കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമത്തെ അനുകൂലിച്ചവര്‍ക്ക് മലപ്പുറത്ത് കുടിവെള്ളം നിഷേധിച്ചതായി ബിജെപി; ആരോപണം വ്യാജമെന്ന്

Google Oneindia Malayalam News

മലപ്പുറം: പൗരത്വ നിയമത്തെ അനുകൂലിച്ചെതിനെ തുടര്‍ന്ന് മലപ്പുറത്ത് കോളനി നിവാസികള്‍ക്ക് കുടിവെള്ളം നിഷേധിച്ചെന്ന പ്രചരണവുമായി സംഘപരിവാര്‍ സംഘടനകള്‍. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പഞ്ചായത്തിലെ കോളനി നിവാസികള്‍ക്ക് പൗരത്വ നിയമത്തെ അനുകൂലിച്ചതിന്‍റെ പേരില്‍ കുടിവെള്ളം നിഷേധിച്ചെന്നാണ് ദേശീയ തലത്തിലുള്ള പ്രചരണം. ബിജെപി എംപി ശോഭ കരന്തലജെ ഉള്‍പ്പടേയുള്ളവരാണ് ഇത്തരമൊരു പ്രചരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

സംഭവം വിവാദമായതോടെ പ്രചരണത്തില്‍ വിശദീകരണവുമായി പഞ്ചായത്ത് അധികൃതരും നാട്ടുകാരും രംഗത്ത് എത്തിയിട്ടുണ്ട്. കൃത്യമായ രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള വ്യാജ പ്രചരണമാണ് സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്നതെന്ന് കുറ്റിപ്പുറം പഞ്ചായത്ത് മെമ്പറും വനിതാ ലീഗ് നേതാവുമായ വസീമ വാളേരി വണ്‍ ഇന്ത്യയോട് പറഞ്ഞു. കുടിവെള്ളം നിഷേധിക്കപ്പെട്ടതുപോലുള്ള പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കുറ്റിപ്പുറം പോലീസും വ്യക്തമാക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..

കുടിവെള്ളം നിഷേധിച്ചു?

കുടിവെള്ളം നിഷേധിച്ചു?

പൗരത്വ നിയമത്തെ അനുകൂലിച്ചതിന്‍റെ പേരില്‍ കുറ്റിപ്പുറം പഞ്ചായത്തിലെ ചെറുകുന്ന് കോളനി നിവാസികള്‍ക്ക് സ്വകാര്യ വ്യക്തി നല്‍കിയിരുന്ന കുടിവെള്ളം നിഷേധിച്ചെന്നാന്നായിരുന്നു സംഘപരിവാര്‍ സംഘടനകളുടെ ആരോപണം. ഇതിന് പിന്നാലെ കോളനി നിവാസികള്‍ക്ക് സേവാഭാരതിയുടെ നേതൃത്വത്തില്‍ കുടിവെള്ള വിതരണവും നടത്തി.

പ്രചാരണം

പ്രചാരണം

സേവാഭാരതി കോളനി നിവാസികള്‍ക്ക് കുടിവെള്ള വിതരണം നടത്തുന്ന ചിത്രം ഉപയോഗിച്ച് ദേശീയ തലത്തില്‍ തന്നെ സംഘപരിവാര്‍ വ്യാപക പ്രചരണവും നടത്തുകയും ചെയ്തു. 'മറ്റൊരു കശ്മീരാകാന്‍ കേരളം ചെറു ചുവടുകള്‍ വെക്കുന്നു' എന്നായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കര്‍ണാടകയില്‍ നിന്നുള്ള ബിജെപി എംപി ശോഭ കരന്തലജെ ട്വിറ്ററില്‍ കുറിച്ചത്.

ട്വീറ്റ്

ശോഭ കരന്തലജെ

മെമ്പര്‍ പറയുന്നത്

മെമ്പര്‍ പറയുന്നത്

കേരളത്തിലും സംഘപരിവാര്‍ അനുകൂല സാമൂഹിക മാധ്യമങ്ങളില്‍ ഇത്തരത്തിലുള്ള പ്രചരണം ശക്തമാക്കിയിരുന്നു. എന്നാല്‍ നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഒരു വിഭാഗത്തിന്‍റെ മനഃപൂര്‍വ്വമായ ശ്രമങ്ങളാണ് ഈ പ്രചാരണത്തിന് പിന്നിലെന്നാണ് കുറ്റിപ്പുറം പഞ്ചായത്തിലെ പത്താംവാര്‍ഡ് മെംബര്‍ വസീമ വാളേരി അഭിപ്രായപ്പെടുന്നത്.

വ്യാജ പ്രചരണം

വ്യാജ പ്രചരണം

പഞ്ചായത്തിന്‍റെ മുടങ്ങികിടക്കുന്ന കുടിവെള്ള പദ്ധതിയുടെ ഫോട്ടോ വെച്ചിട്ടാണ് വ്യാജ പ്രചരണങ്ങള്‍ നടത്തുന്നത്. മോട്ടോര്‍ തകരാറിലായതിനാല്‍ എട്ട് മാസത്തോളമായി ചെറുകുന്ന് കോളനി അടക്കമുള്ള പ്രദേശങ്ങളില്‍ കുടിവെള്ളം മുടങ്ങിക്കിടക്കുകയാണ്. അത് പരിഹരിക്കാനുള്ള നടപടികള്‍ പഞ്ചായത്ത് സ്വീകരിച്ച് വരികയാണ്. അതിനിടയിലാണ് ജനങ്ങലെ തമ്മില്‍ തെറ്റിക്കാന്‍ വ്യാജ പ്രചരണങ്ങളുമായി ഒരുവിഭാഗം രംഗത്ത് ഇറങ്ങിയതെന്നും വസീമ വണ്‍ഇന്ത്യയോട് പറഞ്ഞു.

താല്‍ക്കാലികമായി

താല്‍ക്കാലികമായി

പഞ്ചായത്തിന്‍റെ കുടിവെള്ള വിതരണം മുടങ്ങിയതോടെ തന്‍റെ വീട്ടു പറമ്പിലെ കിണറില്‍ നിന്നാണ് പ്രദേശത്തെ വിവിധ വീടുകളിലേക്ക് താല്‍ക്കാലികമായി കുടിവെള്ളം കൊണ്ടുപോയിരുന്നത്. പത്തിലേറെ വ്യക്തികള്‍ മോട്ടര്‍ വെച്ച് വെള്ളം ശേഖരിക്കുന്ന ഒരു കിണറാണ് അത്. അതില്‍ നിന്നുള്ള ഒരു വ്യക്തിയാണ് കോളനി നിവാസികള്‍ക്കും കുടിവെള്ളം നല്‍കിയിരുന്നത്. ഇപ്പോള്‍ പ്രചരിക്കുന്നത് പോലൊരു നിലപാട് അദ്ദേഹം സ്വീകരിച്ചിട്ടില്ലെന്നും വസീമ വ്യക്തമാക്കുന്നു.

കുടിവെള്ള പദ്ധതി പുനസ്ഥാപിക്കും

കുടിവെള്ള പദ്ധതി പുനസ്ഥാപിക്കും

മതത്തിന്‍റെ അടിസ്ഥാനത്തില്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. കുടിവെള്ളം എടുക്കരുതെന്ന് ആരോടും ഇതുവരെ പറഞ്ഞിട്ടില്ല, ഇനി പറയുകയുമില്ലെന്നും പഞ്ചായത്തിന്‍റെ കുടിവെള്ള പദ്ധതി എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും വസീമ കൂട്ടിച്ചേര്‍ത്തു.

സിപിഎം പറയുന്നത്

സിപിഎം പറയുന്നത്

മുടങ്ങിക്കിടക്കുന്ന ഒരു പദ്ധതിയുടെ പേരിലാണ് ഒരുവിഭാഗം വ്യാജ പ്രചരണം നടത്തുന്നതെന്ന് സിപിഎം കുറ്റിപ്പുറം ഏരിയാ സെക്രട്ടറി രാജീവും വണ്‍ ഇന്ത്യയോട് പറഞ്ഞു. പ്രചരിപ്പിക്കപ്പെടുന്നത് പോലെ കോളനി നിവാസികള്‍ക്ക് മാത്രമല്ല, പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് കുടിവെള്ളം കിട്ടാത്ത സാഹചര്യമാണ് ഉള്ളത്. തങ്ങള്‍ക്ക് രാഷ്ട്രീയമായി ഈ വിഷയത്തില്‍ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിനെതിരെ ആരോപണം ഉന്നയിക്കാമെങ്കിലും പ്രചരണത്തിന് പിന്നിലെ സത്യം ഇതാണെന്നും അദ്ദേഹം പറഞ്ഞു.

 മലയാളി കോണ്‍ഗ്രസ് എംഎല്‍എക്ക് നേരെ സ്ഫോടക വസ്തു എറിഞ്ഞു; അക്രമം ആസൂത്രിതമെന്ന് ആരോപണം മലയാളി കോണ്‍ഗ്രസ് എംഎല്‍എക്ക് നേരെ സ്ഫോടക വസ്തു എറിഞ്ഞു; അക്രമം ആസൂത്രിതമെന്ന് ആരോപണം

 പാര്‍ട്ടി തീരുമാനിച്ചിരുന്നുവെങ്കില്‍ പതിനായിരക്കണക്കിന് സ്ത്രീകള്‍ ശബരിമല കയറുമായിരുന്നു; ജയരാജന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നുവെങ്കില്‍ പതിനായിരക്കണക്കിന് സ്ത്രീകള്‍ ശബരിമല കയറുമായിരുന്നു; ജയരാജന്‍

English summary
Drinking water not denied for CAA supporters, says ward member
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X