ്ഞു. ജില്ലാ വിദ്യാഭ്യാസ പരിശീലനസമിതി (ഡയറ്റ് )സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറിന്റെ ഉദ്ഘാടന വേളയില്‍ ആസൂത്രിതമായ പുഴ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുടെ ഒരു രൂപരേഖ അദ്ദേഹം അവതരിപ്പിച്ചു .
ജലദരിദ്രമായ ഇക്കാലത്ത് വെറും സ്വപ്നങ്ങള്കൊണ്ടുമാത്രം പുഴകള്‍ പുനഃസൃഷ്ടിക്കപ്പെടുകയില്ലെന്നും ലക്ഷ്യോന്മുഖമായ ആസൂത്രണമുന്നേറ്റങ്ങള് കൊണ്ട് രാജസ്ഥാന് മരുഭൂമിയില്‍പ്പോലും പുഴകള്‍ പുനര്ജ്ജനിക്കുകയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആ കര്‍മപദ്ധതിയുടെ നേതൃത്വം വഹിച്ച മനുഷ്യനാണ് ഡോ. രാജേന്ദ്രസിംഗ്. മനുഷ്യ കയ്യേറ്റങ്ങളാണ് പുഴകളുടെ നാശത്തിനുള്ള ഒറ്റ കാരണം.

തടയണനിര്‍മ്മാണം പോലുള്ള ഇടപെടലുകള്‍ പോലും പുഴകളെ തളര്‍ത്തുകയേ ചെയ്യുന്നുള്ളു. കാസര്‍കോടിന്റെ കുടിവെള്ള പ്രശ്നം ചന്ദ്രഗിരിപ്പുഴയില്‍ ലക്ഷങ്ങള്‍ ചെലവിട്ട് തടയണ നിര്‍മ്മിച്ചതുകൊണ്ട് പരിഹരിക്കാന്‍ പറ്റില്ല. ഏക വിളത്തോട്ടങ്ങള്ക്കു പകരം വൃഷ്ടിപ്രദേശങ്ങളില്‍ സ്വാഭാവിക വനങ്ങള്‍ വളര്‍ന്നു വരണം -എം .എ റഹ് മാന്‍ നിര്‍ദ്ദേശിച്ചു.
'ജീവനരേഖ: ചന്ദ്രഗിരിപ്പുഴയുടെ ചരിത്രവര്‍ത്തമാനങ്ങള്‍' എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയുള്ള വിദ്യാഭ്യാസ സെമിനാറില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍ മുഖ്യാതിഥി ആയിരുന്നു. പുസ്തകത്തിന്റെ പിറവിയെക്കുറിച്ച് ചീഫ് എഡിറ്റര്‍ ജി.ബി. വല്സന് വിശദീകരിച്ചു.
വിവിധ വിദ്യാലയങ്ങളെ പ്രതിനിധാനം ചെയ്ത് വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് ഏഴ് സെമിനാര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡയറ്റ് പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് ഡോ. പി. ഭാസ്കരന് സ്വാഗതവും ഡോ. സി. ഭാമിനി നന്ദിയും പറഞ്ഞു.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications